nctv news pudukkad

പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന ആമ്പല്ലൂര്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ആബാ 2024 ന് തുടക്കമായി

abba 2024

ഫാ. ഡാനിയേല്‍ പൂവ്വണ്ണത്തില്‍ നയിക്കുന്ന കണ്‍വെന്‍ഷന്‍ മാര്‍ച്ച് 3 വരെ വൈകിട്ട് 4.30 മുതല്‍ 9.30 വരെ ആമ്പല്ലൂര്‍ ജോര്‍ജ്ജ് ടൗണിലാണ് നടക്കുന്നത്. തൃശൂര്‍ അതിരൂപത മെത്രാപൊലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്ത് കണ്‍വെന്‍ഷന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഫാദര്‍ പോള്‍ തേയ്ക്കാനത്ത്, ഫാദര്‍ ജെസ്റ്റിന്‍ എലുവത്തിങ്കല്‍, പ്രോഗ്രാം കണ്‍വീനര്‍ ബിജു പുളിക്കന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഞായറാഴ്ച രാവിലെ 9.30 മുതല്‍ 11.30 വരെ യുവാക്കള്‍ക്കുള്ള ക്ലാസ്, 11.30 മുതല്‍ 12.30 വരെ വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കുന്നതാണ്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ 9.30 മുതല്‍ 12.30 വരെയും ഉച്ചതിരിഞ്ഞ് 3 മുതല്‍ 4.30 വരെയും കുമ്പസാരം ഉണ്ടായിരിക്കും. 

Leave a Comment

Your email address will not be published. Required fields are marked *