രാവിലെ ഗണപതിഹോമവും കലശാഭിഷേകവും വിശേഷാല്‍ തന്ത്രിപൂജയും നടത്തി. ക്ഷേത്രം മേല്‍ശാന്തി ബിജു പണ്ഡാര അടുപ്പിലേക്ക് അഗ്‌നി പകര്‍ന്നു. പൊങ്കാസ സമര്‍പ്പണവും ഉണ്ടായിരുന്നു. പ്രസാദ ഊട്ടും ഒരുക്കിയിരുന്നു. വൈകിട്ട് ചുറ്റുവിളക്കും, നിറമാല പൂജയും നടന്നു. ചടങ്ങുകള്‍ക്ക് ക്ഷേത്രം പ്രസിഡന്റ് ശിവന്‍ അന്തിക്കാടന്‍, സെക്രട്ടറി പൃഥ്വിരാജ് പുന്നക്കത്തറയില്‍, ട്രഷറര്‍ രവീന്ദ്രന്‍ മുല്ലക്കര എന്നിവര്‍ നേതൃത്വം നല്‍കി.
കല്ലൂര്‍ മുട്ടിത്തടി ശക്തിദേവിക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും പൊങ്കാല മഹോത്സവവും ആഘോഷിച്ചു
