മോദി സര്‍ക്കാര്‍ ഇനിയും അധികാരത്തില്‍ വന്നാല്‍ ഇന്ത്യയെ സര്‍വ്വ നാശത്തിലേക്ക് നയിക്കുമെന്ന് സിപിഐഎം പോളിറ്റ് ബ്യുറോ അംഗം എം.എ. ബേബി. എല്‍ഡിഎഫ് പുതുക്കാട് പഞ്ചായത്ത് റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എ. ബേബി. ആര്‍എസ്എസ് ഭീഷണിയെ കുറിച്ച് ബോധ്യമുള്ളതുകൊണ്ടാണ് കേരളത്തിന്റെ മതേതരത്വ ജനാധിപത്യ മനസ്സ് ഇവര്‍ക്ക് ഒരവസരം കൊടുക്കാത്തതെന്നും ബേബി പറഞ്ഞു. സുനന്ദ ശശി അധ്യക്ഷയായി. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ, എല്‍ഡിഎഫ് തെരഞ്ഞെടുപ്പു കമ്മറ്റി ജില്ലാ സെക്രട്ടറി കെ.പി. രാജേന്ദ്രന്‍, പുതുക്കാട് മണ്ഡലം തെരഞ്ഞെടുപ്പു കമ്മറ്റി പ്രസിഡന്റ് പി.കെ. ശിവരാമന്‍, സിപിഎം ജില്ലാ കമ്മറ്റി അംഗം ടി.എ. രാമകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ്, തെരഞ്ഞെടുപ്പു കമ്മറ്റി സെക്രട്ടറി പി.കെ. ശേഖരന്‍, ഫ്രഡ്ഢി കെ താഴത്ത്, സരിത രാജേഷ്, എ.വി. ചന്ദ്രന്‍, എം.എ. ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു.
മോദി സര്‍ക്കാര്‍ ഇനിയും അധികാരത്തില്‍ വന്നാല്‍ ഇന്ത്യയെ സര്‍വ്വ നാശത്തിലേക്ക് നയിക്കുമെന്ന് സിപിഐഎം പോളിറ്റ് ബ്യുറോ അംഗം എം.എ. ബേബി
