പൂര്‍വാധ്യാപകന്‍ ഇളയത് ഉദ്ഘാടനം നിര്‍വഹിച്ചു. സജിത്കുമാര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പൂര്‍വ്വാധ്യാപകരെ ആദരിക്കുകയും അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും പൂര്‍വ്വ സ്മൃതികള്‍ പങ്കു വയ്ക്കലും നടന്നു. സ്‌കൂള്‍ പ്രധാന അധ്യാപിക വി.എം. ഉഷ, ഹയര്‍ സെക്കന്‍ഡറി അധ്യാപകന്‍ രാജേഷ്, പൂര്‍വാധ്യാപകരായ വിജയരാഘവന്‍, രാമന്‍കുട്ടി, വിമല, ശാരദ, രാജലക്ഷ്മി, കനക, പൂര്‍വ്വവിദ്യാര്‍ഥികളായ ടി. രാജേഷ്, പ്രീതാബായി എന്നിവര്‍ പ്രസംഗിച്ചു. വിവിധ കലാപരിപാടികളുമുണ്ടായിരുന്നു.
മുപ്ലിയം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 1990 എസ്എസ്എല്‍സി ബാച്ചിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥി അധ്യാപക സംഗമമായ 2024 ശലഭം സംഘടിപ്പിച്ചു
