ജനങ്ങളെ ബോധവത്ക്കരിച്ചും അണിനിരത്തിയും പുത്തന്‍ മാതൃക സൃഷ്ടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് പഞ്ചായത്ത് മതിലില്‍ മാലിന്യ സംസ്‌കരണ അവബോധ പോസ്റ്ററുകള്‍ തയ്യാറാക്കിയിരിക്കുന്നത്. എന്നില്‍ നിന്നും തുടങ്ങി…, നമ്മിലൂടെ മുന്നേറാം… ഒരുക്കാം വൃത്തിയുള്ള വരന്തരപ്പിള്ളി… എന്ന ക്യാമ്പയിനിന്റെ ഭാഗമായിട്ടാണ് പോസ്റ്ററുകള്‍. മതിലില്‍ തയ്യാറാക്കിയ ബോധവത്ക്കരണ പോസ്റ്ററുകള്‍ പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി.ജി. അശോകന്‍ അധ്യക്ഷനായി.
മാലിന്യ മുക്ത നവകേരള പ്രവർത്തനങ്ങളുടെ ഭാഗമായി വരന്തരപ്പിള്ളി ഗ്രാമ പഞ്ചായത്ത് ഓഫീസ് മതിൽ വ്യത്യസ്ത ആശയങ്ങൾ കൊണ്ട് ആകർഷകമാക്കി
