nctv news pudukkad

nctv news logo
nctv news logo

കേരളത്തിലെ പാറമടകള്‍ ജനാധിപത്യ പ്രക്രിയ തന്നെ അട്ടിമറിക്കുകയാണെന്നും ജനങ്ങളുടെ ആവശ്യങ്ങള്‍ മുന്‍നിറുത്തി ജനങ്ങളില്‍ നിന്ന് പിരിവെടുത്ത് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിരുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ജനങ്ങളുടെ അടുത്തേക്ക് എത്തുന്നേയില്ലെന്നും ടി.വി. സജീവ് ആരോപിച്ചു

ഉരുള്‍പ്പൊട്ടലുകള്‍ അതിജീവനത്തിനുള്ള മുന്‍കരുതലുകള്‍ എന്ന വിഷയത്തില്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ സമിതി സംഘടിപ്പിച്ച ശില്പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കല്ല്, പാറ മണല്‍ മുതലായ ധാതു വിഭവങ്ങള്‍ പൊതുവിഭവങ്ങളായതിനാല്‍ സര്‍ക്കാര്‍ അടിയന്തിരമായി നിയമനിര്‍മ്മാണം നടത്തി പാറമടകള്‍ പൊതു ഉടമസ്ഥതയിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. 2018 ലെ പ്രളയം കേരളത്തിന്റെ ദുരന്ത സാധ്യത പ്രദേശങ്ങളുടെ ചിത്രം തന്നെ മാറ്റി മറിച്ചതായി ജിയോളജിസ്റ്റ് എസ്. ശ്രീകുമാര്‍ പറഞ്ഞു. ഈ വര്‍ഷം ജില്ലയിലെ അകമല, പാഞ്ഞാള്‍ തുടങ്ങീ മലവെള്ളപാച്ചിലും മണ്ണിടിച്ചിലും ഉണ്ടായ പ്രദേശങ്ങള്‍ ഗൗരവമായി കാണണമെന്നും ഏര്‍ളി വാണിങ് സിസ്റ്റം സഞ്ജമാക്കി പ്രാദേശിക ജനകീയ ജാഗ്രത സമിതികള്‍ രൂപീകരിക്കാന്‍ സര്‍ക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും തയ്യാറാകണമെന്നും ശില്പശാല ആവശ്യപ്പെട്ടു. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ സമിതി ചെയര്‍മാന്‍ കെ. വിദ്യാസാഗര്‍ അധ്യക്ഷത വഹിച്ചു. കില നാലു വര്‍ഷം മുന്‍പ് തയ്യാറാക്കിയ പ്രാദേശിക ദുരന്തനിവാരണത്തിനുള്ള മാസ്റ്റര്‍ പ്ലാന്‍ ഓരോ പ്രദേശത്തും പ്രാവര്‍ത്തികമാക്കണംമെന്നും മൈക്രോലെവല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്ലാന്‍ തയ്യാറാക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും ശില്പശാല ആവശ്യപ്പെട്ടു. കണ്‍വീനര്‍ ടി.എന്‍. മുകുന്ദന്‍, കോ ഓഡിനേറ്റര്‍ വൈ. അച്യുത പ്രസാദ്, ടി.വി. വിശ്വംഭരന്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *