വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് അംഗം കലാപ്രിയ സുരേഷ് ഉദ്ഘാടനം നിര്‍വഹിച്ചു. പി.ടി.എ. പ്രസിഡന്റ് ഷിജോ ഞെരിഞ്ഞാമ്പിള്ളി അധ്യക്ഷത വഹിച്ചു. ഹയര്‍ സെക്കന്‍ഡറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്റ് അഡോളസെന്റ് കൗണ്‍സിലിങ്ങ് സെല്‍ ജില്ലാ കോഡിനേറ്റര്‍ പ്രകാശ് ബാബു വിദ്യാര്‍ത്ഥികള്‍ക്ക് ഓണക്കോടി വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് ബൈജു വാഴക്കാല, സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ജോഫി മഞ്ഞളി, കരിയര്‍ ഗൈഡ് യു.ജി. റോസിലി, കൊടകര ബിആര്‍സി സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ അഞ്ജലി, പ്രിന്‍സിപ്പാള്‍ ടി. കിന്‍സ് മോള്‍, സൗഹൃദ കോഡിനേറ്റര്‍ ലിസ ജോസ് എന്നിവര്‍ സന്നിഹിതരായി. വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും വിവിധ ഓണപരിപാടികള്‍ അവതരിപ്പിച്ചു.