nctv news pudukkad

nctv news logo
nctv news logo

Kerala news

എല്‍ഡിഎഫ് വികസന പത്രിക പ്രകാശനം ചെയ്തു

എല്‍ഡിഎഫ് വികസന പത്രിക പ്രകാശനം ചെയ്തു. പുതുക്കാട് മണ്ഡലത്തിലെ കഴിഞ്ഞ 8 വര്‍ഷങ്ങളിലായി നടപ്പിലാക്കിയ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി പുതുക്കാട് മണ്ഡലം കമ്മിറ്റി പുറത്തിറക്കിയ വികസന പത്രിക പ്രശസ്ത സിനിമാതാരം ജയരാജ് വാര്യര്‍ നിര്‍വഹിച്ചു. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ്, എല്‍ഡിഎഫ് പുതുക്കാട് മണ്ഡലം കമ്മിറ്റി ഭാരവാഹികളായ പി.കെ. ശിവരാമന്‍, പി.കെ. ശേഖരന്‍, രാഘവന്‍ മുളങ്ങാടന്‍, ജോര്‍ജ് താഴെക്കാടന്‍ എന്നിവര്‍ പങ്കെടുത്തു.

പുതുക്കാട് എല്‍ ഡി എഫ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുതുക്കാട് മണ്ഡലം തെരഞ്ഞെടുപ്പു കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ചൊവ്വാഴ്ച മണ്ഡലത്തില്‍ ബൈക്ക് റാലി നടത്തി

500 ഓളം ഇരു ചക്ര വാഹനങ്ങള്‍ പങ്കെടുത്ത റാലി രാവിലെ തലോറില്‍ നിന്ന് ആരംഭിച്ചു. ആമ്പല്ലൂര്‍ പുതുക്കാട്, കല്ലൂര്‍, മാവിന്‍ചുവട്, വരന്തരപ്പിള്ളി, മൂപ്ലിയം, കോടാലി, മറ്റത്തൂര്‍ എന്നീ കേന്ദ്രങ്ങള്‍ വഴി പറപ്പൂക്കര പഞ്ചായത്തിലെ കോന്തിപുലത്ത് സമാപിച്ചു. കെ കെ രാമചന്ദ്രന്‍ എം എല്‍ എ, പി കെ ശിവരാമന്‍, ടി എ രാമകൃഷ്ണന്‍, വി എസ് പ്രിന്‍സ്, കെ ജെ ഡിക്സന്‍ തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥി വി എസ് സുനില്‍ കുമാറിനൊപ്പം ഉണ്ടായിരുന്നു./

പുതുക്കാട് നിന്നുള്ള ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകള്‍ തൃശൂരിലേക്ക് മാറ്റി

പുതുക്കാട് ഡിപ്പോയില്‍ നിന്ന് മൂന്ന് ഫാസ്റ്റ് പാസഞ്ചര്‍ സര്‍വ്വീസുകള്‍ കൂടി തൃശൂര്‍ ഡിപ്പോയിലേക്ക് മാറ്റിയപ്പോള്‍ പുതുക്കാട് ഓര്‍ഡിനറി സര്‍വ്വീസുകള്‍ മാത്രമുള്ള ജില്ലയിലെ ഏക ഡിപ്പോ ആയി മാറി. തൃശൂര്‍ എറണാകുളം, കോട്ടയം റൂട്ടിലോടുന്ന സര്‍വ്വീസുകള്‍ ആണ് തൃശൂരിലേക്ക് മാറ്റിയത്. പുതുക്കാട് സ്റ്റാന്റിനെ അവഗണിക്കുന്ന നിലപാടാണ് അധികൃതര്‍ കൈകൊണ്ടതെന്ന് യാത്രക്കാര്‍ പറയുന്നു. തൃശൂര്‍ – പുതുക്കാട് റൂട്ടില്‍ വരുമാനമില്ല എന്ന കാരണം നിരത്തിയാണ് അധികൃതര്‍ തൃശൂരിലേക്ക് ബസ്സ് മാറ്റിയത്. എന്നാല്‍ ബസ്സ് തൃശൂരിലെത്തിയാല്‍ പുതുക്കാട് സ്റ്റാന്റിലേക്കുള്ള ബസ്സിലെ പ്ലാറ്റ് …

