ഗവ. ആയുര്‍വേദ ഡിസ്പന്‍സറിയില്‍ മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍
പുതുക്കാട് ഗ്രാമപഞ്ചായത്ത് ചെങ്ങാലൂര്‍ ഗവ. ആയുര്‍വേദ ഡിസ്പന്‍സറിയിലേക്ക് ജിഎന്‍എം യോഗ്യതയുള്ള മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. മാര്‍ച്ച് 5ന് രാവിലെ 10.30 ന് പുതുക്കാട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വച്ച് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9497623570 എന്ന നമ്പറില്‍ വിളിക്കുക.
ആശപ്രവര്‍ത്തകരെ നിയമിക്കുന്നു
തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ ആശ പ്രവര്‍ത്തകയായി സേവനമനുഷ്ഠിക്കുന്നതിനുവേണ്ടി എസ്എസ്എല്‍സി വിദ്യാഭ്യാസ യോഗ്യതയും 25 നും 45 നും ഇടയില്‍ പ്രായമുള്ളവരും അഞ്ചാം വാര്‍ഡ് നിവാസികളുമായ സ്ത്രീകളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകള്‍ മാര്‍ച്ച് 2 ശനിയാഴ്ച 5 മണിക്ക് മുന്‍പായി മെഡിക്കല്‍ ഓഫീസര്‍, കുടുംബാരോഗ്യ കേന്ദ്രം, തൃക്കൂര്‍ എന്ന വിലാസത്തില്‍ ലഭ്യമാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് തൃക്കൂര്‍ കുടുംബാരോഗ്യകേന്ദ്രത്തിലോ 9747041230 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടുക.