nctv news pudukkad

കോടാലി ശ്രീനാരായണ വിദ്യാമന്ദിര്‍ സെന്‍ട്രല്‍ സ്‌കൂളില്‍ ഓണാഘോഷം സംഘടിപ്പിച്ചു

കവി പ്രകാശന്‍ ഇഞ്ചക്കുണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. ട്രസ്റ്റ് പ്രസിഡന്റ് സി.ജി. രാജന്‍ അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി ഒ.സി. വിജയന്‍ പ്രകാശന്‍ ഇഞ്ചക്കുണ്ടിനെ വേദിയില്‍ പൊന്നാട അണിയിച്ച് ആദരിച്ചു. പ്രിന്‍സിപ്പല്‍ പി.എസ്. ഉഷ, ട്രസ്റ്റ് സെക്രട്ടറി ഇ.എന്‍. ശശി, ട്രഷറര്‍ കെ.യു. ദിവ്യപ്രകാശന്‍, വൈസ് പ്രസിഡന്റ് സി.പി. ഉണ്ണികൃഷ്ണന്‍, ക്ഷേമസമിതി പ്രസിഡന്റ് സഞ്ജു സുബി, മാതൃ സമിതി പ്രസിഡന്റ് ബിന്ദു ഗോപിനാഥന്‍, സാംസ്‌കാരിക സമിതി പ്രസിഡന്റ് സൗമി സണ്ണി, മോഹനന്‍ വടക്കേടത്ത്, വൈസ് പ്രിന്‍സിപ്പാള്‍ വി.ആര്‍. അനു എന്നിവര്‍ പ്രസംഗിച്ചു. വിവിധയിനം കലാപരിപാടികളും ഉണ്ടായിരുന്നു

Leave a Comment

Your email address will not be published. Required fields are marked *