nctv news pudukkad

latest news

നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്‍പന; മധ്യവയസ്‌കന്‍ അറസ്റ്റില്‍

സ്‌കൂള്‍ കുട്ടികളെയും യുവാക്കളെയും ലക്ഷ്യമിട്ട് നിരോധിത പുകയില ഉത്പന്നങ്ങള്‍ സൂക്ഷിച്ചു വെച്ച് വില്‍പന നടത്തിവന്നയാളെ കാട്ടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. എടതിരിഞ്ഞി ചെട്ടിയാല്‍ സ്വദേശി തൊപ്പിയില്‍ വീട്ടില്‍ ഷിഹാബാണ് പൊലീസിന്റെ പിടിയിലായത്. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കാട്ടൂരില്‍ നടത്തിയ പരിശോധനയിലാണ് 142 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളുമായി ഇയാളെ പിടികൂടിയത്. കാട്ടൂര്‍ പൊലീസ് സ്‌റ്റേഷന്‍ എസ് ഐ ബാബു ജോര്‍ജ്ജ്, ജി എസ് ഐ സുധീര്‍, ജി എ എസ് ഐ ധനേഷ്, …

നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്‍പന; മധ്യവയസ്‌കന്‍ അറസ്റ്റില്‍ Read More »

ലക്ഷങ്ങൾ കളയാതെ വിദേശത്ത് പഠിക്കാം! മനോരമയും സാന്താമോണിക്കയും ഒരുക്കുന്ന സൗജന്യ സെമിനാർ ജൂൺ 26-ന്

വിദേശത്ത് പഠിക്കണോ? ലക്ഷങ്ങൾ കളയാതെ സ്മാർട്ടായി പ്ലാൻ ചെയ്യാം!Santamonica Study Abroad & Malayala Manorama സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ വിദേശ വിദ്യാഭ്യാസ സെമിനാർ. രജിസ്റ്റര്‍ ചെയ്യാന്‍ ലിങ്കില്‍ 👇ക്ലിക്ക് ചെയ്യുകhttps://overseaseducationexpo.com/seminar 📚 പ്രധാന വിഷയങ്ങൾ:✅ ട്യൂഷൻ ഫീസ് ഇല്ലാത്തതും കുറഞ്ഞ ചെലവിലുള്ളതുമായ പഠന അവസരങ്ങൾ✅ ₹1.5 ലക്ഷം മുതൽ ആരംഭിക്കുന്ന കോഴ്സുകൾ✅ Psychometric Test & Profile Analysis✅ Scholarships & Bank loan Assistance✅ Nursing, Health, IT, Business തുടങ്ങിയ ട്രെൻഡിംഗ് കോഴ്സുകൾ✅ …

ലക്ഷങ്ങൾ കളയാതെ വിദേശത്ത് പഠിക്കാം! മനോരമയും സാന്താമോണിക്കയും ഒരുക്കുന്ന സൗജന്യ സെമിനാർ ജൂൺ 26-ന് Read More »

കുട്ടികളെ ലക്ഷ്യമിട്ട് കഞ്ചാവ് വില്പന; പുത്തൻചിറ സ്വദേശി കാൽ കിലോ കഞ്ചാവുമായി മാള പൊലീസിന്റെ വലയിൽ

മാളയില്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വില്‍പ്പന നടത്തുന്നതിനായി കഞ്ചാവ് സൂക്ഷിച്ചയാള്‍ അറസ്റ്റില്‍. പുത്തന്‍ചിറ വെള്ളൂര്‍ വലിയാക്കത്ത് വീട്ടില്‍ മുഹമ്മദ് റാഫിയെയാണ് മാള പൊലീസ് അറസ്റ്റ് ചെയ്തത്. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ 22ന് വെള്ളൂര്‍ പ്രദേശത്ത് മാള പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്നും വില്‍പ്പനയ്ക്കായി സൂക്ഷിച്ച കാല്‍ കിലോയോളം കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. മാള പൊലീസ് സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ പി.പി. ബാബു, ഗ്രേഡ് സബ് ഇന്‍സ്‌പെക്ടര്‍മാരായ ഒ.പി. …

കുട്ടികളെ ലക്ഷ്യമിട്ട് കഞ്ചാവ് വില്പന; പുത്തൻചിറ സ്വദേശി കാൽ കിലോ കഞ്ചാവുമായി മാള പൊലീസിന്റെ വലയിൽ Read More »

