പതിറ്റാണ്ടുകളുടെ പഴക്കമുള്ള പമ്പ് ഹൗസ് കെട്ടിടം ദുര്‍ബലാവസ്ഥയിലായിട്ടും അധികൃതര്‍ പുനര്‍നിര്‍മാണത്തിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടില്ല. (വിഒ) ആളൂര്‍ പൂപ്പച്ചിറയോടു ചേര്‍ന്നാണ് കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസ് ഉള്ളത്. നാല്‍പ്പതു വര്‍ഷത്തോളം പഴക്കമുള്ള പമ്പ് ഹൗസിന്റെ ഭിത്തികള്‍ പൊട്ടിപൊളിഞ്ഞും മേല്‍ക്കൂരയിലെ കോണ്‍ക്രീറ്റ് അടര്‍ന്നും ഇടിഞ്ഞുവീഴാറായി നില്‍ക്കുകയാണ്. ദുര്‍ബലാവസ്ഥ കണക്കിലെടുത്ത് തൊട്ടടുത്തുള്ള കെട്ടിടത്തിലേക്ക് ഇപ്പോള്‍ ഓപ്പറേറ്റിങ്ങ് സംവിധാനം മാറ്റി സ്ഥാപിച്ചിട്ടുണ്ട്. 25 എം.പിയുടേയും 10 എച്.പിയുടേയും മോട്ടോറുകള്‍ ഇപ്പോഴും ദുര്‍ബലാവസ്ഥയിലുള്ള പമ്പുഹൗസിനുള്ളിലാണ് പ്രവര്‍ത്തിക്കുന്നത്. ആളൂര്‍ പഞ്ചായത്തിലെ ഏഴു വാര്‍ഡുകളിലായുള്ള കല്ലേറ്റുങ്കര, പരടിച്ചിറ, വല്ലക്കുന്ന് ,കാട്ടാന്തോട് തുടങ്ങിയ പ്രദേശങ്ങളിലേക്കാണ് പൂപ്പച്ചിറ പമ്പ് ഹൗസില്‍ നിന്നുള്ള വെള്ളമെത്തുന്നത്. വേനല്‍ക്കാലത്ത് ഈ പ്രദേശങ്ങളിലെ കിണറുകള്‍ വറ്റി ജലക്ഷാമം രൂക്ഷമാകുമ്പോള്‍ ഒട്ടുമിക്ക കുടുംബങ്ങളും പൂപ്പച്ചിറ കുടിവെള്ള പദ്ധതിയെയാണ് പൂര്‍ണമായി ആശ്രയിക്കുനനത്. പമ്പ് ഹൗസ് പുനര്‍നിര്‍മ്മിക്കാന്‍ അടിയന്തിര നടപടികള്‍ ഉണ്ടാകണമെന്നാണ് ആവശ്യമുയരുന്നത്.
ആളൂര്‍ ഗ്രാമപഞ്ചായത്തിലെ ആയിരങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കുന്ന പൂപ്പച്ചിറ പമ്പ് ഹൗസ് തകര്‍ച്ചാഭീഷണിയില്‍
