ജനപക്ഷത്തുനിന്ന് സര്‍ക്കാരിനെ വിമര്‍ശിക്കേണ്ട മാധ്യമങ്ങള്‍ ഇന്ന് സര്‍ക്കാരുകളുടെ മര്‍ദ്ദക ഉപകരണങ്ങളായി മാറുന്ന സ്ഥിതിവിശേഷമുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു. പ്രജ്യോതി നികേതന്‍ സ്ഥാപക മാനേജര്‍ ഫാ. ഹര്‍ഷജന്‍ പഴയാറ്റില്‍ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ എം.പി. സുരേന്ദ്രന്‍ മാധ്യമങ്ങളുടെ വര്‍ത്തമാനസാഹചര്യങ്ങെളെക്കുറിച്ചും ഫേവര്‍ ഫ്രാന്‍സിസ് ബ്രാന്‍ഡ് നാമകരണത്തിലെ സൗന്ദര്യാത്മകതയെക്കുറിച്ചും ക്ലാസ്സ് നയിച്ചു. പ്രിന്‍സിപ്പല്‍ ഡോ ബിനു പി ചാക്കോ, വകുപ്പ് മേധാവി ജീത ജോണി, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. സിമി വര്‍ഗ്ഗീസ് സ്റ്റുഡന്റ് കോര്‍ഡിനേറ്റര്‍മാരായ ഗ്ലോറിയ, അലീന, അജിത് എന്നിവരും സംസാരിച്ചു. വിവിധ കോളേജുകളില്‍ നിന്നുള്ള മാധ്യമ വിദ്യാര്‍ത്ഥികളും ഇംഗ്ലീഷ് വിഭാഗം വിദ്യാര്‍ത്ഥകളും അധ്യാപകരും സെമിനാറില്‍ പങ്കെടുത്തു.
പുതുക്കാട് പ്രജ്യോതി നികേതന്‍ കോളേജ് ഇംഗ്ലീഷ് വിഭാഗം സംഘടിപ്പിച്ച ദേശീയ മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡോ . ശശി തരൂര്‍ എം പി. പുരാണത്തില്‍ പറയുന്ന അഗ്‌നി പരീക്ഷ ഇന്ന് മാധ്യമങ്ങളാണ് നടത്തുന്നത്
