ഇരിങ്ങാലക്കുട കല്ലേറ്റുംകര റെയില്‍വേ സ്‌റ്റേഷന് മുന്നില്‍ പാര്‍ക്കിംഗ് ഏരിയയില്‍ തീപിടുത്തം. 13 ഇരുചക്ര വാഹനങ്ങള്‍ കത്തി നശിച്ചു. റെയില്‍വേ സ്‌റ്റേഷന് സമീപം റോഡരുകില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളാണ് കത്തി നശിച്ചത്. ഇരിങ്ങാലക്കുടയില്‍ നിന്ന് അഗ്‌നിരക്ഷ സേന തീയണച്ചു. ഇന്ന് രാവിലെ 11 നാണ് സംഭവം. തീപിടുത്തതിന്റെ കാരണം വ്യക്തമല്ലെന്ന് അഗ്‌നിരക്ഷ സേന അറിയിച്ചു. ആളൂര്‍ പോലീസ് സ്ഥലത്തെത്തി.
ഇരിങ്ങാലക്കുട കല്ലേറ്റുംകര റെയില്‍വേ സ്‌റ്റേഷന് മുന്നില്‍ പാര്‍ക്കിംഗ് ഏരിയയില്‍ തീപിടുത്തം
