മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്, റിസര്‍വേഷന്‍ ടിക്കറ്റുകള്‍ എടുക്കുന്നതുപോലെ തന്നെ ജനറല്‍ ടിക്കറ്റുകളും എടുക്കാം. യുടിഎസ് മൊബൈല്‍ ആപ്പ് ഉപയോഗിച്ചാണ് ജനറല്‍ ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാന്‍ സാധിക്കുന്നത്. യുടിഎസ് മൊബൈല്‍ ആപ്പ് വഴി ജനറല്‍ ടിക്കറ്റുകളും, പ്ലാറ്റ്‌ഫോം, സീസണ്‍ ടിക്കറ്റുകളും എടുക്കാവുന്നതാണ്. ടിക്കറ്റ് എടുക്കുന്നതിനായി ആദ്യം പ്ലേ സ്‌റ്റോറില്‍ നിന്നും യുടിഎസ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണം. തുടര്‍ന്ന് ആവശ്യമുള്ള വിശദാംശങ്ങള്‍ നല്‍കി ആപ്പില്‍ സൈന്‍ അപ്പ് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക. ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കുന്നതിന്, ആദ്യം പേപ്പര്‍ലെസ് അല്ലെങ്കില്‍ പേപ്പര്‍ ടിക്കറ്റ് ഓപ്ഷനുകളിലൊന്ന് തിരഞ്ഞെടുക്കുക. പുറപ്പെടുന്ന സ്‌റ്റേഷന്‍, എത്തിച്ചേരേണ്ട സ്‌റ്റേഷന്‍ വിശദാംശങ്ങള്‍ നല്‍കുക. ആര്‍ വാലറ്റില്‍ നിന്നോ, യുപിഐ, നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ് കാര്‍ഡ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് പോലുള്ള മറ്റ് പേയ്‌മെന്റ് ഓപ്ഷനുകള്‍ മുഖേനയോ പണമടയ്ക്കുക. യുടിഎസ് ആപ്പിലെ ഷോ ടിക്കറ്റ് ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ നിങ്ങളുടെ ടിക്കറ്റുകള്‍ കാണാന്‍ കഴിയും. പേപ്പര്‍ ടിക്കറ്റാണ് നിങ്ങള്‍ തെരഞ്ഞെടുത്തതെങ്കില്‍ ബുക്കിങ് ഐഡി ഉപയോഗിച്ച്, ജനറല്‍ ടിക്കറ്റ് കൗണ്ടറില്‍ നിന്നോ, റെയില്‍വെ സ്‌റ്റേഷനിലെ ടിക്കറ്റ് വെന്‍ഡിങ് മെഷിനില്‍ നിന്നോ ടിക്കറ്റ് പ്രിന്റ് എടുക്കാം.
ജനറല്‍ ടിക്കറ്റെടുക്കാന്‍ ക്യൂ നിന്ന് സമയം കളയേണ്ട. യുടിഎസ് മൊബൈല്‍ ആപ്പ് ഉപയോഗിച്ച് റെയില്‍വേ ജനറല്‍ ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം
