എഴുത്തുകാരന്‍ സുഭാഷ് മൂന്നുമുറി രചന നിര്‍വഹിച്ച സംഗീത ആല്‍ബം ഉത്രാടദിനത്തിലാണ് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ യൂട്യൂബിലൂടെ റിലീസ് ചെയ്തത്. 24 മണിക്കൂറിനകം തന്നെ ഒറു ലക്ഷത്തോളം പേര്‍ ഈ ഓണപ്പാട്ട് യൂട്യൂബില്‍ കണ്ട് ആസ്വദിച്ചു. ഈ ഓണക്കാലത്ത് റിലീസ് ചെയ്ത ഓണപ്പാട്ടുകളില്‍ മികച്ചതെന്ന് ആസ്വാദകര്‍ വിലയിരുത്തുന്ന പൊന്നോണതുമ്പിയുടെ ഗായകന്‍ ടി.പി.സന്തോഷാണ്. അജി ഡെന്‍ റോസ് ചാലക്കുടി ഈണം പകര്‍ന്ന ഈ വീഡിയോ ഗാനത്തിന്റെ ചിത്രസംയോജനം നിര്‍വഹിച്ചിട്ടുള്ളത് ജസ്റ്റിന്‍ മങ്കുഴിയാണ്.