nctv news pudukkad

nctv news logo
nctv news logo

ജനകീയ മുന്നേറ്റത്തിലൂടെ മാലിന്യ രഹിത പഞ്ചായത്താകാന്‍ പുത്തന്‍ ടാഗ് ലൈനുമായി വരന്തരപ്പിള്ളി പഞ്ചായത്ത്

varandarapilly panchayath tagline campain

മാലിന്യ സംസ്‌കരണത്തിന് നിരവധി പദ്ധതികള്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെയ്യുന്നതിനോടൊപ്പം ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനും അതുവഴി മാലിന്യരഹിത പഞ്ചായത്തായി മാറാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ടാഗ് ലൈന്‍ എന്ന ആശയം രൂപപ്പെട്ടത്. പൊതുജനങ്ങളില്‍ നിന്നും ആശയങ്ങള്‍ സ്വീകരിച്ച് അതില്‍ നിന്നും മികച്ച ആശയത്തെ ടാഗ് ലൈനായി തിരഞ്ഞെടുക്കുകയായിരുന്നു. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ടാഗ് ലൈന്‍ പ്രകാശനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ടി.ജി. അശോകന്‍ പ്രസംഗിച്ചു. പഞ്ചായത്ത് ജീവനക്കാരന്‍ കൂടിയായ എം.ബി. സലേഷിന്റെ ആശയമാണ് ടാഗ് ലൈന്‍ ആയി തിരഞ്ഞെടുത്തത്.

Leave a Comment

Your email address will not be published. Required fields are marked *