nctv news pudukkad

മണ്ണംപ്പേട്ട തെക്കേക്കരയില്‍ ഗ്രാമോത്സവം സംഘടിപ്പിച്ചു

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം വി.കെ. വിനീഷ് അധ്യക്ഷത വഹിച്ചു. നാടന്‍പാട്ട്, ഗ്രാമീണ മത്സരങ്ങള്‍, ഓണകളി, തിരുവാതിരക്കളി തുടങ്ങി വിവിധ കലാപരിപാടികള്‍ ഗ്രാമോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് സമാപന ഉദ്ഘാടനവും സമ്മാനദാനവും നടത്തി. കുടുംബശ്രീ സിഡിഎസ് അംഗം സന്ധ്യ സുഭാഷ്, നിനവ് ക്ലബ് സെക്രട്ടറി വി.കെ. അനീഷ്, പ്രോഗ്രാം കണ്‍വീനര്‍ കെ.ടി. ദീപക്, സംഘാടക സമതി കണ്‍വീനര്‍ സാഹിത്യ ജിതേഷ്, തൊഴിലുറപ്പ് മേറ്റ് രോഷ്ണി ജോസ് എന്നിവര്‍ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *