nctv news pudukkad

nctv news logo
nctv news logo

Kerala news

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.എസ്. സുനില്‍കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ചെറുവാളില്‍ പൊതുയോഗം നടത്തി

തൃശൂര്‍ ലോക്‌സഭ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.എസ്. സുനില്‍കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം 34ാം നമ്പര്‍ ബൂത്ത് കമ്മിറ്റിയായ ചെറുവാളില്‍ പൊതുയോഗം നടത്തി. സിപിഐ പുതുക്കാട് മണ്ഡലം കമ്മിറ്റി അംഗം പി.എം. നിക്‌സണ്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം കെ.എ. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. എം.ആര്‍. സഹദേവന്‍, പി.എസ്. ശരത്ശങ്കര്‍, കെ.ആര്‍. സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു

തൃശൂര്‍ ലോക്‌സഭ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി പുതുക്കാട് മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ പര്യടനം നടത്തി

തൃശൂര്‍ ലോക്‌സഭ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി പുതുക്കാട് മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ പര്യടനം നടത്തി. മുപ്ലിയം കുഞ്ഞക്കരയില്‍ നിന്നുമാണ് പര്യടനം ആരംഭിച്ചത്. പിടിക്കപറമ്പ്, റൊട്ടിപ്പടി, മണ്ണംപേട്ട, പള്ളിക്കുന്ന്, നായരങ്ങാടി, ആതൂര്, വടക്കുമുറി, കോനിക്കര, തലോര്‍ എന്നിവിടങ്ങളിലെ ജനങ്ങളോട് സ്ഥാനാര്‍ത്ഥി വോട്ടഭ്യര്‍ത്ഥിച്ചു. എറവക്കാടായിരുന്നു സമാപനം. സംസ്ഥാന സെക്രട്ടറി എ. നാഗേഷ്, മണ്ഡലം പ്രസിഡന്റ് എ.ജി. രാജേഷ്, എസ് സി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ബാബു, കര്‍ഷക മോര്‍ച്ച ജില്ല പ്രസിഡന്റ് വി.വി. രാജേഷ് എന്നിവര്‍ …

തൃശൂര്‍ ലോക്‌സഭ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി പുതുക്കാട് മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ പര്യടനം നടത്തി Read More »

പ്ലാന്റേഷന്‍ എംപ്ലോയിസ് യൂണിയന്‍ കണ്‍വെന്‍ഷന്‍ പാലപ്പിള്ളിയില്‍ സംഘടിപ്പിച്ചു

പ്ലാന്റേഷന്‍ എംപ്ലോയിസ് യൂണിയന്‍ കണ്‍വെന്‍ഷന്‍ പാലപ്പിള്ളിയില്‍ സംഘടിപ്പിച്ചു. സിഐടിയു ജില്ലാ പ്രസിഡന്റ് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സംസ്ഥാന കമ്മറ്റി അംഗം പി.എ. അമീര്‍ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് പി.ടി. ജോയ്, പി.എം. അലി എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ പി.എ. അമീറിനെ പ്രസിഡന്റായും പി.ടി. ജോയിയെ സെക്രട്ടറിയായും അരുണിനെ ട്രഷററായും തിരഞ്ഞെടുത്തു. വിവിധ യൂണിയനുകളില്‍ നിന്ന് രാജിവെച്ച് സിഐടിയു യൂണിയനില്‍ ചേര്‍ന്ന 7 അംഗങ്ങളെ ചടങ്ങില്‍ സ്വീകരിച്ചു.

പുതുക്കാട് പള്ളത്ത് മഹാവിഷ്ണു നരസിംഹമൂര്‍ത്തി ക്ഷേത്രത്തിലെ നവീകരണ സഹസ്രകലശം സമാപിച്ചു

 ക്ഷേത്രം തന്ത്രി അമ്പഴപ്പിള്ളി ശ്രീരാജ് ഭട്ടതിരിപ്പാടിന്റെയും വടക്കേടത്ത് ഹരി നമ്പൂതിരിപ്പാടിന്റെയും മുഖ്യ കാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. വ്യാഴാഴ്ച ഗണപതിഹോമം, തൈലാഭിഷേകം, പ്രായശ്ചിത്തം, സഹസ്രകലശാഭിഷേകം എന്നിവ നടന്നു. പ്രസാദഊട്ടും ഉണ്ടായിരുന്നു. ചടങ്ങുകള്‍ക്ക് ക്ഷേത്ര ഭരണസമിതി അംഗങ്ങളായ സുനില്‍ തളിയപറമ്പില്‍, ജനീഷ് കുന്നുമ്മക്കര, ബാബു കോനിക്കര, നിശാന്ത് കണ്ണൂക്കാടന്‍, ബാബു തൃപ്പാക്കല്‍, അനിയന്‍ പള്ളത്ത് വടക്കൂട്ട്, പി.എസ്. ബാബു പട്ടത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

റോഡരുകില്‍ പൈപ്പുലൈന്‍ സ്ഥാപിക്കാനായി കുഴിച്ച കാന ശരിയായി മൂടാത്തത് യാത്രക്കാര്‍ക്ക് ദുരിതമായി

വെള്ളിക്കുളങ്ങര മോനൊടിയില്‍ നിന്ന് കമലക്കട്ടി ഭാഗത്തേക്കുള്ള കനാല്‍ബണ്ട് റോഡിലാണ് പൈപ്പുലൈനിനായി കുഴിച്ച കാനയിലെ മണ്ണ് മഴവെള്ളവുമായി കൂടിക്കലര്‍ന്ന് യാത്രക്കാര്‍ക്ക് ദുരിതമായി മാറിയിട്ടുള്ളത്. റോഡില്‍ വീഴുന്ന മഴ വെള്ളം ഒഴുകിപോകുന്നതിനും മണ്ണ് തടസമായിട്ടുണ്ട്. ഇതുമൂലം ചില ഭാഗങ്ങളില്‍ മഴവെള്ളം റോഡില്‍ തന്നെ കെട്ടിക്കിടക്കുകയാണ്. ഈയിടെ ടാറിങ് നടത്തി നവീകരിച്ച റോഡില്‍ കുഴികള്‍ രൂപപ്പെടാന്‍ വെള്ളം കെട്ടിക്കിടക്കുന്നത് കാരണമാകുമെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.

എന്‍ഡിഎ മുപ്ലിയം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നന്തിപുലം സെന്ററില്‍ തിരഞ്ഞെടുപ്പ് വിശദീകരണ യോഗം നടത്തി

 ബിജെപി സംസ്ഥാന സമിതിയംഗം ഉല്ലാസ് ബാബു ഉദ്്ഘാടനം ചെയ്തു. ബിജെപി മുപ്ലിയം മേഖല കമ്മിറ്റി പ്രസിഡന്റ് സവിത സുരേഷ് അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ കമ്മിറ്റിയംഗം എ. ഉണ്ണികൃഷ്ണന്‍, മണ്ഡലം പ്രസിഡന്റ് എ.ജി. രാജേഷ്, സുനില്‍ദാസ് അരങ്ങത്ത്, കെ.ആര്‍. സലില്‍, ഷിനോജ്, രാജീവ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.ബി. അരുണ്‍, ശ്രുതി രാഗേഷ് എന്നിവര്‍ പ്രസംഗിച്ചു.

തൃക്കൂര്‍ പഞ്ചായത്തിലെ കള്ളായി റോഡ് കോണ്‍ക്രീറ്റ് ചെയ്ത് ഹംപ് പോലെ രൂപപ്പെട്ടത് അശാസ്ത്രീയമായെന്ന് പരാതി ഉയരുന്നു

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിപ്രകാരം നിര്‍മിച്ച കോണ്‍ക്രീറ്റ് റോഡ് ആരംഭിച്ചിരിക്കുന്നിടത്ത് വലിയ ഉയരത്തിലായതാണ് പരാതിക്കിടയാക്കിയത്. 2023 മാര്‍ച്ച് 24ന് പൂര്‍ത്തീകരിച്ച റോഡാണിത്. തൃക്കൂര്‍ പഞ്ചായത്തിന്റെ തദ്ദേശ സ്വയംഭരണവകുപ്പ് എഞ്ചിനീയറിംഗ് വിഭാഗത്തിനായിരുന്നു നിര്‍മാണ ചുമതല. അശാസ്ത്രീയമായ റോഡ് നിര്‍മാണം മൂലം ഇരുചക്രവാഹനയാത്രക്കാരാണ് ഏറെ ദുരിതത്തിലായിരിക്കുന്നത്. ഇരുചക്രവാഹനത്തിന്റെ പുറകില്‍ ഇരിക്കുന്ന യാത്രക്കാര്‍ റോഡിലേക്ക് വീഴുന്നത് സ്ഥിരം സംഭവമായതായും നാട്ടുകാര്‍ പറയുന്നു. വലിയ വാഹനങ്ങള്‍ ബ്രേക്ക് ഇടുമ്പോള്‍ വാഹനങ്ങള്‍ക്കുള്ളില്‍ യാത്രക്കാര്‍ വീഴുന്നതും പതിവാണ്. കയറ്റം കയറുന്ന വാഹനങ്ങള്‍ ഇവിടം കടക്കാന്‍ …

തൃക്കൂര്‍ പഞ്ചായത്തിലെ കള്ളായി റോഡ് കോണ്‍ക്രീറ്റ് ചെയ്ത് ഹംപ് പോലെ രൂപപ്പെട്ടത് അശാസ്ത്രീയമായെന്ന് പരാതി ഉയരുന്നു Read More »

കൊടകര ബിആര്‍സിയുടെ നേതൃത്വത്തില്‍ വരന്തരപ്പിള്ളി പഞ്ചായത്തില്‍ സ്‌പെഷ്യല്‍ കെയര്‍ സെന്റര്‍ രൂപീകരിച്ചു

വേലൂപാടം സെന്റ് ജോസഫ്‌സ് സ്‌കൂളില്‍ നടന്ന ചടങ്ങ് പ്രധാനാധ്യാപകന്‍ ജോഫി സി. മഞ്ഞളി ഉദ്ഘാടനം ചെയ്തു. കൊടകര ബി ആര്‍ സി ട്രെയിനര്‍ ലിജോ ജോസ് അധ്യക്ഷത വഹിച്ചു. എംപിടിഎ പ്രസിഡന്റ് വല്‍സ ബിനോജ്, സിആര്‍സിസി കോര്‍ഡിനേറ്റര്‍മാരായ എം.ജെ. ആതിര, ഫെല്‍മി ജോണ്‍, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റേഴ്‌സായ കെ.എസ്. അഞ്ജലി, പി.ജെ. ജോസി, ക്ലര്‍ക്ക് സുജിത്ത് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തി കൊണ്ടുവരുന്നതിന്റെ ഭാഗമായിട്ടാണ് സ്‌പെഷ്യല്‍ കെയര്‍ സെന്റര്‍ ആരംഭിച്ചിരിക്കുന്നത്.

കോടാലി അന്നാംപാടം ജംഗ്ഷനു സമീപത്ത് റോഡരികിലെ കാന തുറന്നു കിടക്കുന്നത് അപകട ഭീഷണിയാകുന്നു

കോടാലിയില്‍ പൊതുമരാമത്ത് റോഡരുകില്‍ അപകടം പതിയിരിക്കുന്നു. കോടാലി കൊടകര റോഡിലെ കോടാലി അന്നാംപാടം ജംഗ്ഷനു സമീപത്താണ് റോഡരികിലെ കാന തുന്നു കിടക്കുന്നത് അപകട ഭീഷണിയായി മാറിയിരിക്കുന്നത്. ഇതുവഴി കടന്നുപോകുന്ന ഇരുചക്ര വാഹനയാത്രക്കാരും കാല്‍നടക്കാരും കുഴിയില്‍ വീഴാന്‍ ഇടയുള്ളതിനാല്‍ എത്രയും വേഗം കാന കോണ്‍ക്രീറ്റ് സ്ലാബ് ഇട്ട് മൂടാന്‍ നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. 

തൃശൂര്‍ ലോക്‌സഭ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.എസ്. സുനില്‍കുമാര്‍ പുതുക്കാട് മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ പര്യടനം നടത്തി

വരന്തരപ്പിള്ളിയില്‍ നിന്നുമാണ് പ്രചരണം ആരംഭിച്ചത്. ചൊക്കന, കാരികുളം, പാലപ്പിള്ളി, കുണ്ടായി, കള്ളായി, പുലിക്കണ്ണി എന്നിടങ്ങളിലാണ് പ്രചരണം നടത്തിയത്. വി.എസ്. പ്രിന്‍സ്, വി.എസ്. ജോഷി, പി.കെ. ശിവരാമന്‍, പി.കെ. ശേഖരന്‍, ഫ്രെഡി കെ. താഴത്ത്, ടി.എ. രാമകൃഷ്ണന്‍, സി.യു. പ്രിയന്‍, പി.എം. നിക്‌സണ്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

തൃശൂര്‍ ലോക്‌സഭ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍ പുതുക്കാട് മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ പ്രചരണ പര്യടന പരിപാടി നടത്തി

വല്ലച്ചിറ ശ്രീകൃഷ്ണപുരത്ത് നിന്നുമാണ് പര്യടനം ആരംഭിച്ചത്. പാലാഴി, ചെറുവാള്‍, മുളങ്ങ്, പറപ്പൂക്കര, നെല്ലായി, നന്തിക്കര, വടക്കേ തൊറവ്, തെക്കേതൊറവ്, കാഞ്ഞൂര്‍, സ്‌നേഹപുരം, മറ്റത്തൂര്‍കുന്ന്, മുരിക്കുങ്ങല്‍, കോടാലി, മൂന്നുമുറി, അവിട്ടപ്പിള്ളി ഭാഗങ്ങളിലായി പ്രചരണം നടത്തി ജനങ്ങളോട് നേരിട്ടെത്തി വോട്ടഭ്യര്‍ത്ഥിച്ചു. കാവനാട് വെച്ചായിരുന്നു സമാപനം. കെപിസിസി സെക്രട്ടറി സുനില്‍ അന്തിക്കാട്, ജോസഫ് ടാജറ്റ്, സെബി കൊടിയന്‍, സുധന്‍ കാരയില്‍, സോമന്‍ മുത്രത്തിക്കര, കെ.എം. ബാബുരാജ്, പോള്‍സണ്‍ തെക്കുംപീടിക, കെ. ഗോപാലകൃഷ്ണന്‍, ടി.എം. ചന്ദ്രന്‍, കെ.ജെ. ജോജു, എം.കെ. പോള്‍സണ്‍, ഷാജു …

തൃശൂര്‍ ലോക്‌സഭ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍ പുതുക്കാട് മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ പ്രചരണ പര്യടന പരിപാടി നടത്തി Read More »

