nctv news pudukkad

nctv news logo
nctv news logo

Kerala news

കെ എസ് കെ ടി യു പുതുക്കാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാവങ്ങളുടെ പടയണി സംഘടിപ്പിച്ചു

കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം ടി. എ. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എം.വി. അരവിന്ദാക്ഷന്‍ അധ്യക്ഷനായി. കെ എസ് കെ ടി യു ജില്ലാ ജോയിന്റ് സെക്രട്ടറിയും കൊടകര ഏരിയ സെക്രട്ടറി യുമായ കെ.ജെ. ഡിക്‌സണ്‍, ജില്ലാ പഞ്ചായത്തംഗം സരിത രാജേഷ്, സിപിഎം ചെങ്ങാലൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.സി. സുബ്രന്‍, പി കെ എസ് കൊടകര ഏരിയ പ്രസിഡന്റ് പി.വി. മണി, ടി.ബി. രതീഷ്, ടി.എസ്. സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.

പാലപ്പിള്ളി, വെള്ളിക്കുളങ്ങര വനമേഖലയില്‍ കാട്ടാനക്കൂട്ടം ഉള്‍പ്പടെയുള്ള വന്യജീവികളുടെ ആക്രമണം തടയുന്നത് സംബന്ധിച്ച് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ബന്ധപ്പെട്ടവരുടെ യോഗം ചേര്‍ന്നു

കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്, വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികള്‍, തൃശൂര്‍ സി.സി.എഫ്. ആര്‍. അടലരശന്‍, ചാലക്കുടി ഡിഫ്ഒ വെങ്കിടേശ്വര്‍, പാലപ്പിള്ളി, വെള്ളികുളങ്ങര റേഞ്ച് ഓഫീസര്‍മാര്‍, വിവിധ പ്ലാന്റേഷന്‍ കമ്പനി പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. മേഖലയിലെ മനുഷ്യ വന്യജീവി സംഘര്‍ഷം തടയുന്നതിന് ആവശ്യമായ നടപടികളെ സംബന്ധിച്ച റിപ്പോര്‍ട്ട് ചാലക്കുടി ഡി എഫ് ഒ അവതരിപ്പിച്ചു. പ്ലാന്റേഷന്‍ കമ്പനികള്‍, വനം …

പാലപ്പിള്ളി, വെള്ളിക്കുളങ്ങര വനമേഖലയില്‍ കാട്ടാനക്കൂട്ടം ഉള്‍പ്പടെയുള്ള വന്യജീവികളുടെ ആക്രമണം തടയുന്നത് സംബന്ധിച്ച് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ബന്ധപ്പെട്ടവരുടെ യോഗം ചേര്‍ന്നു Read More »

കുറുമാലിപുഴയിലെ മുങ്ങിമരണം പതിവായ ആറ്റപ്പിള്ളിക്കടവില്‍ മുന്നറിയിപ്പുബോര്‍ഡ് സ്ഥാപിച്ചു

അടുത്തകാലത്തായി നാലുപേര്‍ ഒഴുക്കില്‍ പെട്ടു മരിച്ച സാഹചര്യത്തിലാണ് അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്നറിയിപ്പു ബോര്‍ഡ് സ്ഥാപിച്ചത്. കടവിനു സമീപത്തു പ്രവര്‍ത്തിക്കുന്ന കുടിവെള്ളപദ്ധതിയുടെ പമ്പ് ഓപ്പറേറ്റര്‍മാരായ വിനു കൂട്ടുങ്ങല്‍, രജീവ് എന്നിവരും ലിഫ്റ്റ് ഇറിഗേഷന്‍ ഓപ്പറേറ്റര്‍മാരായ സദാനന്ദന്‍, രാജേഷ് എന്നിവരും ചേര്‍ന്നാണ് ബോര്‍ഡ് സ്ഥാപിച്ചത്.

കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ബിജു അമ്പഴക്കാടനെ പുതുക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആദരിച്ചു

മുന്‍ എംഎല്‍എ അനില്‍ അക്കര ബിജു അമ്പഴക്കാടനെ അനുമോദിച്ചു. ചടങ്ങില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സുധന്‍ കാരയില്‍ അധ്യക്ഷനായി. മുന്‍ എംഎല്‍എ പോള്‍സണ്‍, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ ടി.എം. ചന്ദ്രന്‍, സെബി കൊടിയന്‍, സി.സി. ശ്രീകുമാര്‍, പുതുക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ്, പുതുക്കാട് നിയോജകമണ്ഡലം യുഡിഎഫ് കണ്‍വീനര്‍ സോമന്‍ മുത്രത്തിക്കര, കെ.ജെ. ജോജൂ, യൂത്ത് കോണ്‍ഗ്രസ് പുതുക്കാട് നിയോജകമണ്ഡലം പ്രസിഡന്റ് ഫൈസല്‍ ഇബ്രാഹിം എന്നിവര്‍ പ്രസംഗിച്ചു.

തൊഴിലവസരം

ഗവ. ആയുര്‍വേദ ഡിസ്പന്‍സറിയില്‍ മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ പുതുക്കാട് ഗ്രാമപഞ്ചായത്ത് ചെങ്ങാലൂര്‍ ഗവ. ആയുര്‍വേദ ഡിസ്പന്‍സറിയിലേക്ക് ജിഎന്‍എം യോഗ്യതയുള്ള മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. മാര്‍ച്ച് 5ന് രാവിലെ 10.30 ന് പുതുക്കാട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വച്ച് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9497623570 എന്ന നമ്പറില്‍ വിളിക്കുക. ആശപ്രവര്‍ത്തകരെ നിയമിക്കുന്നു തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ ആശ പ്രവര്‍ത്തകയായി സേവനമനുഷ്ഠിക്കുന്നതിനുവേണ്ടി എസ്എസ്എല്‍സി വിദ്യാഭ്യാസ യോഗ്യതയും 25 നും …

തൊഴിലവസരം Read More »

ഫെബ്രുവരി 24ന് കണ്ണൂരില്‍ നടക്കുന്ന ആദിവാസി ദളിത് വിഭാഗങ്ങളുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കുന്ന ജില്ലയിലെ 15 പ്രതിനിധികള്‍ക്ക് യാത്രയയപ്പ് നല്‍കി

കൊടകര ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്ന യാത്രയയപ്പ് യോഗം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം യു.പി. ജോസഫ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അജിതാ സുധാകരന്‍, അശ്വതി വിബി, ജില്ലാ പഞ്ചായത്ത് അംഗം സരിതാ രാജേഷ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഇ.കെ. സദാശിവന്‍, അല്‍ജോ പുളിക്കന്‍, ടെസി ഫ്രാന്‍സിസ്, ജില്ല പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ സി. ഹെറാള്‍ഡ് ജോണ്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ …

ഫെബ്രുവരി 24ന് കണ്ണൂരില്‍ നടക്കുന്ന ആദിവാസി ദളിത് വിഭാഗങ്ങളുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കുന്ന ജില്ലയിലെ 15 പ്രതിനിധികള്‍ക്ക് യാത്രയയപ്പ് നല്‍കി Read More »

പട്ടികജാതി പട്ടികവര്‍ഗ്ഗക്കാരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ജാതിപറഞ്ഞ് ആക്ഷേപിച്ചെന്നാരോപിച്ച് പികെഎസ് കൊടകര ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോടാലിയില്‍ പ്രകടനം നടത്തി

പൊതുയോഗം ഏരിയാ സെക്രട്ടറി പി.കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. പി.വി. മണി, അമ്പിളി സോമന്‍, പി.കെ. രാജന്‍, പി.സി. സുബ്രന്‍, കെ.കെ. ഷാജു, വിജിത ശിവദാസ് എന്നിവര്‍ നേതൃത്വം നല്‍കി

അളഗപ്പനഗര്‍ പഞ്ചായത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സമഗ്ര ശിക്ഷാ കേരള സ്റ്റാര്‍സ് പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന ക്ലാസ്സ് മുറികളുടെ നിര്‍മ്മാണോദ്്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വ്വഹിച്ചു

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, അളഗപ്പനഗര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സന്‍ തയ്യാലക്കല്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗം ടെസ്സി വില്‍സന്‍, അളഗപ്പനഗര്‍ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ജിജോ ജോണ്‍, വാര്‍ഡ് അംഗം ദിനില്‍ പാലപ്പറമ്പില്‍, എസ്.എസ്.കെ. ജില്ലാ ഓഫീസര്‍ ഡോ. എന്‍.ജെ. ബിനോയ്, കൊടകര ബി.പി.സി. വി.ബി. സിന്ധു, പിടിഎ പ്രസിഡന്റ് സോജന്‍ ജോസഫ്, പ്രിന്‍സിപ്പല്‍ പി. എക്‌സ്. റോയ് …

അളഗപ്പനഗര്‍ പഞ്ചായത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സമഗ്ര ശിക്ഷാ കേരള സ്റ്റാര്‍സ് പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന ക്ലാസ്സ് മുറികളുടെ നിര്‍മ്മാണോദ്്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വ്വഹിച്ചു Read More »

വരന്തരപ്പിള്ളി പഞ്ചായത്തിലെ കച്ചേരി കടവ് പാലത്തിന്റെ അപ്രോച് റോഡ് നിര്‍മ്മാണത്തിനായുള്ള ഭരണാനുമതി ലഭിച്ചതായും ടെണ്ടര്‍ നടപടികള്‍ ഉടനെ ആരംഭിക്കുമെന്നും കെ.കെ. രാമചന്ദ്രന്‍ എം എല്‍ എ അറിയിച്ചു

1.67 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതിയാണ് ലഭിച്ചത്. ഇത് സംബന്ധിച്ച പൊതുമരാമത്ത് വകുപ്പിന്റെ ഉത്തരവിറങ്ങി. നേരത്തെ 490 ലക്ഷം രൂപ ചിലവില്‍ കച്ചേരിക്കടവ് പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ സ്ഥലം ലഭ്യമല്ലാത്തതിനാല്‍ അപ്രോച്ച് റോഡ് നിര്‍മ്മാണം സാധ്യമല്ലാത്ത നിലയില്‍ ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ഥലം ലഭ്യമാക്കി സ്ഥലമുടമകള്‍ക്ക് പണവും വിതരണം ചെയ്തു. എത്രയും വേഗം അപ്രോച്ച് റോഡിന്റെ നിര്‍മ്മാണം കൂടി പൂര്‍ത്തീകരിച്ച് പാലം പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കുമെന്ന് എം എല്‍ എ അറിയിച്ചു.

വേനല്‍ കനത്തിട്ടും കുറുമാലിപ്പുഴയിലെ മണ്‍ചിറ നിര്‍മാണം ഇതുവരെ തുടങ്ങിയില്ല;

കുടിവെള്ള ജലസേചന പദ്ധതി പ്രവര്‍ത്തനം അവതാളത്തില്‍, വരള്‍ച്ച ഭീതിയില്‍ കാര്‍ഷിക മേഖല. സംസ്ഥാനത്ത് നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. തൃശ്ശൂര്‍, കൊല്ലം, ആലപ്പുഴ, പാലക്കാട്, തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് താപനില മുന്നറിയിപ്പ്. സാധാരണയേക്കാള്‍ 2 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതെന്നാണ് അധികൃതര്‍ അറിയിച്ചത്.

തൊഴിൽ വാർത്തകളും അറിയിപ്പുകളും

‘ടാലെന്റ് വേവ് 24’ തൊഴിൽ മേള, മൊബിലൈസേഷൻ ക്യാമ്പ് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ദീൻ ദയാൽ ഉപാദ്ധ്യായ ഗ്രാമീണ യോജന പദ്ധതിയും (ഡി.ഡി.യു.ജി.കെ.വൈ) കേരള നോളജ് ഇക്കോണമി മിഷനും ( കെ കെ ഇ എം) സംയുക്തമായി ‘ടാലെന്റ് വേവ് 24’ തൊഴിൽ മേളയും മൊബിലൈസേഷൻ ക്യാമ്പും സംഘടിപ്പിക്കുന്നു. പഴയന്നൂർ, ചൊവ്വന്നൂർ, പുഴയ്ക്കൽ, വടക്കാഞ്ചേരി എന്നീ ബ്ലോക്കുകളിലെ ഉദ്യോഗാർഥികൾക്കായാണ് ക്യാമ്പ് നടത്തുന്നത്. ഫെബ്രുവരി 29 ന് വടക്കാഞ്ചേരി ഓട്ടുപാറയിലുള്ള അനുഗ്രഹ ഓഡിറ്റോറിയത്തിൽ എസ്എസ്എൽസി മുതൽ ഉയർന്ന …

