കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ യോഗത്തിന് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ജനപ്രതിനിധികള്‍, പാടശേഖരസമിതി പ്രതിനിധികള്‍, കര്‍ഷകര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തൃക്കൂര്‍, അളഗപ്പനഗര്‍ മേഖലയിലെ ഗുണഭോക്താക്കളുടെ നേതൃത്വത്തില്‍ തോട്ടുമുഖം ലിഫ്റ്റ് ഇറിഗേഷന്‍ സംരക്ഷണ സമിതി എന്ന പേരില്‍ സമിതി രൂപീകരിച്ച് രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത് തീരുമാനിച്ചു. കെ.കെ രാമചന്ദ്രന്‍ എംഎല്‍എ രക്ഷാധികാരിയായും അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍ പ്രസിഡന്റും പ്രിന്‍സ് മഞ്ഞളി സെക്രട്ടറിയായും ആനന്ദകുമാര്‍ ട്രഷറമായിട്ടുള്ള 21 അംഗ സമിതിയാണ് രൂപീകരിച്ചിട്ടുള്ളത്.
നീണ്ടകാലത്തെ കാത്തിരിപ്പിന് ഒടുവില്‍ പൂര്‍ത്തീകരിച്ച തോട്ടു മുഖം ലിഫ്റ്റ് ഇറിഗേഷന്‍ ഗുണഭോക്താക്കളുടെ യോഗം അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്നു
