nctv news pudukkad

nctv news logo
nctv news logo

സംസ്ഥാനത്തെ മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള തദ്ദേശസ്വയംഭരണ വകുപ്പിന്റെ 2022- 23 സ്വരാജ് ട്രോഫി പുരസ്‌കാരത്തില്‍ രണ്ടാം സ്ഥാനം നേടി കൊടകര ബ്ലോക്ക് പഞ്ചായത്ത്

തുടര്‍ച്ചയായി രണ്ടാം തവണയാണ് കൊടകര ബ്ലോക്ക് പഞ്ചായത്തിന് പുരസ്‌കാരം ലഭിക്കുന്നത്. കൊട്ടാരക്കരയില്‍ വെച്ച് നടന്ന തദ്ദേശദിനാഘോഷ പരിപാടിയില്‍ വെച്ച് കൊടകര ബ്ലോക്ക് പഞ്ചായത്തിന് വേണ്ടി പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് തദ്ദേശസ്വയംഭരണ മന്ത്രി എം.ബി. രാജേഷില്‍ നിന്ന് സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്തിന്റെ യോഗങ്ങള്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി സ്റ്റിയറിങ് കമ്മിറ്റി യോഗങ്ങള്‍, നിര്‍വഹണ ഉദ്യോഗസ്ഥരുടെ യോഗങ്ങള്‍, വിവിധ രജിസ്റ്ററുകള്‍ കാലികമാക്കല്‍, വാര്‍ഷിക ധനകാര്യ പത്രിക സമര്‍പ്പണം, വനിതാ സ്വയം തൊഴില്‍ ഗ്രൂപ്പ് സംരംഭങ്ങള്‍ക്ക് സൗകര്യം ധനസഹായം, കുടുംബശ്രീഗ്രൂപ്പുകള്‍ക്ക് മികച്ച ആരോഗ്യ മേഖലയിലെ വിപണന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ഗുണമേന്മയുള്ള ശുചിത്വ സംവിധാനങ്ങള്‍ ഒരുക്കല്‍, ജനകീയാസൂത്രണ പദ്ധതികളിലെ വിവിധ വിഭാഗങ്ങളില്‍ ലഭിക്കുന്ന വികസന ഫണ്ട് ടൈഡ് ഗ്രാന്റ്, ഹെല്‍ത്ത് ഗ്രാന്റ്, മെയിന്റനന്‍സ് ഗ്രാന്റ് തുടങ്ങിയവയുടെ ചെലവ് ശതമാനം, പൊലിമ പുതുക്കാടുമായി സംയോജിപ്പിച്ചുകൊണ്ടുള്ള കൃഷി വികസന പ്രവര്‍ത്തനങ്ങള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍ എന്നിവര്‍ക്കായി ആവിഷ്‌കരിച്ച വിവിധ ക്ഷേമ പദ്ധതികള്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയും പിഎംഎവൈ യും അടക്കമുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍, ലൈഫ് പദ്ധതിവിഹിതം എന്നിവയുടെ മികച്ച ഉപയോഗം,ഓഡിറ്റ് പരാമര്‍ശങ്ങള്‍ സമയബന്ധിതമായി തീര്‍പ്പാക്കല്‍, ജെന്‍ഡര്‍ ബഡ്ജറ്റ് അവതരണം, സ്ത്രീപക്ഷ നവകേരളത്തിന്റെ ഭാഗമായി നടത്തിയ പദ്ധതി പ്രവര്‍ത്തനങ്ങള്‍, നൂതന പദ്ധതിയായ ഷീ വര്‍ക്ക് സ്‌പേയ്‌സിന്റെ ആവിഷ്‌കാരം, ദുരന്തനിവാരണ പദ്ധതിയുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍, സോളാര്‍ പദ്ധതി സ്ഥാപിക്കല്‍, സി എസ് ആര്‍ ഫണ്ട്, മറ്റ് സംഭാവനകള്‍ എന്നിവ സ്വീകരിച്ചുള്ള ജനസേവനം, സമ്പൂര്‍ണ്ണ ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍, പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി നടത്തിയ പ്രവര്‍ത്തനങ്ങള്‍, ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ജനക്ഷേമ വികസന പ്രവര്‍ത്തനങ്ങളില്‍ കാഴ്ചവച്ച പ്രകടനം വിലയിരുത്തിയാണ് കൊടകര ബ്ലോക്ക് പഞ്ചായത്തിനെ രണ്ടാം വട്ടവും ഈ സ്ഥാനത്തിന് പരിഗണിച്ചത്. വാര്‍ത്താസമ്മേളനത്തില്‍ കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ അല്‍ജോ പുളിക്കന്‍, സജിത രാജീവന്‍, ബിഡിഒ കെ.കെ. നിഖില്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *