nctv news pudukkad

nctv news logo
nctv news logo

Local News

varakara church

കല്ലൂര്‍ കിഴക്കേ പള്ളിയിലെ വി. സെബാസ്റ്റ്യാനോസിന്റെ തിരുനാളിന്റെ കൊടിയേറ്റം ഫാ. ജോര്‍ജ്ജ് തേര്‍മഠം നിര്‍വഹിച്ചു.

വികാരി ഫാ. വര്‍ഗീസ് തരകന്‍, അസി. വികാരി ഗോഡ്‌വിന്‍ എടക്കളത്തൂര്‍, തിരുനാള്‍ കണ്‍വീനര്‍ സജി പനോക്കാരന്‍, ട്രസ്റ്റിമാരായ ജോഷികളപ്പുര, പോള്‍സണ്‍ പൂക്കോടന്‍, തോമസ് തോട്ടുപുറത്ത്, ലിജോ പാറേക്കാട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജനുവരി 10,11,12, തീയതികളിലായാണ് തിരുനാള്‍ ആഘോഷിക്കുന്നത്.

chimmini forest

ചിമ്മിനി ഉള്‍വനത്തില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി.

പ്രായാധിക്യംമൂലം സ്വാഭാവികമായാണ് ആന ചരിഞ്ഞതെന്ന് വനപാലകര്‍ പറഞ്ഞു. നാല് ദിവസം മുമ്പുവരെ പാലപ്പിള്ളി പ്രദേശത്ത് കണ്ടിരുന്ന ആനയെ ശനിയാഴ്ച രാവിലെയാണ് ചത്ത നിലയില്‍ കണ്ടത്. അവശനിലയിലായിരുന്നെ ആനയ്ക്ക് തീറ്റ തേടാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. ചരിഞ്ഞ കാട്ടാന നേരത്തേ ജനവാസ മേഖലയില്‍ വ്യാപകമായി നാശനഷ്ടമുണ്ടാക്കിയിരുന്നതായി വനം വകുപ്പ് അധികൃതര്‍ പറഞ്ഞു. പോസ്റ്റുമോര്‍ട്ടത്തിനുശേഷം കാട്ടില്‍ തന്നെ ആനയുടെ ജഡം സംസ്‌കരിച്ചു.

kallur padam vazhi

കല്ലൂര്‍ പാടംവഴിയ്ക്ക് സമീപമുള്ള അനധികൃത അറവുമാലിന്യ സംസ്‌കരണ കേന്ദ്രത്തിനു തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് 25000 രൂപ പിഴയിട്ടു.

ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം പഞ്ചായത്ത്, ആരോഗ്യവിഭാഗം അധികൃതരെത്തി വെള്ളിയാഴ്ച പൂട്ടിച്ചിരുന്നു. അറവുശാലകളില്‍ നിന്നും മൃഗങ്ങളുടെ തോല്‍ ശേഖരിച്ച് പുനരുപയോഗത്തിന് വൃത്തിയാക്കാനാണ് പാടംവഴിയ്ക്ക് സമീപം പഴയ ഓട്ടുകമ്പനിയില്‍ എത്തിച്ചിരുന്നത്. അസഹ്യമായ ദുര്‍ഗന്ധവും ഈച്ചശല്യവും അനുഭവപ്പെട്ടതോടെ നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് ഇത്തരത്തില്‍ ഒരു സംസ്‌കരണകേന്ദ്രം അനധികൃതമായി പ്രവര്‍ത്തിക്കുന്നതായി കഴിഞ്ഞദിവസം അറിയുന്നത്. തോല്‍ വൃത്തിയാക്കുമ്പോഴുള്ള മലിനജലം ഒഴിക്കിവിടുന്ന ടാങ്കുകള്‍ നിറഞ്ഞ് പ്രദേശത്ത് മലിനജലം കെട്ടികിടക്കുന്ന അവസ്ഥയിലുമായിരുന്നു. ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഒന്നും സ്വീകരിക്കാതെ വൃത്തിഹീനമായ സാഹചര്യത്തിലാണ് കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്.

balasabha

 നെന്മണിക്കര ഗ്രാമപഞ്ചായത്തിന്റെയും കുടംബശ്രീയുടേയും നേതൃത്വത്തില്‍ നടക്കുന്ന ബാലസഭ ക്യാമ്പിന് തുടക്കമായി. 

ക്യാമ്പിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി. വിജയലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സിന്ധു സുബ്രമണ്യന്‍, അസിസ്റ്റന്റ് സെക്രട്ടറി മാറ്റ്‌ലി എന്നിവര്‍ പ്രസംഗിച്ചു. രണ്ടു ദിവസമായി നടക്കുന്ന ക്യാമ്പില്‍ ചെസ് പരിശീലനം, ലഹരി വിരുദ്ധ ക്ലാസ്സ്, മോട്ടിവേഷന്‍ കാസ്സ് എന്നിവ ഉള്‍പെടുത്തിയിട്ടുണ്ട്.

kk ramachadran mla

പുതുക്കാട് മണ്ഡലത്തിലെ വിവിധ വികസന പ്രവര്‍ത്തികളുടെ അവലോകനയോഗം ചേര്‍ന്നു.

 യോഗത്തില്‍ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉള്‍പ്പടെയുള്ള ജനപ്രതിനിധികളും കിഫ്ബി മണ്ഡലം നോഡല്‍ ഓഫീസര്‍ &എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ശേഖര്‍, ബി ഡിഒ അജയഘോഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ കന്നാട്ടുപാടം ഗവ. എച്ച്എസ്,അളഗപ്പനഗര്‍ ജിഎച്ച്എസ്എസ്, നന്ദിപുലം ജിഎല്‍പിഎസ് തുടങ്ങിയ വിദ്യാലയങ്ങളുടെ കെട്ടിട നിര്‍മ്മാണം ജനുവരി മാസത്തില്‍ പൂര്‍ത്തിയാക്കി ഉത്ഘാടനം ചെയ്യും. പുതുക്കാട് മിനി സിവില്‍ സ്‌റ്റേഷന്‍ നിര്‍മ്മാണത്തിനായി സമയബന്ധിതമായി നടപടികള്‍ സ്വീകരിക്കുന്നതിനു യോഗത്തില്‍ …

പുതുക്കാട് മണ്ഡലത്തിലെ വിവിധ വികസന പ്രവര്‍ത്തികളുടെ അവലോകനയോഗം ചേര്‍ന്നു. Read More »

janachetana yathra

തൃക്കൂര്‍, പുതുക്കാട്, നെന്മണിക്കര പഞ്ചായത്തുകളിലെ ഗ്രന്ഥശാലകളുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന ജനചേതന വിളംബര ജാഥയ്ക്ക് പുതുക്കാട് വിവിധ ഗ്രന്ഥശാലകള്‍ സ്വീകരണം നല്‍കി. 

അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ കേരള ഗ്രന്ഥശാല സമിതി നടത്തുന്ന വിളംബര യാത്രയുടെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. കെ.വി. വേലായുധന്‍ സ്മാരക വായനശാല, എം.എ. കാര്‍ത്തികേയന്‍ സ്മാരക വായനശാലകളാണ് സ്വീകരണം ഒരുക്കിയത്. ജാഥാ ക്യാപ്റ്റന്‍ എം.കെ. ശിവദാസന്‍ സ്വീകരണം ഏറ്റുവാങ്ങി. സ്വാഗതസംഘം ചെയര്‍മാന്‍ കെ.ജെ. ഡിക്‌സണ്‍ അധ്യക്ഷത വഹിച്ചു. കൃഷ്ണന്‍ സൗപര്‍ണിക, കെ. മനോഹരന്‍, ശാസ്ത്രശര്‍മ്മന്‍, സി.പി. സജീവന്‍, എം.കെ. ശശിധരന്‍ എന്നിവര്‍ പ്രസംഗിച്ചു.

nakshathrakoodaram

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുവേണ്ടി കൊടകര ബിആര്‍സി യുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന നക്ഷത്രക്കൂടാരം ദ്വിദിന സഹവാസ ക്യാമ്പിന് തുടക്കമായി.

