പുതുക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം ബാബുരാജ് ഉദ്ഘാടനം ചെയ്തു. മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രജനി സുധാകരന്‍ അധ്യക്ഷയായിരുന്നു. ജില്ലാ ഭാരവാഹികളായെ റെജി ജോര്‍ജ്, ശാലിനി ജോയ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.എസ്. രാജു, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷാജു കാളിയേങ്കര, അമ്പിളി ഹരി, സതി സുധീര്‍, എ.ജെ. ജെസ്റ്റിന്‍ എന്നിവര്‍ പ്രസംഗിച്ചു.
കുതിച്ചുയരുന്ന അരിവിലയിലും സപ്ലെകോ മാവേലി സ്‌റ്റോറുകളില്‍ പല വ്യഞ്ജന സാധനങ്ങളുടെ ലഭ്യത കുറവിലും പ്രതിഷേധിച്ച് പുതുക്കാട് ബ്ലോക്ക് മഹിളാ കോണ്‍ഗ്രസ് കമ്മിറ്റി പുതുക്കാട് മാവേലി സ്‌റ്റോറിലേക്ക് മാര്‍ച്ച് നടത്തി
