nctv news pudukkad

എരുമപ്പെട്ടിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ

എം.ഡി.എം.എ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുമായി കാറിൽ സഞ്ചരിച്ചിരുന്ന യുവാവിനെ എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തു. കുന്നംകുളം ചൂണ്ടൽ കളരിക്കൽ വീട്ടിൽ സജിൽ (24) ആണ് അറസ്റ്റിലായത്.

നിയന്ത്രണമില്ലാത്ത രീതിയിൽ കാർ ഓടിച്ച് പോകുന്നതായി നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് എരുമപ്പെട്ടി പൊലീസ് കാർ പിന്തുടർന്ന് പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ കണ്ടെത്തിയതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Leave a Comment

Your email address will not be published. Required fields are marked *