പുത്തന്‍കാട് നിന്നും വെട്ടുകാട് സെന്ററിലേക്ക് നടത്തിയ കുമ്മാട്ടി ആഘോഷത്തില്‍ ശിങ്കാരിമേളം, ദേശ കുമ്മാട്ടി, പുലിക്കളി, കുതിര പുറത്ത് മഹാബലി, നിശ്ചല ദൃശ്യങ്ങള്‍ എന്നിവ അകമ്പടി നല്‍കി. തുടര്‍ന്ന് വനിതകളുടെ ഓണക്കളിയും അരങ്ങേറി. വയനാട് ദുരന്തത്തില്‍ പേരകുട്ടികളെയും കൂട്ടി രക്ഷപ്പെടുന്നതിനിടെ കാട്ടാനയുടെ മുന്നില്‍പ്പെട്ട മുത്തശ്ശിയുടെയും മക്കളുടെയും ദൃശ്യാവിഷ്‌ക്കാരം ഘോഷയാത്രയില്‍ ഏറെ ജനശ്രദ്ധയാകര്‍ഷിച്ചു. ഘോഷയാത്രക്ക് സിനിഷ് പുല്ലാനിക്കന്‍, കെ.ആര്‍. കൃഷ്ണകുമാര്‍, കെ.ആര്‍. ശങ്കരനാരയണന്‍, റിജോ, കെ. ചന്ദ്രന്‍, റിജോ റോയ് എന്നിവര്‍ നേതൃത്വം നല്‍കി.