സൂപ്പര്‍മാര്‍ക്കറ്റില്‍ നിരോധിത പുകയില ഉത്പന്ന വില്‍പന: പ്രതി പിടിയില്‍

സ്‌കൂള്‍ കുട്ടികളെയും യുവാക്കളെയും ലക്ഷ്യമിട്ട് വില്‍പ്പനയ്ക്കായി സൂക്ഷിച്ച നിരോധിത പുകയില ഉത്പന്നങ്ങളുമായി വധശ്രമക്കേസ് പ്രതിയെ കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. കയ്പമംഗലം വഞ്ചിപ്പുര സ്വദേശി കൈതവളപ്പില്‍ പദ്മരാജ് ആണ് പൊലീസിന്റെ പിടിയിലായത്. ജൂണ്‍ 22 തിങ്കളാഴ്ച കയ്പമംഗലം സുജിത് ജംഗ്ഷനില്‍ പ്രതി നടത്തിവരുന്ന ‘കെ.കെ ബനാനാ സ്‌റ്റോഴ്‌സ്’ എന്ന സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ മിന്നല്‍ റെയ്ഡിലാണ് കടയ്ക്കുള്ളില്‍ ഒളിപ്പിച്ചു വെച്ച നിലയില്‍ 47 …

സൂപ്പര്‍മാര്‍ക്കറ്റില്‍ നിരോധിത പുകയില ഉത്പന്ന വില്‍പന: പ്രതി പിടിയില്‍ Read More »

കാട്ടാനാക്രമണം: പരുക്കേറ്റ ഊരുമൂപ്പനെ ജനപ്രതിനിധികള്‍ സന്ദര്‍ശിച്ചു

വരന്തരപ്പിള്ളി പഞ്ചായത്തിലെ കള്ളിച്ചിത്ര ഉന്നതിയില്‍ കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഊരുമൂപ്പനെ ജനപ്രതിനിധികള്‍ സന്ദര്‍ശിച്ചു. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മീന മദന്‍, പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷന്മാരായ കെ.എസ്. ജിഷാദ്, സുഹറ മജീദ്, പഞ്ചായത്ത് അംഗം സതി രവി എന്നിവരടങ്ങുന്ന സംഘമാണ് ആശുപത്രിയിലെത്തി മൂപ്പന്റെ ആരോഗ്യവിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞത്. തിങ്കളാഴ്ച ഉച്ചതിരിഞ്ഞാണ് ഊരുമൂപ്പന്‍ ഗോപാലന് കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റത്. ഊരുമൂപ്പന് വേണ്ട അടിയന്തര ചികിത്സാ സഹായങ്ങള്‍ ഉറപ്പാക്കുമെന്നും വന്യജീവി ആക്രമണങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിനായി …

കാട്ടാനാക്രമണം: പരുക്കേറ്റ ഊരുമൂപ്പനെ ജനപ്രതിനിധികള്‍ സന്ദര്‍ശിച്ചു Read More »

സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്പോള്‍ ഷാള്‍ ടയറില്‍ കുരുങ്ങി സ്ത്രീ മരിച്ചു

ആര്യംപാടം പുതുരുത്തിയില്‍ ഇലക്ട്രിക് സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്പോള്‍ ഷാള്‍ ടയറില്‍ കുരുങ്ങി അങ്കണവാടി വര്‍ക്കര്‍ മരിച്ചു. പുതുരുത്തി സ്വദേശി ആലപ്പാടന്‍ വീട്ടില്‍ മിനി വര്‍ഗീസ് ആണ് മരിച്ചത്. 58 വയസായിരുന്നു. ചൊവ്വാഴ്ച രാവിലെ 9.45 ഓടെ അങ്കണവാടിയിലേയ്ക്ക് പോകുന്നതിനിടയിലാണ് അപകടം ഉണ്ടായത്. പുതുരുത്തി സ്‌കൂളിന് സമീപം വെച്ച് ഷോള്‍ സ്‌കൂട്ടറിന്റെ പിന്‍ ചക്രത്തില്‍ കുരുങ്ങുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ മിനി വര്‍ഗീസിന്റെ തല റോഡിലിടിച്ചു. ഉടന്‍ മിനിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഇലക്ട്രിക് സ്‌കൂട്ടറില്‍ പൊലീസ് ജീപ്പ് ഇടിച്ച് പരുക്കേറ്റ 16കാരന്‍ മരിച്ചു

ആളൂരില്‍ ഇലക്ട്രിക് സ്‌കൂട്ടറില്‍ പൊലീസ് ജീപ്പ് ഇടിച്ച് പരുക്കേറ്റ രണ്ട് വിദ്യാര്‍ഥികളില്‍ ഒരാള്‍ ചികിത്സയിലിരിക്കെ മരിച്ചു. ആളൂര്‍ ആനത്തടം പീണിക്ക പറമ്പില്‍ രാജുവിന്റെ മകന്‍ ജൂവിനാണ് മരിച്ചത്. 16 വയസായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ തയ്യില്‍ വീട്ടില്‍ അനന്തകൃഷ്ണന്‍ എറണാകുളം ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസ് ഡാന്‍സാഫ് സംഘം സഞ്ചരിച്ചിരുന്ന വാഹനമാണ് ഇടിച്ചത്. ജൂണ്‍ 15നായിരുന്നു സംഭവം. പോട്ട മൂന്നുപീടിക സംസ്ഥാനപാതയില്‍ ആളൂര്‍ കദളിച്ചിറക്ക് സമീപത്ത് വച്ചായിരുന്നു അപകടം. പോട്ട ഭാഗത്തുനിന്നും ഇരിങ്ങാലക്കുട ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്നു …

ഇലക്ട്രിക് സ്‌കൂട്ടറില്‍ പൊലീസ് ജീപ്പ് ഇടിച്ച് പരുക്കേറ്റ 16കാരന്‍ മരിച്ചു Read More »

ആദിവാസി ഉന്നതിയിലെ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

വെള്ളിക്കുളങ്ങര ശാസ്താംപൂവം വനത്തിലുള്ള ആനപ്പാന്തം ആദിവാസി ഉന്നതിയിലെ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ കോടാലി സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു. പഠനോപകരണ വിതരണവും നടത്തി. സൗഹൃദവേദി പ്രസിഡന്റ് പി.ടി. ജോയ് ഉദ്ഘാടനം ചെയ്തു. മറ്റത്തൂര്‍ പഞ്ചായത്തംഗം എ.എ. റഫീഖ് അധ്യക്ഷത വഹിച്ചു. സൗഹൃദ വേദി സെക്രട്ടറി വി.എം. ഹംസ, പി.കെ. രമേശ്, ഊര് മൂപ്പന്‍ സേവ്യര്‍, വനം വകുപ്പ് പ്രധിനിധി വിനോദ്കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. എസ്.എസ്.എല്‍.സി ക്കും പ്ലസ് ടു വിനും ഉന്നത വിജയം നേടിയ എട്ട് വിദ്യാര്‍ഥികളെയാണ് …

ആദിവാസി ഉന്നതിയിലെ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു Read More »

അളഗപ്പനഗറില്‍ പത്തുവയസുകാരനെ തെരുവുനായ ആക്രമിച്ചു

അളഗപ്പനഗര്‍ പച്ചളിപ്പുറത്ത് പത്തുവയസുകാരനെ തെരുവുനായ ആക്രമിച്ചു. പച്ചളിപ്പുറം മഞ്ഞളി റിജോയുടെ മകന്‍ ജോയലിനാണ് തെരുവുനായയുടെ ആക്രമണത്തില്‍ പരുക്കേറ്റത്. കാലിന് പരുക്കേറ്റ കുട്ടി തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സതേടി. ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. ഇവരുടെ വീടിന് മുന്‍പിലെ റോഡില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കുട്ടി വീട്ടിലേക്ക് ഓടിക്കയറിയതോടെ ഗുരുതര പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ട്യൂഷന്‍ കഴിഞ്ഞ് വന്നിരുന്ന വിദ്യാര്‍ത്ഥികളെ തെരുവുനായ ഓടിച്ചിരുന്നു. …

അളഗപ്പനഗറില്‍ പത്തുവയസുകാരനെ തെരുവുനായ ആക്രമിച്ചു Read More »

ട്രാൻസ്ഫോർമർ പരിസരത്ത് കാടുവളർന്ന് അപകടഭീഷണി; വരന്തരപ്പിള്ളി കെഎസ്ഇബിക്ക് പരാതി

വരന്തരപ്പിള്ളി കെഎസ്ഇബി സെക്ഷനിലെ ട്രാന്‍സ്‌ഫോര്‍മര്‍ പരിസരത്ത് കാട് വളര്‍ന്ന് അപകടഭീഷണി ഉയരുന്നതായി പരാതി. വാസുപുരം ആറ്റപ്പിള്ളി ഭാഗത്തേക്ക് പോകുന്ന റോഡിന് സമീപമുള്ള ട്രാന്‍സ്‌ഫോര്‍മറിന് ചുറ്റുമാണ് കാടും പടര്‍പ്പും വ്യാപകമായി വളര്‍ന്നിരിക്കുന്നത്. ട്രാന്‍സ്‌ഫോര്‍മറിന്റെ പരിസരത്തെ കാടുകളും സമീപത്തെ വൈദ്യുതപോസ്റ്റുകളിലേക്ക് പടര്‍ന്നുകയറിയ വള്ളിച്ചെടികളും അടിയന്തരമായി വെട്ടിമാറ്റി സുരക്ഷ ഉറപ്പാക്കണമെന്നാണ് ആവശ്യം. നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് കമ്മിറ്റി സംസ്ഥാന കമ്മിറ്റി അംഗമായ കെ.ജി. രവീന്ദ്രനാഥാണ് വരന്തരപ്പിള്ളി കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനീയര്‍ക്ക് പരാതി നല്‍കിയത്. കാടുകയറിയതിനാല്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിസരത്തേക്ക് അടുത്തുചെല്ലാന്‍ പോലും സാധിക്കാത്ത …

ട്രാൻസ്ഫോർമർ പരിസരത്ത് കാടുവളർന്ന് അപകടഭീഷണി; വരന്തരപ്പിള്ളി കെഎസ്ഇബിക്ക് പരാതി Read More »

ആമ്പല്ലൂരിലെ വെള്ളക്കെട്ടിന് അടിയന്തര പൂട്ടിടാൻ പഞ്ചായത്ത്; ഒടുവിൽ ജനപ്രതിനിധികൾ നേരിട്ടെത്തി!

ആമ്പല്ലൂര്‍ ജംഗ്ഷനില്‍ ദേശീയപാതയ്ക്ക് കുറുകെയുള്ള കള്‍വര്‍ട്ടില്‍ മാലിന്യങ്ങള്‍ അടിഞ്ഞ് വെള്ളത്തിന്റെ ഒഴുക്ക് നിലച്ചുവെന്ന എന്‍സിടിവി വാര്‍ത്തയെ തുടര്‍ന്ന് പഞ്ചായത്തിന്റെ അടിയന്തര ഇടപെടല്‍. ആമ്പല്ലൂരിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പ്രദേശത്തെ വെള്ളക്കെട്ടിലാക്കുമെന്ന വ്യാപാരികളുടെ പരാതി ഗൗരവമായി പരിഗണിക്കുമെന്ന് അളഗപ്പനഗര്‍ പഞ്ചായത്ത് ഭരണസമിതി. ആമ്പല്ലൂര്‍ പാടം മണ്ണിട്ട് നികത്തിയ ഇപ്പോഴത്തെ ജോര്‍ജ് ടൗണില്‍ വെള്ളം ഒഴുകാനും അധിക ജലം ഉള്‍ക്കൊള്ളാനും നിലനിര്‍ത്തിയിരുന്ന തോടുകള്‍ നികത്തിയ നിലയിലാണ്. ഇവിടെ നിന്നും ദേശീയപാതയ്ക്ക് കുറുകെയുള്ള കല്‍വര്‍ട്ടില്‍ അടിപ്പാതയുടെ നിര്‍മ്മാണത്തിന്റെ ഭാഗമായ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളും പ്ലാസ്റ്റിക് …

ആമ്പല്ലൂരിലെ വെള്ളക്കെട്ടിന് അടിയന്തര പൂട്ടിടാൻ പഞ്ചായത്ത്; ഒടുവിൽ ജനപ്രതിനിധികൾ നേരിട്ടെത്തി! Read More »

പി.എൻ. പണിക്കർ അനുസ്മരണത്തോടെ ആമ്പല്ലൂരിൽ വായന പക്ഷാചരണത്തിന് തുടക്കം

ആമ്പല്ലൂര്‍ പി.എസ്. നമ്പൂതിരി സ്മാരക വര്‍ക്കേഴ്‌സ് ലൈബ്രറിയുടെ നേതൃത്വത്തില്‍ വായന പക്ഷാചരണത്തിന് തുടക്കം കുറിച്ചു കൊണ്ട് പി.എന്‍. പണിക്കര്‍ അനുസ്മരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം സി.കെ. ബിന്ദു ഉദ്ഘാടനം ചെയ്തു. എന്‍.ആര്‍ കുട്ടന്‍ അധ്യക്ഷത വഹിച്ചു. അളഗപ്പനഗര്‍ ലൈബ്രറി കൗണ്‍സില്‍ മേഖലാ കണ്‍വീനര്‍ ബാബു പുതുക്കാട് മുഖ്യപ്രഭാഷണം നടത്തി. എസ്.എം റാഫി, വട്ടണാത്ര സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ സി.ബി. സുരേഷ്, അലന്‍ പോള്‍, കവി വാമദേവന്‍, കെ.സി. മാധവന്‍ എന്നിവര്‍ സന്നിഹിതരായി.

യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിലെ പ്രഖ്യാപനങ്ങൾ ഇങ്ങനെ…

തിരുവനന്തപുരം: 2026 ജനുവരിയിൽ അവതരിപ്പിച്ച ബജറ്റിലെ തെറ്റായ കണക്കുകളെ തുടർന്ന് ഈ സർക്കാർ പുതുക്കിയ ബജറ്റ് അവതരിപ്പിക്കുമ്പോൾ സംസ്ഥാനത്തിന്റെ പ്രതീക്ഷിത വരുമാനത്തിൽ 20,500 കോടി രൂപയുടെ വൻ കുറവാണ് രേഖപ്പെടുത്തിയതെന്ന് ആമുഖമായി വ്യക്തമാക്കിയാണ് വിഡി സതീശൻ ബജറ്റ് അവതരിപ്പിച്ചത് . കഴിഞ്ഞ സർക്കാർ പദ്ധതി ചെലവിലെ യഥാർത്ഥ കണക്കുകൾ മറച്ചുവെക്കാൻ കിഫ്ബിയുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും കണക്കുകൾ കൂടി ഉൾപ്പെടുത്തി കബളിപ്പിക്കുകയായിരുന്നു എന്ന് ബജറ്റ് ആമുഖത്തിൽ കുറ്റപ്പെടുത്തുന്നു. നിലവിൽ കിഫ്ബിയും സോഷ്യൽ സെക്യൂരിറ്റി കമ്പനിയും ഉൾപ്പെടെ സർക്കാരിന് മേലുള്ള …

യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിലെ പ്രഖ്യാപനങ്ങൾ ഇങ്ങനെ… Read More »

ജെൻ സി (Gen Z) തലമുറയ്ക്ക് ഉണർവേകി സംസ്ഥാന ബജറ്റ്; സ്റ്റാർട്ടപ്പുകൾക്കായി 50 കോടി രൂപ വകയിരുത്തി!

തിരുവനന്തപുരം: കേരളത്തിലെ ജെൻ സി തലമുറയ്ക്ക് ഉണർവേകുന്ന പ്രഖ്യാപനങ്ങളുമായി സംസ്ഥാന ബജറ്റ്. ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിച്ച പുതുക്കിയ ബജറ്റിൽ ജെൻ സികൾക്കുള്ള സ്റ്റാർട്ട് അപ്പിനായി 50 കോടി വകയിരുത്തി. ഡിജിറ്റൽ ധാർമ്മികത, സ്വകാര്യതയുടെ സംരക്ഷണം, സൈബർ സുരക്ഷ, മാനുഷിക മൂല്യങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള സ്റ്റാർട്ട് അപ്പുകൾ, ഇന്നോവേഷൻ ഹബുകൾ, ​ഗവേഷണ കേന്ദ്രങ്ങൾ, സ്മാർട്ട് വ്യവസായങ്ങൾ എന്നിവ വികസിപ്പിക്കാൻ യുവ തലമുറയുടെ സാങ്കേതിക മികവുകൾ ഇതിലൂടെ ഉറപ്പിക്കാൻ സാധിക്കുമെന്ന് …

