ജില്ലയിലെ വിവിധ വില്ലേജ് ഓഫീസുകളില്‍ വിജിലന്‍സ് റെയ്ഡ്. കൊടകര, കല്ലൂര്‍, കയ്പമംഗലം, ഏങ്കക്കാട്, മുണ്ടൂര്‍ വില്ലേജ് ഓഫീസുകളിലാണ് വിജിലന്‍സ് റെയ്ഡ് നടത്തിയത്. ഓപ്പറേഷന്‍ സുതാര്യത എന്ന പേരില്‍ സംസ്ഥാനവ്യാപകമായി നടത്തുന്ന പരിശോധനയുടെ ഭാഗമായിട്ടായിരുന്നു റെയ്ഡ്. ഇഡിസ്ട്രിക്റ്റ് പോര്‍ട്ടല്‍ സംവിധാനം അട്ടിമറിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുത്ത വില്ലേജ് ഓഫീസുകളിലാണ് പരിശോധന നടന്നത്. വില്ലേജ് ഓഫീസുകളില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാക്കുന്ന സംവിധാനമാണ് ഇഡിസ്ട്രിക്റ്റ് പോര്‍ട്ടല്‍. പല വില്ലേജ് ഓഫീസുകളിലും അപേക്ഷകള്‍ അണ്ടര്‍ റീ വെരിഫിക്കേഷന്‍/ അണ്ടര്‍ എക്‌സ്ട്രാ വെരിഫിക്കേഷന്‍/ റിട്ടേണ്‍ഡ് എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തി നടപടികള്‍ സ്വീകരിക്കാതെ മാറ്റിവയ്ക്കുന്നതായി ആരോപണമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് മിന്നല്‍ പരിശോധന നടത്തിയത്.
ജില്ലയിലെ വിവിധ വില്ലേജ് ഓഫീസുകളില്‍ വിജിലന്‍സ് റെയ്ഡ്.
