nctv news pudukkad

ഇരിങ്ങാലക്കുടയിൽ യുവാവിനെ ആക്രമിച്ച് പരുക്കേൽപ്പിച്ച കേസ്: പ്രതി അറസ്റ്റിൽ

ഇരിങ്ങാലക്കുട കൊരുമ്പിശ്ശേരിയിൽ യുവാവിനെ ആക്രമിച്ച് പരുക്കേൽപ്പിച്ച കേസിലെ പ്രധാന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മനവലശ്ശേരി കൊരുമ്പിശ്ശേരി പാറ സ്വദേശിയായ കുന്നത്തുപറമ്പിൽ വീട്ടിൽ വിപിൻ നാരായണൻ (38) ആണ് അറസ്റ്റിലായത്.

ഇക്കഴിഞ്ഞ 14ന് കൊരുമ്പിശ്ശേരി സ്വദേശിയായ കുമ്പളത്ത് പറമ്പ് വീട്ടിൽ ജിതിനെ ആക്രമിച്ച് പരുക്കേൽപ്പിക്കുകയായിരുന്നു. വിപിൻ നാരായണൻ പതിനാല് ക്രിമിനൽക്കേസുകളിൽ പ്രതിയാണ്. ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ എസ് എച്ച് ഒ കെ.ഒ. പ്രദീപ്, എസ് ഐ ഇ.യു. സൗമ്യ, എസ് ഐ സി.എൻ. എബിൻ, ജി എസ് സി പി ഒ ഗിരീഷ്, അജിത്ത്, സി പി ഒ ഉമേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Leave a Comment

Your email address will not be published. Required fields are marked *