തൊഴിൽ വാർത്തകളും അറിയിപ്പുകളും Read More »

മറ്റത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റായി സിപിഎമ്മിലെ ഷാന്റോ കൈതാരത്തിനെ തെരഞ്ഞെടുത്തു

എല്‍ഡിഎഫിലെ ധാരണ പ്രകാരം സിപിഐയിലെ കെ.വി. ഉണ്ണികൃഷ്ണന്‍ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞടുപ്പ് നടന്നത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥി ഷാന്റോ കൈതാരത്തിന് 14 വോട്ടുകള്‍ ലഭിച്ചു. എതിര്‍ സ്ഥാനാര്‍ഥി ബിജെപിയിലെ ഗീത ജയന് നാലുവോട്ടുകള്‍ ലഭിച്ചു. തൃശൂര്‍ താലൂക്ക് സപ്ലൈ ഓഫിസര്‍ മധുസൂദനന്‍ വരണാധികാരിയായിരുന്നു23 അംഗ ഭരണസമിതിയിലെ യുഡിഎഫ് പക്ഷത്തുള്ള അഞ്ചുപേര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. മറ്റത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റായി ചുമതലയേറ്റ ഷാന്റോ മനുഷ്യാവകാശപ്രവര്‍ത്തകനായ ജോയ് കൈതാരത്തിന്റെ …

മറ്റത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റായി സിപിഎമ്മിലെ ഷാന്റോ കൈതാരത്തിനെ തെരഞ്ഞെടുത്തു Read More »

job vacancy

തൊഴിലവസരങ്ങളും അറിയിപ്പുകളും

ജില്ലാ ദുരന്തനിവാരണവിഭാഗം: വേനൽക്കാല മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചുകൺട്രോൾ റൂം തുറന്നുഅന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ജലസംരക്ഷണത്തെക്കുറിച്ചും അഗ്നിബാധ തടയുന്നതിനും ജില്ലാ ദുരന്തനിവാരണവിഭാഗം വേനൽക്കാല മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. അടിയന്തര സഹായത്തിന് കൺട്രോൾ റൂമും ആരംഭിച്ചിട്ടുണ്ട്. ജലസംരക്ഷണ മാർഗനിർദ്ദേശങ്ങൾ:1. വീടുകളിലെ വാഷ് ബേസിനുകൾ, ടോയ്ലറ്റുകൾ, മറ്റ് പൈപ്പുകൾ എന്നിവയിൽ ചോർച്ച ഇല്ല എന്ന് ഉറപ്പുവരുത്തുക.2. കുളിമുറികളിൽ ഷവർ ഒഴിവാക്കി ബക്കറ്റും കപ്പും ഉപയോഗിക്കുക. കുളിക്കുവാൻ പരിമിതമായ അളവിൽ മാത്രം വെള്ളം ഉപയോഗിക്കുക.3. പല്ലുതേയ്ക്കുമ്പോഴും താടി വടിക്കുമ്പോഴും മുഖം കഴുകുമ്പോഴുമെല്ലാം പൈപ്പ് …

തൊഴിലവസരങ്ങളും അറിയിപ്പുകളും Read More »

പാലപ്പിള്ളിയില്‍ വീണ്ടും പുലിയിറങ്ങി പശുക്കുട്ടിയെ കൊന്നു

എലിക്കോട് ആദിവാസിയ്ക്ക് കോളനിയ്ക്ക് തൊട്ടടുത്താണ് പുലിയിറങ്ങിയത്. പശുക്കുട്ടിയുടെ പകുതിഭാഗവും ഭക്ഷിച്ചനിലയിലാണ്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് പ്രദേശവാസികള്‍ പശുക്കുട്ടിയെ ചത്തനിലയില്‍ കണ്ടെത്തിയത്. വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി.

