nctv news pudukkad

നെല്ലായി സമസ്ത കേരള വാരിയര്‍ സമാജം ഇരിങ്ങാലക്കുട യൂണിറ്റ് ഓണാഘോഷം സംഘടിപ്പിച്ചു

മുതിര്‍ന്ന അംഗം എം.വി. കൃഷ്ണന്‍കുട്ടി വാരിയര്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.വി. രുദ്രന്‍ വാരിയര്‍ അധ്യക്ഷത വഹിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്ക് ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. മുതിര്‍ന്ന സമാജം അംഗങ്ങളെ പൊന്നാട അണിയിച്ച് ആദരിച്ചു. സംസ്ഥാന ട്രഷറര്‍ വി.വി. ഗിരീശന്‍, മദ്ധ്യ മേഖല സെക്രട്ടറി എ.സി. സുരേഷ്, ജില്ല പ്രസിഡന്റ് കെ. ഉണ്ണികൃഷ്ണവാര്യര്‍, ജില്ല സെക്രട്ടറി വി.വി. സതീശന്‍, ടി. ഉണ്ണികൃഷ്ണന്‍, ഉഷദാസ്, എ. അച്ചുതന്‍, ടി.വി. രാജന്‍ വാരിയര്‍, ദുര്‍ഗ ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. മാലകെട്ട് മത്സരത്തില്‍ ഗീത ഈശ്വരന്‍ കുട്ടി, ഉഷദാസ്, വി വി. സതീശന്‍ എന്നിവര്‍ വിജയികളായി. വിവിധ കലാകായിക പരിപാടികളും ഉണ്ടായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *