പുതുക്കാട് റെയില്‍വേ മെയിന്‍ ഗേറ്റ് പിക്ക്അപ്പ് വാന്‍ ഇടിച്ചു തകരാറിലായി. അപകടത്തെ തുടര്‍ന്ന് 4 മണിക്കൂറോളം പുതുക്കാട്- പാഴായി മേഖലയിലേക്കുള്ള ഗതാഗതം തടസപ്പെട്ടു. ശനിയാഴ്ച രാവിലെ 10.45 നായിരുന്നു സംഭവം. ഗേറ്റ് അടഞ്ഞുകിടക്കുകയാണെന്ന് അറിയാതെ നിരവധി വാഹനങ്ങള്‍ എത്തിയിരുന്നു. ഉച്ചതിരിഞ്ഞ് രണ്ടെ മുക്കാലോടെ റെയില്‍വേ എഞ്ചിനിയറിംഗ് വിഭാഗമാണ് തകര്‍ന്ന ഗേറ്റ് പൂര്‍വ്വസ്ഥിതിയിലാക്കി മേഖലയിലെ ഗതാഗതം പുനസ്ഥാപിച്ചത്.
പുതുക്കാട് റെയില്‍വേ മെയിന്‍ ഗേറ്റ് പിക്ക്അപ്പ് വാന്‍ ഇടിച്ചു തകരാറിലായി
