തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ ദീപ ജോണി, ബ്ലോക്ക് അംഗങ്ങളായ പോള്‍സന്‍ തെക്കുംപീടിക, മിനി ഡെന്നി, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സലീഷ് ചെമ്പാറ, ജനപ്രതിനിധികളായ കപില്‍ രാജ്, സലീഷ് കണ്ണന്‍, സൈമണ്‍ നമ്പാടന്‍, കൃഷി ഉദ്യോഗസ്ഥരായ കെ.പി. ദിവ്യ, എ.സി. ഷീന, എം.കെ. സതി, കൃഷി അസിസ്റ്റന്റ് എം.വി. ലിഷ എന്നിവര്‍ സന്നിഹിതരായിരുന്നു. 4 ദിവസം നടക്കുന്ന ഓണ വിപണിയില്‍ കര്‍ഷകരുടെ ഉല്പന്നങ്ങള്‍ പൊതുവ്യാപാര വിപണിയേക്കാള്‍ 10% വില കൂടുതല്‍ നല്‍കി സംഭരിക്കുകയും പൊതുവ്യാപാര വിപണിയേക്കാള്‍ 30% വിലക്കുറവില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയും ചെയ്യുന്നു.