 മറ്റത്തൂര്‍ ജിഎല്‍പിഎസ് നടക്കുന്ന സഹവാസ ക്യാമ്പ് കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. കൊടകര ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സജിത രാജീവന്‍ അധ്യക്ഷത വഹിച്ചു. കൊടകര ബിപിസി ഫേബ കെ. ഡേവിഡ്, പഞ്ചായത്തംഗം ഷൈനി ബാബു, ഡയറ്റ് ഫാക്കല്‍റ്റി ഡോ. പി.സി. സിജി, മറ്റത്തൂര്‍ ജിഎല്‍പി സ്‌കൂള്‍ അധ്യാപിക പ്രീതി, പിടിഎ പ്രസിഡന്റ് പി.ആര്‍. വിമല്‍,  സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ ലിന്‍സി ലോനപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു. കരവിരുത്, കളിപ്പാട്ടം, പരിസ്ഥിതിയെ …

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുവേണ്ടി കൊടകര ബിആര്‍സി യുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന നക്ഷത്രക്കൂടാരം ദ്വിദിന സഹവാസ ക്യാമ്പിന് തുടക്കമായി. Read More »

alur police station

ആളൂരില്‍ വന്‍ സ്പിരിറ്റ് വേട്ട. വെള്ളാന്‍ചിറ കള്ള്ഷാപ്പ് ഗോഡൗണില്‍ നിന്നും 250 ലിറ്ററോളം സ്പിരിറ്റും 400 ലിറ്ററോളം പഞ്ചസാര ലായനിയും തൃശൂര്‍ റൂറല്‍ ഡാന്‍സാഫ് സംഘവും ആളൂര്‍ പോലീസും ചേര്‍ന്ന് പിടികൂടി.

സംഭവത്തില്‍ 4 യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കള്ള്ഷാപ്പ് ഗോഡൗണ്‍ മാനേജരായ കൊടുങ്ങല്ലൂര്‍ എസ്എന്‍ പുരം പനങ്ങാട് പഴു പറമ്പില്‍ സുധീഷ്സ്പിരിറ്റ് ഗോഡൗണില്‍ എത്തിച്ച കരുവന്നൂര്‍ പുത്തന്‍തോട് കുട്ടശ്ശേരി വീട്ടില്‍ അനീഷ്, പെരിഞ്ഞനം വടക്കേടത്ത് വീട്ടില്‍ ശ്രീദത്ത്, ചേര്‍പ്പ് ഇഞ്ചമുടി മച്ചിങ്ങല്‍ വീട്ടില്‍ രാകേഷ് എന്നിവരാണ് അറസ്റ്റിലായത്. ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ.തോമസ്, തൃശൂര്‍ റൂറല്‍ ജില്ലാ െ്രെകം ബ്രാഞ്ച് ഡിവൈഎസ്പി ഷാജ് ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. പുതുവത്സര ആഘോഷങ്ങളോട് അനുബന്ധിച്ച് തൃശൂര്‍ റൂറല്‍ …

ആളൂരില്‍ വന്‍ സ്പിരിറ്റ് വേട്ട. വെള്ളാന്‍ചിറ കള്ള്ഷാപ്പ് ഗോഡൗണില്‍ നിന്നും 250 ലിറ്ററോളം സ്പിരിറ്റും 400 ലിറ്ററോളം പഞ്ചസാര ലായനിയും തൃശൂര്‍ റൂറല്‍ ഡാന്‍സാഫ് സംഘവും ആളൂര്‍ പോലീസും ചേര്‍ന്ന് പിടികൂടി. Read More »

amballur temple

ആമ്പല്ലൂര്‍ ശ്രീകൃഷ്ണ മഹാദേവ ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവം ആഘോഷിച്ചു. 