കണികണ്ടുണർന്ന് മലയാളികള്‍: നാടെങ്ങും വിഷു ആഘോഷ നിറവില്‍

ഐശ്വര്യത്തിന്റേയും കാര്‍ഷിക സമൃദ്ധിയുടെ ഓര്‍മകള്‍ പുതുക്കി ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നു. കണിയൊരുക്കിയും കൈനീട്ടം നല്‍കിയും കോടിയുടുത്തും വിഷു ആഘോഷം സന്തോഷകരമായി കൊണ്ടാടുകയാണ് മലയാളികള്‍. വിഷുവിന് ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങള്‍ അടുത്ത ഒരു കൊല്ലക്കാലം നില്‍ക്കും എന്നാണ് വിശ്വാസം. തേച്ചൊരുക്കിയ ഓട്ടുരുളിയില്‍ കണിക്കൊന്ന, കോടിമുണ്ട്, അഷ്ടമംഗല്യവും, വാല്‍ കണ്ണാടിയും, കാര്‍ഷിക സമൃദ്ധിയുടെ അടയാളങ്ങളായി അരിയും പഴ, പച്ചക്കറി വര്‍ഗങ്ങളും കണികണ്ടുണർന്നവർ പിന്നീട് കൈനീട്ടം കൊടുക്കുന്ന തിരക്കിലേക്കായ്. കൈനീട്ടം കഴിഞ്ഞാല്‍ പിന്നെ സദ്യവട്ടം തീർക്കാനുള്ള തിരക്കിലേക്കാണ്. പടക്കം …

കണികണ്ടുണർന്ന് മലയാളികള്‍: നാടെങ്ങും വിഷു ആഘോഷ നിറവില്‍ Read More »

വെള്ളിക്കുളങ്ങര ജനമൈത്രി പൊലീസും ഇരിങ്ങാലക്കുട ജൂനിയര്‍ ചേംബര്‍ ഓഫ് ഇന്റര്‍നാഷ്ണലും സംയുക്തമായി ശാസ്താംപൂവം കാടര്‍ കോളനിയില്‍ വിഷു ആഘോഷം സംഘടിപ്പിച്ചു

വെള്ളിക്കുളങ്ങര എസ്‌ഐ യു.എം. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ജെ.സി.ഐ. പ്രസിഡന്റ് ലിയോ പോള്‍ അധ്യക്ഷത വഹിച്ചു. വെള്ളിക്കുളങ്ങര ജനമൈത്രി സുരക്ഷ സമിതിയംഗം സുരേഷ് കടുപ്പശേരിക്കാരന്‍, കൊടകര പ്രസ് ക്ലബ്ബ് പ്രസിഡന്റ് ഐ.ആര്‍. രാജന്‍, ജെ.സി.ഐ. സെക്രട്ടറി സഞ്ജു പട്ടത്ത്, മുന്‍ പ്രസിഡന്റ് ടെല്‍സണ്‍ കോട്ടോളി, ജെ.സി.ഐ. ലേഡി വിംഗ് ചെയര്‍പേഴ്‌സണ്‍ രമ്യ ലിയോ, പ്രോഗ്രാം ഡയറക്ടര്‍ ഡിബിന്‍ അമ്പൂക്കന്‍, പ്രവിഷ് തിരുപ്പതി, ബിജു പനങ്കൂടന്‍ എന്നിവര്‍ പ്രസംഗിച്ചു. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ജെസിഐ …

വെള്ളിക്കുളങ്ങര ജനമൈത്രി പൊലീസും ഇരിങ്ങാലക്കുട ജൂനിയര്‍ ചേംബര്‍ ഓഫ് ഇന്റര്‍നാഷ്ണലും സംയുക്തമായി ശാസ്താംപൂവം കാടര്‍ കോളനിയില്‍ വിഷു ആഘോഷം സംഘടിപ്പിച്ചു Read More »

പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ കനകമല കുരിശുമുടി തീര്‍ത്ഥാടന കേന്ദ്രത്തിലെ അടിവാരം തിരുനാളിന് കൊടിയേറി

ആഘോഷമായ ദിവ്യബലിയോടനുബന്ധിച്ച് വെഞ്ചിരിച്ച പതാക ജനറല്‍ കണ്‍വീനര്‍ തോമസ് കുറ്റിക്കാടന് കൈമാറി. തുടര്‍ന്ന് കൊടകര ഫൊറോന വികാരി ഫാ. ജെയ്‌സന്‍ കരിപ്പായി ഇടവകയിലെ അമ്പുതിരുന്നാളിന് കൊടിയേറ്റി. റെക്ടര്‍ ഫാ. അലക്‌സ് കല്ലോലിയുടെ നേതൃത്വത്തില്‍ വി. അന്തോണിസിന്റെ കൂട് തുറക്കല്‍ ചടങ്ങും തുടര്‍ന്ന് ലദീഞ്ഞും നൊവേനയും ഉണ്ടായിരുന്നു. വൈകിട്ട് പതിനഞ്ച് കുടുംബ യൂണിറ്റുകളിലേക്ക് പൊന്‍നാവ് പ്രദക്ഷിണവും നടത്തി.

മഹിളാ കോണ്‍ഗ്രസ് പുതുക്കാട് നിയോജക മണ്ഡലം നേതൃസമ്മേളനം ആമ്പല്ലൂരില്‍ നടത്തി

മഹിളാ കോണ്‍ഗ്രസ് പുതുക്കാട് നിയോജക മണ്ഡലം നേതൃസമ്മേളനം ആമ്പല്ലൂരില്‍ നടത്തി. യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ജോസഫ് ടാജറ്റ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് റെജി ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. കെ. ഗോപാലകൃഷ്ണന്‍, അലക്‌സ് ചുക്കിരി, മോളി ജോസഫ്, രജനി സുധാകരന്‍, സുന്ദരി മോഹന്‍ദാസ്, ശാലിനി ജോയി, റീന ഫ്രാന്‍സീസ്, ഇ.എ. ഓമന, കെ. രാജേശ്വരി, നിഷ രാജേഷ്, മോളി തോമസ്, ഷീല വിപനചന്ദ്രന്‍, കെ. രജനി എന്നിവര്‍ പ്രസംഗിച്ചു

വാസയോഗ്യമായ വീടില്ലാതെ വിഷമിക്കുന്ന മനക്കുളങ്ങര കൃഷ്ണവിലാസം യുപി സ്‌കൂളിലെ വിദ്യാര്‍ഥിക്ക് വീടുനിര്‍മിക്കാനായി ധനസമാഹരവുമായി അധ്യാപകര്‍

 വാസയോഗ്യമായ വീടില്ലാതെ വിഷമിക്കുന്ന വിദ്യാര്‍ഥിക്ക് അടച്ചുറപ്പുള്ള വീടുനിര്‍മിച്ചു നല്‍കാനായി പ്രധാനധ്യാപികയുടെ നേതൃത്വത്തില്‍ സുമനസുകള്‍ കൈകോര്‍ക്കുന്നു. കൊടകര മനക്കുളങ്ങര കൃഷ്ണവിലാസം യുപി സ്‌കൂളിലെ അഞ്ചാം ക്ലാസുകാരനായ വിദ്യാര്‍ഥിക്കായാണ് വീടു നിര്‍മിക്കാനൊരുങ്ങുന്നത്.

മറ്റത്തൂര്‍ മട്ടയുടെ രണ്ടാം ഘട്ടം വിപണിയിലേക്ക്

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ മറ്റത്തൂരിലെ നെല്‍പ്പാടങ്ങളില്‍ നിന്നും കര്‍ഷകരില്‍ നിന്നും നേരിട്ട് സംഭരിച്ച് അരിയാക്കിയ മറ്റത്തൂര്‍ മട്ടയുടെ രണ്ടാം ഘട്ടം വിപണിയിലേക്ക്. ഒരു കിലോഗ്രാമിന് 45 രൂപ നിരക്കില്‍ ആണ് ജ്യോതി മട്ട അരി ലഭ്യമാക്കുന്നത്. മറ്റത്തൂര്‍ കൃഷിഭവനില്‍ നിന്നും അരി ലഭിക്കുന്നതാണ്.