കല്ലൂര്‍ പച്ചളിപ്പുറം അയ്യപ്പന്‍കാവ് ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും ആണ്ടാഘോഷവും നടത്തി

മഹാഗണപതി ഹോമം, നവകം, പഞ്ചകം, മേള അകമ്പടിയില്‍ എഴുന്നള്ളിപ്പ്, കാവടി, ശിങ്കാരിമേളം, നാദസ്വരം, കാഴ്ചശീവേലി എന്നിവയുണ്ടായി. 3 ഗജവീരന്മാര്‍ എഴുന്നള്ളിപ്പില്‍ അണിനിരന്നു. പ്രസാദഊട്ടും ഒരുക്കിയിരുന്നു. വൈകിട്ട് പൂമൂടല്‍ ചടങ്ങും നടത്തി. കീനൂര്‍ അനുഷ്ഠാനകലാക്ഷേത്രമാണ് മേളമൊരുക്കിയത്.

പരശുറാം എക്‌സ്പ്രസ്സിന് പുതുക്കാട് സ്‌റ്റോപ്പ് ലഭിച്ചിട്ട് പത്ത് വര്‍ഷം. കേക്ക് മുറിച്ച് ആഘോഷമാക്കി പാസഞ്ചേഴ്‌സ് അസോസിയേഷന്‍

നാഗര്‍കോവില്‍ മംഗലാപുരം പരശുറാം എക്‌സ്പ്രസ്സുകള്‍ക്ക് പുതുക്കാട് സ്‌റ്റോപ്പ് ലഭിച്ചിട്ട് ബുധനാഴ്ച പത്ത് വര്‍ഷം തികഞ്ഞു. ഈ ദിവസം പരശുറാം എക്‌സ്പ്രസ്സിന്റെ പുതുക്കാട് ജന്മദിനമായി സ്‌റ്റേഷനില്‍ ആലോഷം സംഘടിപ്പിച്ചിരിക്കുകയാണ് പുതുക്കാട് ട്രയിന്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍. സ്‌റ്റേഷന്‍ മാസ്റ്റര്‍ കെ ഒ ജിന്‍സി കേക്ക് മുറിച്ച് ആഘോഷത്തിന് തുടക്കം കുറിച്ചു. സ്‌റ്റേഷനില്‍ യാത്രക്കെത്തിയ യാത്രക്കാര്‍ക്ക് ട്രെയിന്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പി.ആര്‍. വിജയകുമാര്‍, സെക്രട്ടറി അരുണ്‍ ലോഹിദാക്ഷന്‍ എന്നിവരുടെ നേതൃത്വത്തില്‍ കേക്കുകള്‍ വിതരണം ചെയ്തു. എം. എസ.് കൃഷ്ണപ്രസാദ്, ടി.ആര്‍. …

പരശുറാം എക്‌സ്പ്രസ്സിന് പുതുക്കാട് സ്‌റ്റോപ്പ് ലഭിച്ചിട്ട് പത്ത് വര്‍ഷം. കേക്ക് മുറിച്ച് ആഘോഷമാക്കി പാസഞ്ചേഴ്‌സ് അസോസിയേഷന്‍ Read More »

പുതുക്കാട് മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലെ സംരംഭകരുടെ സംഗമം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാ ബാലന്‍, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിതാ സുധാകരന്‍, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ്, വല്ലച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. മനോജ്, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ എസ്. ഷീബ, വ്യവസായ വാണിജ്യവകുപ്പ് അഡി. ഡയറക്ടര്‍ ഡോ. കെ.എസ.് കൃപകുമാര്‍, വ്യവസായി വികസന ഓഫീസര്‍ വി.എ. സെബി, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ സുബൈര്‍ …

പുതുക്കാട് മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലെ സംരംഭകരുടെ സംഗമം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു Read More »

അതിരപ്പിള്ളിയില്‍ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ടാപ്പിംഗ് തൊഴിലാളിക്ക് പരുക്കേറ്റു

ടാപ്പിംഗ് തൊഴിലാളിയായ ബിജുവിനാണ് പരുക്കേറ്റത്. ബിജുവിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. (വിഒ) അതിരപ്പിള്ളി കാലടി പ്ലാന്റേഷന്‍ ഡിവിഷന്‍ 16 ലാണ് സംഭവം. പുലര്‍ച്ചെയോടെ ടാപ്പിങ്ങിനെത്തിയതായിരുന്നു ബിജുവും കൂടെയുണ്ടായിരുന്ന തൊഴിലാളികളും. തുടര്‍ന്നാണ് ഒന്‍പത് ആനകളടങ്ങുന്ന സംഘം ഇവരുടെ അരികിലേക്ക് എത്തിയത്. ആനയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച ബിജുവിനാണ് ഗുരുതരമായി പരിക്കേറ്റത്. ടാപ്പിംഗില്‍ ഏര്‍പ്പെട്ടിരുന്ന മറ്റ് തൊഴിലാളികളും മാനേജറും ആന കൂട്ടത്തെ കണ്ട് പല വഴിക്ക് ഓടി രക്ഷപ്പെട്ടു. നട്ടെല്ലിനും മുഖത്തും കൈകളിലും പരിക്കേറ്റ ബിജുവിനെ അങ്കമാലിയിലെ …

