ബില്ല് മലയാളത്തിലാക്കണമെന്ന് റഗുലേറ്ററി കമ്മീഷന്‍ അദാലത്തില്‍ ആവശ്യം ഉയര്‍ന്നിരുന്നു. ഇംഗ്ലീഷിലെ ബില്ലുകള്‍ വായിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. മീറ്റര്‍ റീഡിംഗ് മെഷീനില്‍ തന്നെ ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്നത് അനുസരിച്ച് മലയാളത്തിലോ ഇംഗ്‌ളീഷിലോ നല്‍കും. കറന്റ് ബില്ല് ഉപഭോക്താക്കളുടെ മൊബൈല്‍ ഫോണുകളിലേക്ക് മെസേജായും ഇ മെയിലായും നല്‍കും. അതിനിടെ രണ്ട് മാസം കൂടുമ്പോഴുള്ള ബില്ലിന് പകരം മാസം തോറും ബില്ല് ഈടാക്കുന്ന കാര്യം കെഎസ്ഇബി സജീവമായി പരിഗണിക്കുന്നുണ്ട്.