nctv news pudukkad

പുതുക്കാട് ഗ്രാമപഞ്ചായത്ത്, കേരള സര്‍ക്കാര്‍ ആയുഷ് വകുപ്പ്, നാഷണല്‍ ആയുഷ് മിഷന്‍ കേരളം, ഭാരതീയ ചികിത്സ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പുതുക്കാട് ആയുഷ് വയോജന ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടത്തി

പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ സി.സി. സോമസുന്ദരന്‍ അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് ഷൈനി ജോജു, ഗ്രാമ പഞ്ചായത്തംഗങ്ങളായ സെബി കൊടിയന്‍, ഷാജു കാളിയേങ്കര, സി.പി. സജീവന്‍, രശ്മി ശ്രീഷോബ്, ആന്‍സി ജോബി, സുമ ഷാജു, ഫിലോമിന ഫ്രാന്‍സീസ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.കെ. കവിത, യോഗ പരിശീലകന്‍ ടി.യു. രജീഷ്, തണല്‍ സെക്രട്ടറി ടി.കെ. ചാക്കുണ്ണി എന്നിവര്‍ പ്രസംഗിച്ചു. ക്യാമ്പില്‍ ആയുര്‍വേദ മരുന്നുകള്‍ വിതരണം ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *