nctv news pudukkad

nctv news logo
nctv news logo

Local News

തൃക്കൂര്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നീര്‍ത്തടാധിഷ്ഠിത സമഗ്ര വികസന പദ്ധതിയായ നീരുറവ് നീര്‍ത്തട യാത്ര സംഘടിപ്പിച്ചു.

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മതിക്കുന്ന് ക്ഷേത്ര പരിസരത്ത് നിന്ന് ആരംഭിച്ച യാത്ര തൃക്കൂര്‍ പഞ്ചായത്ത് ഓഫീസില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന യോഗത്തില്‍ തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നമ്പാടന്‍ അധ്യക്ഷത വഹിച്ചു.  ജില്ലാ പഞ്ചായത്ത് അംഗം ജോസഫ് ടാജറ്റ് മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പോള്‍സണ്‍ തെക്കുംപീടിക, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പോള്‍സണ്‍ തെക്കുംപീടിക, മിനി ഡെന്നി പനോക്കാരന്‍, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സലീഷ് ചെമ്പാറ, …

തൃക്കൂര്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നീര്‍ത്തടാധിഷ്ഠിത സമഗ്ര വികസന പദ്ധതിയായ നീരുറവ് നീര്‍ത്തട യാത്ര സംഘടിപ്പിച്ചു. Read More »

kattupanni

വരന്തരപ്പിള്ളി പഞ്ചായത്തിലെ മലയോര മേഖലകളിലെ കൃഷിയിടങ്ങളില്‍ കാട്ടുപ്പന്നി ശല്യം രൂക്ഷമാകുന്നതായി കര്‍ഷകരുടെ പരാതി.

 ഇഞ്ചക്കുണ്ട്, കല്‍ക്കുഴി, മുനിയാട്ടുകുന്ന് എന്നിവിടങ്ങളിലാണ് കാട്ടുപന്നികള്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്നതായി പരാതി ഉയരുന്നത്. വാഴ, കപ്പ, ചേമ്പ്, ചേന എന്നിവ ഉള്‍പ്പെടെയുള്ള കൃഷികളാണ് പ്രധാനമായും ഇവ നശിപ്പിച്ചത്. ഇന്‍ഷുര്‍ ചെയ്ത വാഴകള്‍ നശിപ്പിച്ചിട്ട് 7 മാസം പിന്നിട്ടിട്ടും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നില്ലെന്ന പരാതിയും കര്‍ഷകര്‍ക്കുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഔസേഫ് ചെരടായിയുടെ 300 വാഴകളില്‍ 50 എണ്ണവും ബിനോയ് ഞെരിഞ്ഞാപ്പിള്ളിയുടെ 20ഓളം വാഴകളും കാട്ടുപന്നികള്‍ നശിപ്പിച്ചു. വനംവകുപ്പിന്റെ അനാസ്ഥ മൂലം കൃഷിയുപേക്ഷിക്കേണ്ട ഗതികേടിലാണെന്നും അധികൃതര്‍ അനുകൂല നടപടി സ്വീകരിക്കണമെന്നും …

വരന്തരപ്പിള്ളി പഞ്ചായത്തിലെ മലയോര മേഖലകളിലെ കൃഷിയിടങ്ങളില്‍ കാട്ടുപ്പന്നി ശല്യം രൂക്ഷമാകുന്നതായി കര്‍ഷകരുടെ പരാതി. Read More »

saneesh mla pressmeet

ദേശീയപാതയിലെ  കൊടകരയിലും  പേരാമ്പ്രയിലും മഴക്കാലത്ത് അനുഭവപ്പെട്ടിരുന്ന വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എ അറിയിച്ചു

  െ്രെഡനേജ് സംവിധാനത്തിലെ പാകപിഴകള്‍ മൂലം മഴപെയ്യുമ്പോള്‍ മലിനജലമടക്കം വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും ഒഴുകിയെത്തുകയും  ദേശീയപാതയിലും സര്‍വീസ് റോഡിലും വെള്ളം  കെട്ടിക്കടന്ന് ഗതാഗത  തടസവും ആരോഗ്യപ്രശ്‌നങ്ങളും സൃഷ്ടിച്ചിരുന്നു. വര്‍ഷങ്ങളായുള്ള ഈ ദുരിതത്തിന് പരിഹാരം കാണാന്‍ നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിച്ചതുള്‍പ്പടെയുള്ള ഇടപെടല്‍ നടത്തിയതിനെ തുടര്‍ന്നാണ് ഇപ്പോള്‍ കൊടകരയിലും പേരാമ്പ്രയിലും െ്രെഡനേജ് ഇല്ലാത്ത സ്ഥലങ്ങളില്‍ നിര്‍മാണം ആരംഭിക്കാന്‍ കഴിഞ്ഞതെന്ന് എംഎല്‍എ പറഞ്ഞു. കൊടകര പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ കാവില്‍പാടം പ്രദേശത്തെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്ന പതിനഞ്ചു ലക്ഷം …

ദേശീയപാതയിലെ  കൊടകരയിലും  പേരാമ്പ്രയിലും മഴക്കാലത്ത് അനുഭവപ്പെട്ടിരുന്ന വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എ അറിയിച്ചു Read More »

pratheeksha 2022

നെന്മണിക്കര ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷി കുട്ടികളുടെ കലാകായികമേള പ്രതീക്ഷ 2022 സംഘടിപ്പിച്ചു

പ്രതീക്ഷ 2022  കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നെന്മണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു  അധ്യക്ഷത വഹിച്ചു. സിനി ആര്‍ട്ടിസ്റ്റ് ശ്രീലക്ഷ്മി അനില്‍കുമാര്‍, എഴുത്തുകാരന്‍ സുധീഷ് ചന്ദ്രന്‍,  മറ്റു പഞ്ചായത്ത് ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

varandarapilli vimala hridaya church

വരന്തരപ്പിള്ളി വിമലഹൃദയ പള്ളിയില്‍ വിമലഹൃദയനാഥയുടെയും വിശുദ്ധ ചാവറയച്ചന്റെയും സംയുക്ത ഊട്ടു തിരുന്നാളിന് കൊടിയേറി.

കൊടിയേറ്റ് കര്‍മ്മം വികാരി റവ ഫാ.ബിജു പുതുശ്ശേരി നിര്‍വഹിച്ചു. അസി. വികാരി സൂരജ് കാക്കശ്ശേരി  തിരുന്നാള്‍ കണ്‍വീനര്‍, കൈക്കാരന്മാര്‍, തിരുന്നാള്‍ പ്രസുദേന്തിമാര്‍, കമ്മിറ്റി അംഗങ്ങള്‍ ഇടവകാംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

parappukara forana church

പറപ്പൂക്കര സെന്റ്. ജോണ്‍സ് ഫൊറോന പള്ളിയിലെ ദര്‍ശനത്തിരുനാളിന് കൊടികയറി.

ഇരിങ്ങാലക്കുട രൂപത വികാരി ജനറാളും പറപ്പൂക്കര പള്ളി വികാരിയുമായ മോണ്‍. ജോസ് മാളിയേക്കല്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു. ശനിയും ഞായറുമായാണ് തിരുനാള്‍ ആഘോഷിക്കുന്നത്. ശനിയാഴ്ച വൈകീട്ട് 5ന് നടക്കുന്ന ദിവ്യബലിയ്ക്ക് ഫാ. ആല്‍ബിന്‍ പുന്നേലിപറമ്പില്‍ കാര്‍മ്മികത്വം വഹിക്കും. തിരുനാള്‍ ദിനമായ ഞായറാഴ്ച രാവിലെ 6.30ന് ദിവ്യബലി, 10ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് റവ. ഫാ. അനൂപ് പാട്ടത്തില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം വൈകീട്ട് 5ന് ദിവ്യബലി തുടര്‍ന്ന് മതബോധന ദിനാഘോഷം നടക്കും.

citu pudukad

ലഹരിക്കെതിരെ സിഐടിയു നേതൃത്വത്തില്‍ തൊഴിലാളികള്‍ ദേശീയ പാതയില്‍ ആമ്പല്ലൂര്‍  മുതല്‍ പുതുക്കാട് വരെ മനുഷ്യ ചങ്ങല തീര്‍ത്തു.

സിഐടിയു ജില്ലാ സെക്രട്ടറി യു.പി. ജോസഫ് തൊഴിലാളികള്‍ക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. തുടര്‍ന്ന് പുതുക്കാട് സെന്ററില്‍ നടന്ന പൊതുയോഗവും യു.പി. ജോസഫ് ഉദ്ഘാടനം ചെയ്തു. സിഐടിയു കൊടകര ഏരിയ പ്രസിഡന്റ് എ.വി. ചന്ദ്രന്‍ അദ്ധ്യക്ഷനായി. സെക്രട്ടറി പി.ആര്‍. പ്രസാദന്‍, ട്രഷറര്‍ പി.സി. ഉമേഷ്, ജില്ലാ കമ്മറ്റി അംഗം എം കെ അശോകന്‍, കെ.കെ. ഗോപി, എം.എ. ഫ്രാന്‍സിസ്, പി.കെ. കൃഷ്ണന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു.

kodakara shasti

ചരിത്രപ്രസിദ്ധമായ കൊടകര ഷഷ്ഠി മഹോല്‍സവത്തിന് കൊടിയേറി. 

കൊടകര പൂനിലാര്‍ക്കാവിന്റെ കീഴേടമായ കുന്നതൃകോവില്‍ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ബുധനാഴ്ച രാവിലെ നടന്ന കൊടിയേറ്റ ചടങ്ങുകളില്‍ നിരവധി ഭക്തജനങ്ങള്‍ സംബന്ധിച്ചു. തുടര്‍ന്ന് കളഭാഭിഷേകം, വിശേഷാല്‍പൂജകള്‍ എന്നിവയും നടന്നു. തന്ത്രി തെക്കേടത്ത് പെരുമ്പടപ്പ് ജാതവേദന്‍ നമ്പൂതിരി മേല്‍ശാന്തി അമൃത് ബട്ട് എന്നിവര്‍ കാര്‍മികത്വം വഹിച്ചു. പൂനിലാര്‍ക്കാവ് ദേവസ്വം ഭരണ സമിതി പ്രസിഡന്റ് ഡി. നിര്‍മ്മല്‍, സെക്രട്ടറി ഇളയത്ത് രവീന്ദ്രന്‍, ഖജാന്‍ജി സുരേഷ് മേനോന്‍, ഇ.എ. അരവിന്ദാക്ഷന്‍, വി.എസ്. വത്സകുമാര്‍ തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ഈ മാസം 29നാണ് പ്രസിദ്ധമായ …

ചരിത്രപ്രസിദ്ധമായ കൊടകര ഷഷ്ഠി മഹോല്‍സവത്തിന് കൊടിയേറി.  Read More »

പുതുക്കാട് നിയോജക മണ്ഡലം കോണ്‍ഗ്രസ് നേതൃയോഗം സംഘടിപ്പിച്ചു. ജില്ലാ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ജോസ് വള്ളൂര്‍ ഉദ്ഘാടനം ചെയ്തു. 

പുതുക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.എം ബാബുരാജ് അദ്ധ്യക്ഷനായിരുന്നു. ഡേവീസ് അക്കര, ഷാജു കാളിയേങ്കര, സുനില്‍ മുളങ്ങാട്ടുക്കര, പി. രാമന്‍ക്കുട്ടി, എം.ബി. പ്രിന്‍സ്, കെ.എല്‍. ജോസ്, കെ.ജെ. ജോജു, ഇ.എ. ഓമന, ഷെന്നി പനോക്കാരന്‍, ബിജു അബഴക്കാടന്‍, ജോര്‍ജ് ഇടപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു.

vasupuram pappali road

 മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ വാസുപുരം പാപ്പാളി പാടം കല്ലിടുമ്പ് റോഡ് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ജനങ്ങള്‍ക്കായി തുറന്നു കൊടുത്തു.

മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്  കെ.വി. ഉണ്ണികൃഷ്ണന്‍,  വികസനകാര്യ സ്റ്റാന്‍ഡിങ് ചെയര്‍പേഴ്‌സണ്‍ സനല ഉണ്ണികൃഷ്ണന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ദിവ്യാ സുധീഷ്, പഞ്ചായത്ത് അംഗങ്ങളായ  ബിന്ദു മനോജ് കുമാര്‍, ജിഷ ഹരിദാസ്, സീബ ശ്രീധരന്‍, എന്‍.പി. അഭിലാഷ് എന്നിവര്‍ പ്രസംഗിച്ചു. മുഖ്യമന്ത്രിയുടെ പ്രാദേശിക റോഡ് പുനരുദ്ധാരണ പദ്ധതിയിലുള്‍പ്പെടുത്തിയാണ് റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

kodakara shasti

കൊടകര ഷഷ്ഠിയോടനുബന്ധിച്ച് പൂനിലാര്‍ക്കാവ് ക്ഷേത്ര മൈതാനിയില്‍ നിര്‍മ്മിക്കുന്ന ബഹുനില പന്തലിന്റെ കാല്‍നാട്ട് കര്‍മ്മം നടത്തി.

 കൊടകരയിലെ 21 സെറ്റുകളുടെ കോര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തിലാണ് പന്തല്‍ നിര്‍മ്മിക്കുന്നത്. കാല്‍നാട്ട് കര്‍മ്മം കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ നിര്‍വഹിച്ചു. കോര്‍ഡിനേഷന്‍ ചെയര്‍മാന്‍ ഐ.കെ. കൃഷ്ണകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം സംരക്ഷണസമിതി പ്രസിഡന്റ് നിര്‍മ്മല്‍,  പഞ്ചായത്തംഗം സി.ഡി. സിബി, മുന്‍ പഞ്ചായത്ത് പ്രസിഡന്റ്് പി.ആര്‍. പ്രസാദന്‍, ടി.എ. രാജന്‍ ബാബു ,ദേവസ്വം ഭരണ സമതി അംഗം വല്‍സ കുമാര്‍, എന്‍.വി. ബിജു, എന്‍.പി. ദിനേഷ് , ടി.ജെ. അജോ, പ്രഭന്‍മുണ്ടയ്ക്കല്‍ എന്നിവര്‍ പങ്കെടുത്തു.

neerthada yathra

വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നീര്‍ത്തടാധിഷ്ഠിത സമഗ്ര വികസന പദ്ധതിയായ നീരുറവ് നീര്‍ത്തട യാത്ര കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിതാ സുധാകരന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ജി. അശോകന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഹേമലത നന്ദകുമാര്‍, മറ്റു ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

vellikulagara congress

വെള്ളിക്കുളങ്ങര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കിഴക്കേ കോടാലിയില്‍ നേതൃസംഗമം സംഘടിപ്പിച്ചു. 

 കെപിസിസി ജനറല്‍ സെക്രട്ടറി സുനില്‍ അന്തിക്കാട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ ഷാഫി കല്ലുപറമ്പില്‍ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി ടി.എം. ചന്ദ്രന്‍, കൊടകര മണ്ഡലം പ്രസിഡന്റ് എം.കെ. ഷൈന്‍,യൂത്ത് കോണ്‍ഗ്രസ് പുതുക്കാട് നിയോജക മണ്ഡലം പ്രസിഡന്റ്  പ്രസിഡന്റ് ലിന്റോ പള്ളിപറമ്പില്‍, അമ്മുണ്ണി കറുപ്പംവീട്ടില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.  സ്‌ക്കൂള്‍ ഉപജില്ല കലോത്സവത്തില്‍ സംഘനൃത്തത്തില്‍ ഒന്നാം സ്ഥാനം നേടിയ മാളവിക ഗിരിഷ്, ദേവഹാര ഷിജു, റിലെ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ വൈഷ്ണവി എന്നിവരെ യോഗത്തില്‍ അനുമോദിച്ചു. …

വെള്ളിക്കുളങ്ങര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കിഴക്കേ കോടാലിയില്‍ നേതൃസംഗമം സംഘടിപ്പിച്ചു.  Read More »

kadambodu chess

കടമ്പോട് ആനന്ദകലാസമിതി വായനശാലയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചെസ് പരിശീലന പരിപാടി സംഘടിപ്പിച്ചു

മറ്റത്തൂര്‍ പഞ്ചായത്ത് അംഗം കെ.എസ്. സൂരജ് ഉദ്ഘാടനം ചെയ്തു. വായനശാല  പ്രസിഡന്റ് കെ. വി. ഷൈജു അധ്യക്ഷത വഹിച്ചു. ചെസ് താരവും പരിശീലകനുമായ എ.എല്‍. പോള്‍ നേതൃത്വം നല്‍കി. സെക്രട്ടറി പി.എസ്. അംബുജാക്ഷന്‍, പി.എസ്. സുരേന്ദ്രന്‍, ഗോപി തച്ചനാടന്‍, കെ.ആര്‍. ശിവശങ്കരന്‍ എന്നിവര്‍ പ്രസംഗിച്ചു

kanakamala

 കനകമല കുരിശുമുടി തീര്‍ത്ഥാടന കേന്ദ്രത്തില്‍
മാര്‍ തോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാള്‍ ആഘോഷിച്ചു.

 ഫാ. ഡാനിഷ് കണ്ണാടന്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. തീര്‍ത്ഥാടന കേന്ദ്രം റെക്ടര്‍ ഫാ.ഷിബു നെല്ലിശ്ശേരി സഹകാര്‍മ്മികനായിരുന്നു. ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്കു ശേഷം പ്രദിക്ഷണം, നൊവേന, ഊട്ടു നേര്‍ച്ച എന്നിവ നടന്നു. തിരുനാളിന് കൈക്കാരന്‍മാര്‍, യൂണിറ്റ് പ്രസിഡന്റുമാര്‍, കണ്‍വീനര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കൊടകര, ചാലക്കുടി മേഖലയിലെ സീനിയര്‍ എസ്പിസി കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടത്തി. 

കൊടകര, ചാലക്കുടി മേഖലയിലെ വിവിധ വിദ്യാലയങ്ങളില്‍ പരിശീലനം പൂര്‍ത്തിയാക്കിയ സീനിയര്‍ എസ്പിസി കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് കൊടകര ഗവ. സ്‌കൂള്‍ സ്‌റ്റേഡിയത്തില്‍ നടന്നു. ജില്ലാപഞ്ചായത്ത്  പ്രസിഡന്റ് പി.കെ. ഡേവിസ് സല്യൂട്ട് സ്വീകരിച്ചു. 13 വിദ്യാലയങ്ങളില്‍ നിന്നുള്ള 550 കേഡറ്റുകളാണ് 23 പ്ലാറ്റൂണുകളായി പരേഡില്‍ പങ്കെടുത്തത്. കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍, എസ്.പി.സി. ജില്ലാ അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ടി.ആര്‍. മനോഹരന്‍, കൊടകര എസ്.ഐ. സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു

ERATTU SHIVA TEMPLE

മുപ്ലിയം ഏരാറ്റുപാടം എരാറ്റ് ശിവക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ആഘോഷിച്ചു

ഞായറാഴ്ച രാവിലെ 8ന് മുത്തുമല സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ നിന്ന് കലാശാഭിഷേകഘോഷയാത്ര ക്ഷേത്രം മേല്‍ശാന്തി സൂരജിന്റെ കാര്‍മ്മികത്വത്തില്‍ നടന്നു. പഞ്ചദ്രവ്യാഭിഷേകങ്ങള്‍ക്ക് തന്ത്രി ഷാജു കാര്‍മ്മികനായി. തുടര്‍ന്ന് അന്നദാനവും നടത്തി. വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം തെയ്യം, കാളകളി, താലം എഴുന്നള്ളിപ്പ് എന്നിവയോടുകൂടി ഘോഷയാത്ര ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. ശനിയാഴ്ച പുതുക്കിപണിത ശ്രീകോവില്‍ സമര്‍പ്പണവും സര്‍വ്വ ഐശ്വര്യ പൂജയും നടത്തി.

