തൊഴിലവസരങ്ങളും അറിയിപ്പുകളും
ജില്ലാ ദുരന്തനിവാരണവിഭാഗം: വേനൽക്കാല മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചുകൺട്രോൾ റൂം തുറന്നുഅന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ജലസംരക്ഷണത്തെക്കുറിച്ചും അഗ്നിബാധ തടയുന്നതിനും ജില്ലാ ദുരന്തനിവാരണവിഭാഗം വേനൽക്കാല മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. അടിയന്തര സഹായത്തിന് കൺട്രോൾ റൂമും ആരംഭിച്ചിട്ടുണ്ട്. ജലസംരക്ഷണ മാർഗനിർദ്ദേശങ്ങൾ:1. വീടുകളിലെ വാഷ് ബേസിനുകൾ, ടോയ്ലറ്റുകൾ, മറ്റ് പൈപ്പുകൾ എന്നിവയിൽ ചോർച്ച ഇല്ല എന്ന് ഉറപ്പുവരുത്തുക.2. കുളിമുറികളിൽ ഷവർ ഒഴിവാക്കി ബക്കറ്റും കപ്പും ഉപയോഗിക്കുക. കുളിക്കുവാൻ പരിമിതമായ അളവിൽ മാത്രം വെള്ളം ഉപയോഗിക്കുക.3. പല്ലുതേയ്ക്കുമ്പോഴും താടി വടിക്കുമ്പോഴും മുഖം കഴുകുമ്പോഴുമെല്ലാം പൈപ്പ് …



















