nctv news pudukkad

nctv news logo
nctv news logo

പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ആധികാരിക രേഖകള്‍ നല്‍കുന്നതിനുള്ള അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ ക്യാമ്പിലൂടെ 50 ആദിവാസി കുടുംബങ്ങള്‍ക്ക് റേഷന്‍കാര്‍ഡ് നല്‍കി

varandarapilly panchayath

വരന്തരപ്പിള്ളിയില്‍ നടന്ന ക്യാമ്പില്‍ 140 പേര്‍ക്ക് തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡും 121 പേര്‍ക്ക് ആധാര്‍കാര്‍ഡും അനുവദിച്ചു. 225 പേര്‍ക്ക് ക്യാമ്പിലൂടെ വിവിധ സേവനങ്ങള്‍ ലഭ്യമാക്കി. വരന്തരപ്പിള്ളി, പുത്തൂര്‍, തൃക്കൂര്‍, അളഗപ്പനഗര്‍, മറ്റത്തൂര്‍, നടത്തറ ഗ്രാമപഞ്ചായത്തിലെ 28 ആദിവാസി കോളനികളില്‍ നിന്നുള്ള 250 പേര്‍ ക്യാമ്പില്‍ പങ്കെടുത്തു. ഏഴുപേര്‍ക്ക് വീതം ജനന സര്‍ട്ടിഫിക്കറ്റും ബാങ്ക് അക്കൗണ്ടും ലഭിച്ചു. ജില്ലാ ഭരണകൂടവും സംസ്ഥാന ഐടി മിഷന്‍, പട്ടികവര്‍ഗ വികസന വകുപ്പ്, വര്‍ന്തരപ്പിള്ളി ഗ്രാമപഞ്ചായത്തുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയത്. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ, അസി. കളക്ടര്‍ കാര്‍ത്തിക് പാണിഗ്രാഹി എന്നിവര്‍ രേഖകള്‍ വിതരണം ചെയ്തു. െ്രെടബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ ഹെരാള്‍ഡ് ജോണ്‍, ഐടി മിഷന്‍ ജില്ലാ പ്രോജക്ട് മാനേജര്‍ ലിജോഷ് ജോണ്‍, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍, വൈസ് പ്രസിഡന്റ് പി.ജി. അശോകന്‍, സെക്രട്ടറി ഷെജി തോമസ്, അക്ഷയ കോര്‍ഡിനേറ്റര്‍ യു.എസ്. ശ്രീശോഭ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ക്യാമ്പിന്റെ ഭാഗമായി ഊര് നിവാസികളുടെ ആധികാരിക രേഖകള്‍ ഡിജിറ്റലായി സൂക്ഷിക്കുന്നതിനുള്ള ഡിജി ലോക്കര്‍ സംവിധാനവും ക്യാമ്പില്‍ ഏര്‍പ്പെടുത്തിയിരുന്നു. നേരത്തേ എ.ബി.സി.ഡി. പദ്ധതിയുടെ ക്യാമ്പുകള്‍ അതിരപ്പിള്ളി, വാഴച്ചാല്‍, മലക്കപ്പാറ എന്നിവിടങ്ങളില്‍ പൂര്‍ത്തിയാക്കി.

Leave a Comment

Your email address will not be published. Required fields are marked *