അതിരപ്പിള്ളിയില്‍ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ടാപ്പിംഗ് തൊഴിലാളിക്ക് പരുക്കേറ്റു Read More »

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാര്‍ഡില്‍ പുതിയതായി നിര്‍മ്മിക്കുന്ന അനുപല്ലവി അംഗന്‍വാടിയുടെ നിര്‍മ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍ നിര്‍വഹിച്ചു

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷനായി. ബീന സുരേന്ദ്രന്‍, കാര്‍ത്തിക ജയന്‍, കെ.സി. പ്രദീപ്, റീന ഫ്രാന്‍സിസ്, എം.എ. ഷാബു, ടി.ആര്‍. രജീഷ്, കെ.ഡി. അശ്വതി, എം. ജോണ്‍സന്‍, ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍.എം. പുഷ്പാകരന്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ കെ. ഹേമ എന്നിവര്‍ പ്രസംഗിച്ചു. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് ഒന്നരലക്ഷം രൂപയും നാട്ടുകാരുടെ സഹായത്തോടെ സ്വരൂപിച്ച ഒന്നരലക്ഷം രൂപയും ചേര്‍ത്താണ് 5 സെന്റ് സ്ഥലം മുത്രത്തിക്കര ശിവക്ഷേത്രത്തിന് പരിസരത്ത് വാങ്ങിയത്. 17 ലക്ഷം രൂപ ചിലവില്‍ നിര്‍മിക്കുന്ന …

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാര്‍ഡില്‍ പുതിയതായി നിര്‍മ്മിക്കുന്ന അനുപല്ലവി അംഗന്‍വാടിയുടെ നിര്‍മ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍ നിര്‍വഹിച്ചു Read More »

ത്യാഗരാജാര്‍ പോളിടെക്‌നിക് കോളേജ് മാനേജ്‌മെന്റ് കമ്മിറ്റിയുടെ സെക്രട്ടറി കം ട്രഷറര്‍ സ്ഥാനത്തുനിന്ന് വിരമിക്കുന്ന ഫാദര്‍ ജിയോ തെക്കിനിയത്തിന് കോളേജിലെ ജീവനക്കാരുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി

11 വര്‍ഷത്തെ സേവനത്തിനുശേഷം ത്യാഗരാജാര്‍ പോളിടെക്‌നിക് കോളേജ് മാനേജ്‌മെന്റ് കമ്മിറ്റിയുടെ സെക്രട്ടറി കം ട്രഷറര്‍ സ്ഥാനത്തുനിന്ന് വിരമിക്കുന്ന ഫാദര്‍ ജിയോ തെക്കിനിയത്തിന് കോളേജിലെ ജീവനക്കാരുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. ചടങ്ങില്‍ തൃശൂര്‍ അതിരൂപത വികാരി ജനറല്‍ മോണ്‍. ജോസ് കോനിക്കര അധ്യക്ഷത വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ എന്‍.ജെ. സാബു, വിവിധ വകുപ്പ് മേധാവിമാരായ പി.എന്‍. സെബി, സി.ജെ. സിന്റോ, സിനോ ഫ്രാന്‍സിസ്, സ്റ്റാഫ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ലിജോ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. പുതുതായി സെക്രട്ടറി കം …

ത്യാഗരാജാര്‍ പോളിടെക്‌നിക് കോളേജ് മാനേജ്‌മെന്റ് കമ്മിറ്റിയുടെ സെക്രട്ടറി കം ട്രഷറര്‍ സ്ഥാനത്തുനിന്ന് വിരമിക്കുന്ന ഫാദര്‍ ജിയോ തെക്കിനിയത്തിന് കോളേജിലെ ജീവനക്കാരുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി Read More »