ജെൻ സി (Gen Z) തലമുറയ്ക്ക് ഉണർവേകി സംസ്ഥാന ബജറ്റ്; സ്റ്റാർട്ടപ്പുകൾക്കായി 50 കോടി രൂപ വകയിരുത്തി! Read More »

‘പ്രിയദർശിനി’ക്കായി 600 കോടി; ആശാ പ്രവർത്തകർക്ക് 78 കോടിയുമായി യുഡിഎഫ് ബജറ്റ് പ്രഖ്യാപനം

തിരുവനന്തപുരം: സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര ഉറപ്പാക്കുന്ന ‘പ്രിയദർശിനി’ പദ്ധതിക്കായി 600 കോടി രൂപ വകയിരുത്തി സംസ്ഥാന ബജറ്റ്. നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച ആദ്യ ബജറ്റിലാണ് പ്രഖ്യാപനം. ബജറ്റ് പ്രസംഗത്തിന്റെ തുടക്കത്തിൽ തന്നെ സ്ത്രീ ക്ഷേമ പദ്ധതികൾക്ക് പ്രാധാന്യം നൽകുമെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതിക്കായി 600 കോടി രൂപ അനുവദിച്ചതായി പ്രഖ്യാപിച്ചു. ആശ പ്രവർത്തകരുടെ ഓണറേറിയത്തിനായി 78 കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. …

‘പ്രിയദർശിനി’ക്കായി 600 കോടി; ആശാ പ്രവർത്തകർക്ക് 78 കോടിയുമായി യുഡിഎഫ് ബജറ്റ് പ്രഖ്യാപനം Read More »

പെരുമ്പിലാവിൽ 35 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

പെരുമ്പിലാവില്‍ 35 കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍. കുന്നംകുളം പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ചൊവ്വന്നൂര്‍ മാന്തോപ്പ് കരിയാടത്ത് വീട്ടില്‍ സനല്‍ (24), ചങ്ങരംകുളം പള്ളിക്കുളം ആണ്ടലാത്ത് മുബാഷിര്‍ (25) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ പെരുമ്പിലാവ്–പട്ടാമ്പി റോഡില്‍ വെച്ചായിരുന്നു സംഭവം. കാറില്‍ വലിയ അളവില്‍ കഞ്ചാവ് കടത്തുന്നുവെന്ന രഹസ്യവിവരം ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡിന് ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. പ്രതികളെ …

പെരുമ്പിലാവിൽ 35 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ Read More »

സിപിഎമ്മിന്റെ സംയോജിത കൃഷിക്ക് തുടക്കമായി; ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾഖാദർ ഉദ്ഘാടനം ചെയ്തു

സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടത്തുന്ന സംയോജിത കൃഷിയുടെ ജില്ല തല ഉദ്ഘാടനം നെല്ലായി പന്തല്ലൂരില്‍ നടത്തി. ജില്ല സെക്രട്ടറി കെ.വി. അബ്ദുള്‍ഖാദര്‍ ഉദ്ഘാടനം ചെയ്തു. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷനായി. സംയോജിത കൃഷി സാങ്കേതിക സമിതിയുടെ ജില്ല ചെയര്‍മാന്‍ എം. ബാലാജി മുഖ്യാതിഥിയായി. സിപിഎം കൊടകര ഏരിയ സെക്രട്ടറി പി.കെ. ശിവരാമന്‍, ജില്ല കമ്മിറ്റി അംഗം ടി.എ. രാമകൃഷ്ണന്‍, ജില്ല സാങ്കേതിക സമിതി കണ്‍വീര്‍ കെ. രാഗേഷ്, കെ.ജെ. ഡിക്‌സന്‍, പി.ആര്‍. പ്രസാദന്‍, എം.ആര്‍. രഞ്ജിത്ത്, ഇ.കെ. അനൂപ്, …

സിപിഎമ്മിന്റെ സംയോജിത കൃഷിക്ക് തുടക്കമായി; ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾഖാദർ ഉദ്ഘാടനം ചെയ്തു Read More »

കഫ് സിറപ്പ് ഇനി ഡോക്ടറുടെ കുറിപ്പടിയോടെ മാത്രം; കേന്ദ്ര സർക്കാരിന്റെ പുതിയ നിയമം

കഫ് സിറപ്പുകൾ ഉൾപ്പെടെ ചില സിറപ്പുകൾ ഇനി ഡോക്ടറുടെ കുറിപ്പടിയില്ലാതെ വാങ്ങാനാകില്ല. മരുന്നുകളുടെ അമിത ഉപയോഗവും അപകടകരമായ പാർശ്വഫലങ്ങളും തടയാനാണ് കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനം. രാജ്യത്തെ ഫാർമസികളിൽ നിന്ന് കഫ് സിറപ്പ് ഉൾപ്പെടെയുള്ള മരുന്നുകൾ ഇനി ഓവർ ദി കൗണ്ടർ ആയി ലഭിക്കില്ല. ഡോക്ടറുടെ കൃത്യമായ കുറിപ്പടി നിർബന്ധമാക്കിയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതിയ വിജ്ഞാപനം പുറത്തിറക്കിയത്. കുട്ടികൾ ഉൾപ്പെടെ അനിയന്ത്രിതമായി സിറപ്പുകൾ ഉപയോഗിക്കുന്ന സാഹചര്യം നിയന്ത്രിക്കാനും, ഗുണനിലവാരമില്ലാത്ത മരുന്നുകൾ മൂലമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാനുമാണ് ഈ …

കഫ് സിറപ്പ് ഇനി ഡോക്ടറുടെ കുറിപ്പടിയോടെ മാത്രം; കേന്ദ്ര സർക്കാരിന്റെ പുതിയ നിയമം Read More »

പോസ്റ്റിൽ കയറി ജോലിക്കിടെ ഷോക്കേറ്റ് കെഎസ്ഇബി ലൈൻമാൻ മരിച്ചു

ഇരിങ്ങാലക്കുട മാപ്രാണത്ത് ജോലിക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ ഷോക്കേറ്റ് മരിച്ചു. ആറാട്ടുപ്പുഴ അയ്യാണ്ടി വാസു മകന്‍ മനോജ് ആണ് മരിച്ചത്. 46 വയസായിരുന്നു. ചൊവ്വാഴ്ച രാവിലെ 7 നായിരുന്നു സംഭവം. കെഎസ്ഇബി കരുവന്നൂര്‍ സെക്ഷനിലെ ജീവനക്കാരനാണ്. വൈദ്യുതി ലൈനിലെ തകരാര്‍ പരിഹരിക്കാന്‍ പോസ്റ്റില്‍ കയറിയപ്പോള്‍ ഷോക്കേറ്റ് തെറിച്ച് വീഴുകയായിരുന്നു. ഉടനെ മാപ്രാണം ലാല്‍ ആശുപത്രിയിലും തുടര്‍ന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ലഹരിവിൽപ്പന; ഇരിങ്ങാലക്കുടയിൽ മൂന്ന് പേർ റിമാൻഡിൽ

സ്കൂൾ-കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ലഹരിമരുന്ന് വിൽപ്പനയ്ക്ക് സൂക്ഷിച്ച മാരക ലഹരിവസ്തുക്കളുമായി ഇരിങ്ങാലക്കുടയിൽ മൂന്ന് യുവാക്കൾ പിടിയിൽ. ഇരിങ്ങാലക്കുട കണ്ഠ്വേശ്വരം ക്ഷേത്രത്തിന് സമീപം നടത്തിയ പരിശോധനയിലാണ് രണ്ട് യുവാക്കളെ ആദ്യം പൊലീസ് പിടികൂടിയത്. കൊരുമ്പിശ്ശേരി സ്വദേശികളായ പ്രണവ്, അഖിൽ എന്നിവരിൽ നിന്ന് എംഡിഎംഎ, ഹാഷിഷ് ഓയിൽ, കഞ്ചാവ് എന്നിവ കണ്ടെത്തി. തുടർന്നുള്ള ചോദ്യം ചെയ്യലിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ലഹരിമരുന്ന് എത്തിച്ചുനൽകിയ എടക്കുളം സ്വദേശിയായ ജിഷ്ണു എന്നയാളെയും പൊലീസ് അറസ്റ്റ് ചെയ്തു. സ്കൂൾ-കോളേജ് വിദ്യാർത്ഥികളെയും കുട്ടികളെയും ലക്ഷ്യമിട്ട് ലഹരിവസ്തുക്കൾ …

വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ലഹരിവിൽപ്പന; ഇരിങ്ങാലക്കുടയിൽ മൂന്ന് പേർ റിമാൻഡിൽ Read More »