കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്, വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികള്‍, തൃശൂര്‍ സി.സി.എഫ്. ആര്‍. അടലരശന്‍, ചാലക്കുടി ഡിഫ്ഒ വെങ്കിടേശ്വര്‍, പാലപ്പിള്ളി, വെള്ളികുളങ്ങര റേഞ്ച് ഓഫീസര്‍മാര്‍, വിവിധ പ്ലാന്റേഷന്‍ കമ്പനി പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. മേഖലയിലെ മനുഷ്യ വന്യജീവി സംഘര്‍ഷം തടയുന്നതിന് ആവശ്യമായ നടപടികളെ സംബന്ധിച്ച റിപ്പോര്‍ട്ട് ചാലക്കുടി ഡി എഫ് ഒ അവതരിപ്പിച്ചു. പ്ലാന്റേഷന്‍ കമ്പനികള്‍, വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ അടിക്കാടുകള്‍ വെട്ടിമാറ്റുന്നതിനായി നടപടികള്‍ സ്വീകരിച്ചതായി പ്ലാന്റേഷന്‍ പ്രതിനിധികള്‍ അറിയിച്ചു. ഈ പ്രവര്‍ത്തനം കാര്യക്ഷമമായി കാലതാമസം കൂടാതെ പൂര്‍ത്തിയാക്കാന്‍ എംഎല്‍എ യോഗത്തില്‍ നിര്‍ദ്ദേശിച്ചു. ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ച വനമിത്ര പദ്ധതി നടപ്പിലാക്കാന്‍ ആവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും എംഎല്‍എ യോഗത്തില്‍ ആവശ്യപ്പെട്ടു. വന്യജീവികളുടെ സാന്നിധ്യം അറിയിക്കുന്ന വാട്‌സ്ആപ്പ് ചാനല്‍ അലാം സിസ്റ്റം, എസ്എംഎസ് അലാം സിസ്റ്റം എന്നിവ നടപ്പാക്കും. പട്രോളിങ് കാര്യക്ഷമമാക്കും. ഡ്രോണുകള്‍ ഉപയോഗപ്പെടുത്തി നിരീക്ഷണങ്ങള്‍ നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കും. തകര്‍ന്ന സോളാര്‍ ഫേന്‍സിങ്ങുകള്‍ മാറ്റി സ്ഥാപിക്കുന്നതിനും, പുതുതായി സ്ഥാപിക്കേണ്ട സ്ഥലങ്ങളെ സംബന്ധിച്ചും റിപ്പോര്‍ട്ട് തയ്യാറാക്കി ആവശ്യമായ നടപടികള്‍ സ്വീകരിക്കും.വനംവകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, വന്യജീവി ആക്രമണങ്ങള്‍ രൂക്ഷമായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് അത് പരിഹരിക്കുന്നതിന് ആവശ്യമായ നടപടികളെ സംബന്ധിച്ച റിപ്പോര്‍ട്ട് മാര്‍ച്ച് 5 നകം തയ്യാറാക്കി സമര്‍പ്പിക്കും. വന്യജീവി ആക്രമണം രൂക്ഷമായ സ്ഥലങ്ങളില്‍ ട്രെഞ്ചിങ്, സൗരോര്‍ജ വേലി സ്ഥാപിക്കല്‍ ഉള്‍പ്പെടെയുള്ള സുരക്ഷ നടപടികള്‍ക്കായി എസ്റ്റിമേറ്റ് തയ്യാറാക്കി നബാര്‍ഡ് ഫണ്ട് ഉള്‍പ്പെടെയുള്ള ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍ദ്ദേശിച്ചു.
പാലപ്പിള്ളി, വെള്ളിക്കുളങ്ങര വനമേഖലയില്‍ കാട്ടാനക്കൂട്ടം ഉള്‍പ്പടെയുള്ള വന്യജീവികളുടെ ആക്രമണം തടയുന്നത് സംബന്ധിച്ച് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ബന്ധപ്പെട്ടവരുടെ യോഗം ചേര്‍ന്നു
