പുതുക്കാട് മണ്ഡലത്തിലെ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ വെള്ളിക്കുളങ്ങര ഗവണ്‍മെന്റ് യുപി സ്‌കൂളിന് പുതിയ കെട്ടിട സമുച്ചയം നിര്‍മ്മിക്കാന്‍ ഒരു കോടി രൂപ അനുവദിച്ചതായി കെ കെ രാമചന്ദ്രന്‍ എംഎല്‍എ അറിയിച്ചു
പൊതുവിദ്യാഭ്യാസ വകുപ്പ് 2023, 24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചത്. നിലവില്‍ കാലപ്പഴക്കം കൊണ്ട് ജീര്‍ണാവസ്ഥയിലായിരുന്നു യു.പി സ്‌കൂള്‍ കെട്ടിടം നിലനിന്നിരുന്നത്. തുടര്‍ന്ന് കെ കെ രാമചന്ദ്രന്‍ എംഎല്‍എയുടെ നിര്‍ദ്ദേശം പരിഗണിച്ചാണ് പൊതുവിദ്യാഭ്യാസ വകുപ്പ് കെട്ടിട നിര്‍മ്മാണത്തിനായി തുക അനുവദിച്ചത്. പൊതുമരാമത്ത് വകുപ്പിനാണ് നിര്‍മ്മാണ ചുമതല.