പുതുമുഖ ചലച്ചിത്ര താരം ഗോകുല്‍ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഒയാസിസ് ക്ലബ്ബ് പ്രസിഡന്റ്് ജോസ് അധ്യക്ഷത വഹിച്ചു. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ ക്ലബ്ബ് അംഗങ്ങളുടെ മക്കളെ ചടങ്ങില്‍ അനുമോദിച്ചു. ഏകലവ്യ കലാകായിക സമിതി സെക്രട്ടറി ടി.ജി. അജോ, ഏകലവ്യ കലാകായിക സമിതി പ്രസിഡന്റ് ഷജിത്ത് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. തൃശൂര്‍ കൈതോല നാടന്‍ പാട്ടുകൂട്ടത്തിന്റെ നാടന്‍ പാട്ടും ഉണ്ടായിരുന്നു.