TRIKUR MATHIKUUNU TEMPLE

 തൃക്കൂര്‍ മതിക്കുന്ന് ക്ഷേത്ര സമിതി ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഗുരുകുലം പാഠശാലയുടെ സഹകരണത്തോടെ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

പരിപാടിയുടെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. തൃക്കൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നമ്പാടന്‍, പഞ്ചായത്തംഗം സുന്ദരി മോഹന്‍ദാസ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് എക്‌സൈസ് സിവില്‍ ഓഫീസര്‍ സി.വി. രാജേന്ദ്രന്‍ ബോധവല്‍ക്കരണ ക്ലാസ് എടുത്തു

kallichithra colony

പുതുക്കാട് മണ്ഡലത്തിലെ ആദിവാസി കോളനിയായ കള്ളിച്ചിത്ര കോളനിയിലെ 17 കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കാന്‍ നടപടി

ചിമ്മിനി ഡാം നിര്‍മ്മാണത്തിനായി സ്ഥലം ഏറ്റെടുത്തപ്പോള്‍ കുടിയൊഴിപ്പിക്കപ്പെട്ട ഓരോ കുടുംബത്തിനും അവകാശപ്പെട്ട ഒരേക്കര്‍ ഭൂമിയില്‍ 65 സെന്റ് സ്ഥലം വീതം നല്‍കിയിരുന്നു. ബാക്കിയുള്ള 35 സെന്റ് ഭൂമി കൂടി നല്‍കാനാണ് നടപടിയായത്. മൂപ്ലിയം വില്ലേജില്‍ കല്‍ക്കുഴി സ്‌കൂളിനടുത്തായി ജലവിഭവ വകുപ്പ് നല്‍കുന്ന ഏഴര ഏക്കര്‍ സ്ഥലമാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്. റവന്യൂ മന്ത്രി കെ. രാജന്‍, പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക ക്ഷേമ .മന്ത്രി കെ. രാധാകൃഷ്ണന്‍, .ജില്ലാ കളക്ടര്‍ ഹരിതാ വി. കുമാര്‍,  ജില്ലാ സബ് കളക്ടര്‍ അഹമ്മദ് …

പുതുക്കാട് മണ്ഡലത്തിലെ ആദിവാസി കോളനിയായ കള്ളിച്ചിത്ര കോളനിയിലെ 17 കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കാന്‍ നടപടി Read More »

areswaram temple shashti

 പ്രസിദ്ധമായ ആറേശ്വരം ഷഷ്ഠി മഹോല്‍സവം വര്‍ണ്ണാഭമായി

കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ആറേശ്വരം ധര്‍മശാസ്താ ക്ഷേത്രത്തിലെ വൃശ്ചിക ഷഷ്ഠി മഹോല്‍സവം വര്‍ണ്ണാഭമായി. ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ഷഷ്ഠി ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയത്.  രാവിലെ നടന്ന ഗണപതിഹോമം, വിശേഷാല്‍പൂജകള്‍ എന്നിവക്ക്് മേല്‍ശാന്തി ഏറന്നൂര്‍ മന പ്രസാദ് നമ്പൂതിരി കാര്‍മികത്വം വഹിച്ചു.  ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളായ എ.കെ. രാജന്‍, പി.ആര്‍.അജയഘോഷ്, കെ.ആര്‍.രാധാകൃഷ്ണന്‍  എന്നിവര്‍ ആഘോഷചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ക്ഷേത്രത്തിനോടു ചേര്‍ന്നുള്ള പാറക്കെട്ടിലൂടെ പുനര്‍ജനി നൂഴാനും തിരക്ക് അനുഭവപ്പെട്ടു. മഹാഅന്നദാനത്തിലും ആയിരങ്ങള്‍ പങ്കുകൊണ്ടു. ഉച്ചക്ക് കലശാഭിഷേകവും നടത്തി.