പുതുക്കാട് നിന്നുള്ള ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകള്‍ തൃശൂരിലേക്ക് മാറ്റി Read More »

തൃശൂര്‍ മാന്ദാമംഗലം ആനക്കുഴിയില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

ആനക്കുഴി സ്വദേശി സുരേന്ദ്രന്റെ വീട്ടു പറമ്പിലെ കിണറ്റിലാണ് കൊമ്പന്‍ വീണത്. ആഴമുള്ള വെള്ളമുള്ള കിണറിലാണ് ആന വീണത്. ആനയെ കരയ്ക്ക് കയറ്റാനായി ജെസിബി ഉപയോഗിച്ച് മണിക്കൂറുകളോളം പരിശ്രമിച്ച് മണ്ണ് മാന്തി ആനയുടെ സമീപത്ത് വരെ എത്തിയതായിരുന്നു. ഇതിനിടെയാണ് ഇന്ന് രാവിലെ 7 മണിയോടെ ആന ചരിഞ്ഞത്. അനങ്ങാന്‍ ആവാതെ കിണറില്‍ കുടുങ്ങിയ നിലയിലായിരുന്നു ആന കിണറില്‍ കിടന്നത്. വീഴ്ചയുടെ ആഘാതത്തില്‍ നടുവിന് ഏറ്റ സാരമായ പരിക്കാകാം മരണകാരണം എന്നാണ് നിഗമനം. മാന്നാമംഗലം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന …

തൃശൂര്‍ മാന്ദാമംഗലം ആനക്കുഴിയില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു Read More »

അവധിക്കാലത്ത് വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ കംപ്യൂട്ടര്‍ ക്ലാസ്സൊരുക്കി കാവല്ലൂര്‍ കവിത ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് കബ്ബ്

അവധിക്കാലത്ത് സൗജന്യ കമ്പ്യൂട്ടര്‍ ക്ലാസ്സില്‍ പങ്കെടുക്കുകയാണ് കാവല്ലൂരിലെ കുട്ടികള്‍. കാവല്ലൂര്‍ കവിത ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബാണ് വിദ്യാര്‍ത്ഥികള്‍ക്കായി അവധിക്കാലത്ത് സൗജന്യമായി കമ്പ്യൂട്ടര്‍ ക്ലാസ്സ് സംഘടിപ്പിച്ചിരിക്കുന്നത്.

മോദി സര്‍ക്കാര്‍ ഇനിയും അധികാരത്തില്‍ വന്നാല്‍ ഇന്ത്യയെ സര്‍വ്വ നാശത്തിലേക്ക് നയിക്കുമെന്ന് സിപിഐഎം പോളിറ്റ് ബ്യുറോ അംഗം എം.എ. ബേബി

മോദി സര്‍ക്കാര്‍ ഇനിയും അധികാരത്തില്‍ വന്നാല്‍ ഇന്ത്യയെ സര്‍വ്വ നാശത്തിലേക്ക് നയിക്കുമെന്ന് സിപിഐഎം പോളിറ്റ് ബ്യുറോ അംഗം എം.എ. ബേബി. എല്‍ഡിഎഫ് പുതുക്കാട് പഞ്ചായത്ത് റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എ. ബേബി. ആര്‍എസ്എസ് ഭീഷണിയെ കുറിച്ച് ബോധ്യമുള്ളതുകൊണ്ടാണ് കേരളത്തിന്റെ മതേതരത്വ ജനാധിപത്യ മനസ്സ് ഇവര്‍ക്ക് ഒരവസരം കൊടുക്കാത്തതെന്നും ബേബി പറഞ്ഞു. സുനന്ദ ശശി അധ്യക്ഷയായി. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ, എല്‍ഡിഎഫ് തെരഞ്ഞെടുപ്പു കമ്മറ്റി ജില്ലാ സെക്രട്ടറി കെ.പി. രാജേന്ദ്രന്‍, …

