nctv news pudukkad

തലോര്‍ ബൈപാസിനോട് ചേര്‍ന്നുള്ള പാടത്ത് വന്‍തീപിടുത്തം

ദേശീയ പാത തലോര്‍ ബൈപാസിനോട് ചേര്‍ന്നുള്ള പാടത്ത് വന്‍തീപിടുത്തം. കാഴ്ച മറക്കുന്ന വിധത്തില്‍ പുക ഉയര്‍ന്നു. തിങ്കളാഴ്ച രാവിലെ 10 മുതല്‍ ചെറിയ തോതില്‍ തീപിടുത്തം ഉണ്ടായിരുന്നു. പുക കിലോമീറ്റേറാളം വ്യാപിച്ചിട്ടുണ്ട്. സമീപത്തെ വീടുകളിലുള്ളവര്‍ക്കും യാത്രക്കാര്‍ക്കും ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതായി നാട്ടുക്കാര്‍ പറഞ്ഞു. രാവിലെ മുതല്‍ ചെറിയ തോതില്‍ പടര്‍ന്ന തീ ശമിപ്പിക്കാന്‍ അധികൃതര്‍ ആരും ഇടപ്പെട്ടില്ലെന്നും നാട്ടുക്കാര്‍ പറഞ്ഞു. തൃശൂര്‍ യൂണിറ്റ് അഗ്‌നി രക്ഷാസേന സംഭവസ്ഥലത്തെത്തി.

Leave a Comment

Your email address will not be published. Required fields are marked *