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയില്‍ നിന്ന് സംസ്‌കൃതം സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ വി.എസ് സുദിനയെ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ വീട്ടിലെത്തി അനുമോദിച്ചു

സിപിഎം പുതുക്കാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം.എ. ഫ്രാന്‍സിസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ അല്‍ജോ പുളിക്കന്‍, ഗ്രാമപഞ്ചായത്തംഗം ഫിലോമിന ഫ്രാന്‍സിസ് എന്നിവര്‍ സന്നിഹിതരായിരുന്നു. വെളിയത്തുപറമ്പില്‍ സുരേന്ദ്രന്‍, ഓമന ദമ്പതികളുടെ മകളും പുതുക്കാട് തെക്കേ തുറവ് പുളിക്കല്‍ ലോഹിതാക്ഷന്റെ മകന്‍ ദിജിലിന്റെ ഭാര്യയുമാണ് സുദിന.

VISHU KANIKONNA

വിഷുവിന്റെ വരവറിയിച്ച് ഗ്രാമങ്ങളിലും നഗരങ്ങളിലും കണിക്കൊന്നകള്‍ പൂത്തു

പൂത്തുലഞ്ഞുനില്‍ക്കുന്ന കണിക്കൊന്ന നാട്ടിലെയും നഗരങ്ങളിലെയും വര്‍ണക്കാഴ്ചാണ്. ഫലമൂലാദികള്‍ക്കൊപ്പം മഞ്ഞയില്‍ ഏഴഴക് വിരിയിക്കുന്ന കൊന്നപ്പൂവുകൂടി ഉള്‍പ്പെടുമ്പോളാണ് മലയാളിയുടെ വിഷുക്കണി പൂര്‍ണ്ണമാകുകയുള്ളു. മീനമാസത്തിന്റെ ആദ്യആഴ്ചകളില്‍ തന്നെ കണിക്കൊന്നകള്‍ പൂത്തുതുടങ്ങിയിരുന്നു. കൊടും ചൂടിലും പൂത്തുലഞ്ഞ് നില്‍ക്കുന്ന കണിക്കൊന്നകള്‍ കണ്ണിനും മനസിനും കുളിരേകുകയാണ്. 

 പടവലം കര്‍ഷകനെ സഹായിക്കാനെത്തി സ്വകാര്യ ഹൈപ്പര്‍മാര്‍ക്കറ്റ് ഗ്രൂപ്പ്

പടവലത്തിന് വിലയില്ലാതായതോടെ ആദായവില്‍പ്പനക്കൊരുങ്ങിയ ആലേങ്ങാടിലെ കര്‍ഷകനെ സഹായിക്കാനെത്തി കല്യാണ്‍ ഹൈപ്പര്‍മാര്‍ക്കറ്റ്. എന്‍സിടിവി ഇംപാക്ട്. ആലേങ്ങാട് എലുവുങ്ങച്ചാഴില്‍ സതീശന്റെ കെട്ടികിടന്ന രണ്ട് ടണ്‍ പടവലത്തില്‍ ഒരു ടണ്‍ പടവലമാണ് കല്യാണ്‍ സൂപ്പര്‍മാര്‍ക്കറ്റ് വിലയ്ക്കു വാങ്ങിയത്. വാര്‍ത്തയിലൂടെയാണ് കര്‍ഷകന്റെ ദുരിതം പുറത്തറിയുന്നത്. വിഷു അടുത്തിട്ടും പടവലത്തിന് വിലയില്ലാത്തതും പടവലത്തിന് അധികം ആവശ്യക്കാരില്ലാത്തതാണ് കൃഷിയിയ്ക്ക് തിരിച്ചടിയായത്. വേനല്‍ക്കാലത്ത് ജലലഭ്യത കുറവായിരുന്നിട്ടും കൂടെ ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്ത കൃഷി പ്രയോജനമില്ലാതായതോടെ ആദായവില്‍പനയ്ക്ക് ഒരുങ്ങുമ്പോഴാണ് കര്‍ഷകന് താങ്ങായി സൂപ്പര്‍മാര്‍ക്കറ്റ് അധികൃതര്‍ എത്തുന്നത്. കല്യാണ്‍ …

 പടവലം കര്‍ഷകനെ സഹായിക്കാനെത്തി സ്വകാര്യ ഹൈപ്പര്‍മാര്‍ക്കറ്റ് ഗ്രൂപ്പ് Read More »