മോദി സര്‍ക്കാര്‍ ഇനിയും അധികാരത്തില്‍ വന്നാല്‍ ഇന്ത്യയെ സര്‍വ്വ നാശത്തിലേക്ക് നയിക്കുമെന്ന് സിപിഐഎം പോളിറ്റ് ബ്യുറോ അംഗം എം.എ. ബേബി Read More »

തലോര്‍ ബൈപാസിനോട് ചേര്‍ന്നുള്ള പാടത്ത് വന്‍തീപിടുത്തം

ദേശീയ പാത തലോര്‍ ബൈപാസിനോട് ചേര്‍ന്നുള്ള പാടത്ത് വന്‍തീപിടുത്തം. കാഴ്ച മറക്കുന്ന വിധത്തില്‍ പുക ഉയര്‍ന്നു. തിങ്കളാഴ്ച രാവിലെ 10 മുതല്‍ ചെറിയ തോതില്‍ തീപിടുത്തം ഉണ്ടായിരുന്നു. പുക കിലോമീറ്റേറാളം വ്യാപിച്ചിട്ടുണ്ട്. സമീപത്തെ വീടുകളിലുള്ളവര്‍ക്കും യാത്രക്കാര്‍ക്കും ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതായി നാട്ടുക്കാര്‍ പറഞ്ഞു. രാവിലെ മുതല്‍ ചെറിയ തോതില്‍ പടര്‍ന്ന തീ ശമിപ്പിക്കാന്‍ അധികൃതര്‍ ആരും ഇടപ്പെട്ടില്ലെന്നും നാട്ടുക്കാര്‍ പറഞ്ഞു. തൃശൂര്‍ യൂണിറ്റ് അഗ്‌നി രക്ഷാസേന സംഭവസ്ഥലത്തെത്തി.

ഇരിങ്ങാലക്കുട കല്ലേറ്റുംകര റെയില്‍വേ സ്‌റ്റേഷന് മുന്നില്‍ പാര്‍ക്കിംഗ് ഏരിയയില്‍ തീപിടുത്തം

ഇരിങ്ങാലക്കുട കല്ലേറ്റുംകര റെയില്‍വേ സ്‌റ്റേഷന് മുന്നില്‍ പാര്‍ക്കിംഗ് ഏരിയയില്‍ തീപിടുത്തം. 13 ഇരുചക്ര വാഹനങ്ങള്‍ കത്തി നശിച്ചു. റെയില്‍വേ സ്‌റ്റേഷന് സമീപം റോഡരുകില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളാണ് കത്തി നശിച്ചത്. ഇരിങ്ങാലക്കുടയില്‍ നിന്ന് അഗ്‌നിരക്ഷ സേന തീയണച്ചു. ഇന്ന് രാവിലെ 11 നാണ് സംഭവം. തീപിടുത്തതിന്റെ കാരണം വ്യക്തമല്ലെന്ന് അഗ്‌നിരക്ഷ സേന അറിയിച്ചു. ആളൂര്‍ പോലീസ് സ്ഥലത്തെത്തി.

