തൃശൂര്‍ ലോക്‌സഭ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.എസ്. സുനില്‍കുമാറിന് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് സിപിഎം പോളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട്. ആവേശമായി പാലിയേക്കരയില്‍ തിരഞ്ഞെടുപ്പ് റാലി. എല്‍ഡിഎഫ് നെന്മണിക്കര, പാലിയേക്കര കമ്മിറ്റികള്‍ സംയുക്തമായാണ് തിരഞ്ഞെടുപ്പ് റാലി സംഘടിപ്പിച്ചത്. കൊടിതോരണങ്ങളും ബലൂണുകളുമേന്തിയാണ് പ്രവര്‍ത്തകര്‍ റാലിയില്‍ അണിചേര്‍ന്നത്. സ്ത്രീകള്‍ അടക്കമുള്ള പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുത്തു. വാദ്യമേള അകമ്പടിയിലായിരുന്നു റാലി. തുടര്‍ന്ന് നടന്ന യോഗം സിപിഎം പോളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് ഉദ്ഘാടനം ചെയ്തു. നെന്മണിക്കര മേഖല പ്രസിഡന്റ് എം.ആര്‍. സഹദേവന്‍ അധ്യക്ഷത വഹിച്ചു. പാലിയേക്കര മേഖല സെക്രട്ടറി കെ.വി. മണിലാല്‍, കെ.പി. രാജേന്ദ്രന്‍, കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ, പി.കെ. ശിവരാമന്‍, പി.കെ ശേഖരന്‍, എന്‍.എന്‍. ദിവാകരന്‍, കെ.എ സുരേഷ്, ഫ്രെഡി താഴത്ത്, ടി.എസ്. ബൈജു, കെ.എം. വാസുദേവന്‍, കെ.എ. അനില്‍കുമാര്‍, എന്‍.എം. മനേഷ്, കെ. സത്യവ്രതന്‍, വി.ആര്‍. സുരേഷ്, ഷീല ജോര്‍ജ്, ഓമന കൃഷ്ണന്‍കുട്ടി, ഷീല മനോഹരന്‍, രാജി രാജന്‍, പാലിയേക്കര മേഖല പ്രസിഡന്റ് കെ.എം. ബാബു എന്നിവര്‍ പ്രസംഗിച്ചു.
തൃശൂര്‍ ലോക്‌സഭ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.എസ്. സുനില്‍കുമാറിന് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് സിപിഎം പോളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട്
![](https://nctvnews.in/wp-content/uploads/2024/04/WhatsApp-Image-2024-04-21-at-12.38.47-PM-1024x576.jpeg)