സംസ്ഥാനത്തെ മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള തദ്ദേശസ്വയംഭരണ വകുപ്പിന്റെ 2022- 23 സ്വരാജ് ട്രോഫി പുരസ്‌കാരത്തില്‍ രണ്ടാം സ്ഥാനം നേടി കൊടകര ബ്ലോക്ക് പഞ്ചായത്ത്
തുടര്‍ച്ചയായി രണ്ടാം തവണയാണ് കൊടകര ബ്ലോക്ക് പഞ്ചായത്തിന് പുരസ്‌കാരം ലഭിക്കുന്നത്. കൊട്ടാരക്കരയില്‍ വെച്ച് നടന്ന തദ്ദേശദിനാഘോഷ പരിപാടിയില്‍ വെച്ച് കൊടകര ബ്ലോക്ക് പഞ്ചായത്തിന് വേണ്ടി പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് തദ്ദേശസ്വയംഭരണ മന്ത്രി എം.ബി. രാജേഷില്‍ നിന്ന് സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്തിന്റെ യോഗങ്ങള്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി സ്റ്റിയറിങ് കമ്മിറ്റി യോഗങ്ങള്‍, നിര്‍വഹണ ഉദ്യോഗസ്ഥരുടെ യോഗങ്ങള്‍, വിവിധ രജിസ്റ്ററുകള്‍ കാലികമാക്കല്‍, വാര്‍ഷിക ധനകാര്യ പത്രിക സമര്‍പ്പണം, വനിതാ സ്വയം തൊഴില്‍ ഗ്രൂപ്പ് സംരംഭങ്ങള്‍ക്ക് സൗകര്യം ധനസഹായം, …