എല്‍ഡിഎഫ് അളഗപ്പനഗര്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും നടന്നു

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മറവില്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് പാലിയേക്കരയില്‍ വന്‍തോതില്‍ തണ്ണീര്‍ത്തടം നികത്തുന്നു. എല്‍ഡിഎഫ് അളഗപ്പനഗര്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും നടന്നു. പി. ബാലചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സിപിഎം ഏരിയാ സെക്രട്ടറി പി.കെ. ശിവരാമന്‍, സിപിഐ മണ്ഡലം സെക്രട്ടറി കെ. ശേഖരന്‍, സിപിഐ ജില്ലാകമ്മിറ്റി അംഗം കെ.എം. ചന്ദ്രന്‍, എംഎല്‍പിഐ റെഡ്ഫ്‌ളാഗ് കേന്ദ്ര എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഫ്രഡി കെ.താഴത്ത്, കേരള കോണ്‍ഗ്രസ് നേതാവ് രഞ്ജിത്ത് പോള്‍, ആര്‍ജെഡി നേതാവായ ഷാജന്‍ മഞ്ഞളി, എന്‍സിപി നേതാവായ …

എല്‍ഡിഎഫ് അളഗപ്പനഗര്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും നടന്നു Read More »

കല്ലൂര്‍ മുട്ടിത്തടി ശക്തിദേവിക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും പൊങ്കാല മഹോത്സവവും ആഘോഷിച്ചു

 രാവിലെ ഗണപതിഹോമവും കലശാഭിഷേകവും വിശേഷാല്‍ തന്ത്രിപൂജയും നടത്തി. ക്ഷേത്രം മേല്‍ശാന്തി ബിജു പണ്ഡാര അടുപ്പിലേക്ക് അഗ്‌നി പകര്‍ന്നു. പൊങ്കാസ സമര്‍പ്പണവും ഉണ്ടായിരുന്നു. പ്രസാദ ഊട്ടും ഒരുക്കിയിരുന്നു. വൈകിട്ട് ചുറ്റുവിളക്കും, നിറമാല പൂജയും നടന്നു. ചടങ്ങുകള്‍ക്ക് ക്ഷേത്രം പ്രസിഡന്റ് ശിവന്‍ അന്തിക്കാടന്‍, സെക്രട്ടറി പൃഥ്വിരാജ് പുന്നക്കത്തറയില്‍, ട്രഷറര്‍ രവീന്ദ്രന്‍ മുല്ലക്കര എന്നിവര്‍ നേതൃത്വം നല്‍കി.

മനകുളങ്ങര ലയണ്‍സ് ക്ലബും അഹല്യ കണ്ണാശുപത്രിയും സംയുക്തമായി സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ ക്യാംപ് നടത്തി

കൊടകര ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ വെച്ച് നടത്തിയ നൂറ്റിയമ്പതാമത് ക്യാംപിന് പി.ആര്‍. അഞ്ചു, പ്രിന്‍സ് ജോണ്‍, ഇ. ശശാങ്കന്‍ നായര്‍, പി. രാധാകൃഷ്ണന്‍, കെ.കെ. വെങ്കിടാചലം, കെ.വി. രാമജയന്‍, പി. പങ്കജാഷന്‍, അനില്‍ വടക്കേടത്ത്, സഞ്ജീവ് കെ. മേനോന്‍ എന്നിവര്‍ നേതൃത്വം നല്‍കി. 66 പേര്‍ റെജിസ്റ്റര്‍ ചെയ്ത ക്യാംപില്‍ നിന്നും 44 പേരെ  സൗജന്യ തിമിര ശസ്ത്രക്രിയയ്ക്ക് തിരഞ്ഞെടുത്തു. എല്ലാ മാസവും മൂന്നാമത്തെ ഞായറാഴ്ചയാണ് ക്യാമ്പ് നടത്തുന്നത്.

കാവല്ലൂര്‍ കവിത ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബും തൃശൂര്‍ റൂറല്‍ പൊലീസ് വനിത സെല്ലും സംയുക്തമായി വനിതകള്‍ക്കും കുട്ടികള്‍ക്കുമായി നടത്തുന്ന സെല്‍ഫ് ഡിഫന്‍സ് പരിശീലന ക്യാമ്പിന് തുടക്കമായി

തൃശൂര്‍ റൂറല്‍ വനിത സെല്‍ ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലീസ് ടി.ഐ. എല്‍സി ഉദ്ഘാടനം നിര്‍വഹിച്ചു. ക്ലബ് അംഗങ്ങളായ രാജു കിഴക്കൂടന്‍, എം.ആര്‍. റെജില്‍, ജെസ്റ്റിന്‍ കാവല്ലൂര്‍, പി.ആര്‍. ഡേവീസ് എന്നിവര്‍ പ്രസംഗിച്ചു.എഎസ്‌ഐ എം.സി. ബിജു, വിമണ്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഷാജമോള്‍, ജിജി തോമസ് എന്നിവര്‍ ഡിഫന്‍സ് പരിശീലനത്തിന് നേതൃത്വം നല്‍കി. 

ജനറല്‍ ടിക്കറ്റെടുക്കാന്‍ ക്യൂ നിന്ന് സമയം കളയേണ്ട. യുടിഎസ് മൊബൈല്‍ ആപ്പ് ഉപയോഗിച്ച് റെയില്‍വേ ജനറല്‍ ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്, റിസര്‍വേഷന്‍ ടിക്കറ്റുകള്‍ എടുക്കുന്നതുപോലെ തന്നെ ജനറല്‍ ടിക്കറ്റുകളും എടുക്കാം. യുടിഎസ് മൊബൈല്‍ ആപ്പ് ഉപയോഗിച്ചാണ് ജനറല്‍ ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാന്‍ സാധിക്കുന്നത്. യുടിഎസ് മൊബൈല്‍ ആപ്പ് വഴി ജനറല്‍ ടിക്കറ്റുകളും, പ്ലാറ്റ്‌ഫോം, സീസണ്‍ ടിക്കറ്റുകളും എടുക്കാവുന്നതാണ്. ടിക്കറ്റ് എടുക്കുന്നതിനായി ആദ്യം പ്ലേ സ്‌റ്റോറില്‍ നിന്നും യുടിഎസ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണം. തുടര്‍ന്ന് ആവശ്യമുള്ള വിശദാംശങ്ങള്‍ നല്‍കി ആപ്പില്‍ സൈന്‍ അപ്പ് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക. ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കുന്നതിന്, ആദ്യം …

ജനറല്‍ ടിക്കറ്റെടുക്കാന്‍ ക്യൂ നിന്ന് സമയം കളയേണ്ട. യുടിഎസ് മൊബൈല്‍ ആപ്പ് ഉപയോഗിച്ച് റെയില്‍വേ ജനറല്‍ ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം Read More »

പുതുക്കാട് റെയില്‍വേ മെയിന്‍ ഗേറ്റ് പിക്ക്അപ്പ് വാന്‍ ഇടിച്ചു തകരാറിലായി

പുതുക്കാട് റെയില്‍വേ മെയിന്‍ ഗേറ്റ് പിക്ക്അപ്പ് വാന്‍ ഇടിച്ചു തകരാറിലായി. അപകടത്തെ തുടര്‍ന്ന് 4 മണിക്കൂറോളം പുതുക്കാട്- പാഴായി മേഖലയിലേക്കുള്ള ഗതാഗതം തടസപ്പെട്ടു. ശനിയാഴ്ച രാവിലെ 10.45 നായിരുന്നു സംഭവം. ഗേറ്റ് അടഞ്ഞുകിടക്കുകയാണെന്ന് അറിയാതെ നിരവധി വാഹനങ്ങള്‍ എത്തിയിരുന്നു. ഉച്ചതിരിഞ്ഞ് രണ്ടെ മുക്കാലോടെ റെയില്‍വേ എഞ്ചിനിയറിംഗ് വിഭാഗമാണ് തകര്‍ന്ന ഗേറ്റ് പൂര്‍വ്വസ്ഥിതിയിലാക്കി മേഖലയിലെ ഗതാഗതം പുനസ്ഥാപിച്ചത്.

ചെങ്ങാലൂരില്‍ വീട്ടുമുറ്റത്ത് നിന്നും മൂര്‍ഖന്‍ പാമ്പിനെ പിടികൂടി

ഏരിയക്കാടന്‍ സുബ്രഹ്മണ്യന്റെ വീട്ടുമുറ്റത്തു നിന്നുമാണ് പാമ്പിനെ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ 11 നായിരുന്നു സംഭവം. വനം വകുപ്പിലെ സ്‌നേക്ക് റെസ്‌ക്യൂ അംഗം രജീഷ് നന്തിപുലം സ്ഥലത്തെത്തി പാമ്പിനെ പിടികൂടി. 5 അടിയോളം നീളമുള്ള പാമ്പിനെയാണ് കണ്ടെത്തിയത്.

തൃശൂര്‍ ലോക്‌സഭ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.എസ്. സുനില്‍കുമാറിന് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് സിപിഎം പോളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട്

തൃശൂര്‍ ലോക്‌സഭ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.എസ്. സുനില്‍കുമാറിന് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് സിപിഎം പോളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട്. ആവേശമായി പാലിയേക്കരയില്‍ തിരഞ്ഞെടുപ്പ് റാലി. എല്‍ഡിഎഫ് നെന്മണിക്കര, പാലിയേക്കര കമ്മിറ്റികള്‍ സംയുക്തമായാണ് തിരഞ്ഞെടുപ്പ് റാലി സംഘടിപ്പിച്ചത്. കൊടിതോരണങ്ങളും ബലൂണുകളുമേന്തിയാണ് പ്രവര്‍ത്തകര്‍ റാലിയില്‍ അണിചേര്‍ന്നത്. സ്ത്രീകള്‍ അടക്കമുള്ള പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുത്തു. വാദ്യമേള അകമ്പടിയിലായിരുന്നു റാലി. തുടര്‍ന്ന് നടന്ന യോഗം സിപിഎം പോളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് ഉദ്ഘാടനം ചെയ്തു. നെന്മണിക്കര മേഖല പ്രസിഡന്റ് എം.ആര്‍. സഹദേവന്‍ അധ്യക്ഷത …

തൃശൂര്‍ ലോക്‌സഭ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.എസ്. സുനില്‍കുമാറിന് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് സിപിഎം പോളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് Read More »

മനക്കുളങ്ങര ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തിലുള്ള 150 ാമത്തെ സൗജന്യ നേത്രപരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പ് ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ കൊടകരയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു

കൊടകര ജി.എല്‍.പി. സ്‌കൂളില്‍ രാവിലെ ഒമ്പതുമുതല്‍ ഉച്ചക്ക് ഒന്നുവരെ നടക്കുന്ന ക്യാമ്പില്‍ പാലക്കാട് അഹല്യ കണ്ണാശുപത്രിയിലെ മെഡിക്കല്‍ സംഘം രോഗികളെ പരിശോധിക്കും. ഇതുവരെ നടന്ന ക്യാമ്പുകളിലായി നാലായിരത്തോളം പേര്‍ക്ക് സൗജന്യമായി തിമിര ശസ്ത്രക്രിയ നടത്തികൊടുക്കാന്‍ കഴിഞ്ഞതായി വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്ത പി. രാധാകൃഷ്ണന്‍, കെ.കെ. വെങ്കിടാചലം, അനില്‍ വടക്കേടത്ത് എന്നിവര്‍ പറഞ്ഞു.

വര്‍ണക്കാഴ്ചയുടെയും വാദ്യ മേള വിസ്മയങ്ങളുടെയും വിരുന്നൊരുക്കി തൃശൂര്‍ പൂരം

വര്‍ണക്കാഴ്ചയുടെയും വാദ്യ മേള വിസ്മയങ്ങളുടെയും വിരുന്നൊരുക്കി തൃശൂര്‍ പൂരം. ശക്തന്റെ തട്ടകത്തേക്ക് പൂരപ്രേമികള്‍ നിറഞ്ഞൊഴുകി. പഞ്ചവാദ്യത്തിന്റെയും പാണ്ടിമേളത്തിന്റെയും വാദ്യഗോപുരങ്ങള്‍ കെട്ടിക്കെട്ടി ഉയരങ്ങളിലേക്കു പോയ സുദിനം. കണിമംഗലം ശാസ്താവ് എഴുന്നള്ളുന്നതോടെയാണ് പൂരത്തിന് തുടക്കമിട്ടത്. ശേഷം ശക്തന്റെ തട്ടകത്ത് താള, മേള, വാദ്യ, വര്‍ണ, വിസ്മയങ്ങളുടെ നിറകൂട്ടായിരുന്നു. പൂരപ്പുലരിയില്‍ വടക്കുന്നാഥ സന്നിധിയില്‍ കതിനവെടി മുഴങ്ങിയതോടെ പൂരവിസ്മയത്തിനുള്ള മുന്നറിയിപ്പായി. ആചാരപ്പെരുമ നിറച്ച് പനമുക്കുംപിള്ളി ശാസ്താവ്, ചെമ്പൂക്കാവ് കാര്‍ത്ത്യായനി ഭഗവതി, കാരമുക്ക് ഭഗവതി, ലാലൂര്‍ കാര്‍ത്ത്യായനി ഭഗവതി ചൂരക്കോട്ടുകര ദുര്‍ഗാദേവി, അയ്യന്തോള്‍ കാര്‍ത്യായനി …

വര്‍ണക്കാഴ്ചയുടെയും വാദ്യ മേള വിസ്മയങ്ങളുടെയും വിരുന്നൊരുക്കി തൃശൂര്‍ പൂരം Read More »

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.എസ്. സുനില്‍കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ചെറുവാളില്‍ പൊതുയോഗം നടത്തി

തൃശൂര്‍ ലോക്‌സഭ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.എസ്. സുനില്‍കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം 34ാം നമ്പര്‍ ബൂത്ത് കമ്മിറ്റിയായ ചെറുവാളില്‍ പൊതുയോഗം നടത്തി. സിപിഐ പുതുക്കാട് മണ്ഡലം കമ്മിറ്റി അംഗം പി.എം. നിക്‌സണ്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം കെ.എ. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. എം.ആര്‍. സഹദേവന്‍, പി.എസ്. ശരത്ശങ്കര്‍, കെ.ആര്‍. സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു

തൃശൂര്‍ ലോക്‌സഭ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി പുതുക്കാട് മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ പര്യടനം നടത്തി

തൃശൂര്‍ ലോക്‌സഭ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി പുതുക്കാട് മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ പര്യടനം നടത്തി. മുപ്ലിയം കുഞ്ഞക്കരയില്‍ നിന്നുമാണ് പര്യടനം ആരംഭിച്ചത്. പിടിക്കപറമ്പ്, റൊട്ടിപ്പടി, മണ്ണംപേട്ട, പള്ളിക്കുന്ന്, നായരങ്ങാടി, ആതൂര്, വടക്കുമുറി, കോനിക്കര, തലോര്‍ എന്നിവിടങ്ങളിലെ ജനങ്ങളോട് സ്ഥാനാര്‍ത്ഥി വോട്ടഭ്യര്‍ത്ഥിച്ചു. എറവക്കാടായിരുന്നു സമാപനം. സംസ്ഥാന സെക്രട്ടറി എ. നാഗേഷ്, മണ്ഡലം പ്രസിഡന്റ് എ.ജി. രാജേഷ്, എസ് സി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ബാബു, കര്‍ഷക മോര്‍ച്ച ജില്ല പ്രസിഡന്റ് വി.വി. രാജേഷ് എന്നിവര്‍ …

തൃശൂര്‍ ലോക്‌സഭ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി പുതുക്കാട് മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ പര്യടനം നടത്തി Read More »