ബുധനാഴ്ച ഉച്ചയ്ക്ക് വിവിധ കാവടി ദേശക്കാരുടെ കാവടിസെറ്റുകള്‍ ക്ഷേത്രമൈതാനിയില്‍ എത്തിച്ചേര്‍ന്നു. ദീപാരാധനയ്ക്ക് ശേഷം കരോക്കെ ഗാനമേള, മാജിക് ഷോ അവതരണവും നടത്തി. ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍ നടന്നത്.

varandarapilli police

മദ്യലഹരിയില്‍ ഗവ. ആശുപത്രിയിലെ ഡോക്ടറെ മര്‍ദ്ദിച്ച കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിനടക്കുകയായിരുന്ന പ്രതി അറസ്റ്റില്‍. 

 മുപ്ലിയം മുത്തുമല ചിറയത്ത് വീട്ടില്‍ 28 വയസുള്ള സനുവാണ് അറസ്റ്റിലായത്. 2016ല്‍ കലവറക്കുന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ മര്‍ദ്ദിച്ച കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിനടന്നിരുന്ന ഇയാളെ വരന്തരപ്പിള്ളിയിലെ ബാറില്‍ നിന്നാണ് പോലീസ് പിടികൂടിയത്

pudukad nh slab

ദേശീയപാതയില്‍ പുതുക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപമുള്ള ഡ്രൈനേജിന്റെ സ്‌ലാബുകള്‍ തകര്‍ന്നത് യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു.

തൃശൂരില്‍ നിന്നും ചാലക്കുടി, എറണാകുളം ഭാഗത്തേക്കുള്ള ബസ് കാത്തുനില്‍ക്കുന്നിടത്താണ് അപകടഭീഷണിയായി സഌബ് പൊളിഞ്ഞനിലയിലുള്ളത്.  ദിനംപ്രതി ആയിരക്കണക്കിന് ആളുകള്‍ യാത്രചെയ്യുന്ന റോഡാണിത്. സമീപത്തെ പഞ്ചായത്ത് ഓഫീസ്, പെട്രോള്‍ പമ്പ്, ആശുപത്രി, ബാങ്കുകള്‍ എന്നിവിടങ്ങളിലേക്കുള്ള വഴിയിലാണ് ഈ അപകടം പതുങ്ങിയിരിക്കുന്നത്. ദേശീയപാതാ അധികൃതര്‍ പാതയിലെ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന മട്ടിലാണ് പ്രവര്‍ത്തിക്കുന്നതെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു. രാത്രികാലങ്ങളില്‍ ഇതുവഴിയുള്ള യാത്ര ദുര്‍ഘടം നിറഞ്ഞതാണ്. ചെറിയൊരു അശ്രദ്ധ പോലും വലിയ അപകടങ്ങള്‍ക്ക്് വഴിയൊരുക്കും. റോഡിനെക്കുറിച്ച് പരിചയമില്ലാത്ത യാത്രികര്‍ വന്നാലും അപകടമുണ്ടാകുവാന്‍ സാധ്യതയുണ്ട്. ഇതിനെതിരെ അധികൃതര്‍ …

ദേശീയപാതയില്‍ പുതുക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപമുള്ള ഡ്രൈനേജിന്റെ സ്‌ലാബുകള്‍ തകര്‍ന്നത് യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. Read More »

pudukad panchayath

പുതുക്കാട് ഗ്രാമപഞ്ചായത്തിലെ ജനറല്‍ വിഭാഗം വയോജനങ്ങള്‍ക്കുള്ള കട്ടിലുകള്‍ വിതരണം ചെയ്തു.

വിതരണോദ്്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ഷൈനി ജോജു, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ രതി ബാബു, പഞ്ചായത്ത് അംഗങ്ങളായ ഷാജു കാളിയേങ്കര, അനൂപ് മാത്യു, പ്രീതി ബാലകൃഷ്ണന്‍, രശ്മി ശ്രീശോഭ്, ഹിമാദാസന്‍ എന്നിവര്‍ പ്രസംഗിച്ചു

nanadipulam temple

നന്തിപുലം കിഴക്കേ കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവം ആഘോഷിച്ചു.

രാവിലെ ശീവേലി എഴുന്നള്ളിപ്പ് തുടര്‍ന്ന് കൊടകര ഉണ്ണിയുടെ പ്രാമാണ്യത്തില്‍ പഞ്ചാരിമേളവും നടത്തി. ഉച്ചതിരിഞ്ഞ് അയിലൂര്‍ അനന്തനാരായണന്റെ നേതൃത്വത്തില്‍ പഞ്ചവാദ്യവും കിഴക്കൂട്ട് അനിയന്‍മാരാര്‍ നേതൃത്വം നല്‍കുന്ന പാണ്ടിമേളവും അരങ്ങേറി. പ്രസിഡന്റ് പി.വി. രഘുനാഥ് സെക്രട്ടറി ഒ.കെ. ശിവരാജന്‍, ട്രഷറര്‍ ശിവശങ്കരന്‍ കടവില്‍, ദേവസ്വം ഓഫീസര്‍ പി.കെ. അഭിലാഷ് എന്നിവര്‍ നേതൃത്വം നല്‍കി. 

kannukal danam cheythu

കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ കുളത്തില്‍ മുങ്ങിമരിച്ച ആഷ്‌ലിന്റെ കണ്ണുകള്‍ ഇനിയും പ്രകാശിക്കും.

 പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ആഷ്‌ലിന്റെ കണ്ണുകള്‍ ദാനം ചെയ്യുന്നതിന് ബന്ധുക്കള്‍ സമ്മതിച്ചിരുന്നു. തൃശ്ശൂര്‍ ലയണ്‍സ് ക്ലബ് അധികൃതര്‍ ജില്ലാശുപത്രിയിലെത്തി നേത്രദാനത്തിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി. ചിറ്റിശേരി മുത്തുപ്പീടിക ദേവസിയുടെ മകനാണ് ആഷ്‌ലിന്‍. ചിറ്റിശേരി അയ്യന്‍കോവില്‍ അമ്പലത്തിനു സമീപത്തെ കുളത്തില്‍ കുളിക്കാനിറങ്ങിയ ആഷ്‌ലിന്‍ കഴിഞ്ഞ ദിവസമാണ് മുങ്ങി മരിച്ചത്. തലോര്‍ ദീപ്തി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് ആഷ്‌ലിന്‍

pudukad service road

ദേശീയപാത സര്‍വീസ് റോഡുകളിലെ ഹംപുകള്‍ അപകടഭീഷണിയാകുന്നതായി പരാതി ഉയരുന്നു.

പുതുക്കാട് കെഎസ്ആര്‍ടിസി റോഡ്, നന്തിക്കര മേഖലകളിലെ സര്‍വീസ് റോഡുകളിലെ ഹംപുകളാണ് യാത്രക്കാര്‍ക്ക് തലവേദനയാകുന്നത്. സൂചനാബോര്‍ഡുകള്‍ പലയിടത്തും സ്ഥാപിച്ചിട്ടില്ല. ചില റോഡുകളിലെ ഹംപുകള്‍ ഡ്രൈവര്‍ അടുത്തെത്തിയാല്‍ മാത്രമെ ശ്രദ്ധയില്‍പെടാറുള്ളു. വെള്ളവരകളും റിഫഌക്ടറും ഇല്ലാത്തതിനാല്‍ ഹംപ് ശ്രദ്ധയില്‍പെടാത്ത വാഹനങ്ങള്‍ പെട്ടെന്ന് വാഹനം നിര്‍ത്തുകയോ ഹംപില്‍ കടക്കുകയോ ചെയ്യുമ്പോള്‍ പിറകില്‍ ഉള്ള വാഹനം ഇടിക്കാനുള്ള സാധ്യതയും ഉണ്ട്. ഹംപുകളുടെ ഉയരം കൂടിയതും അപകടത്തിന് കാരണമായേക്കാമെന്ന് വാഹനയാത്രക്കാര്‍ പറയുന്നു. പുതുക്കാട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു മുമ്പിലെ സര്‍വീസ് റോഡ് ദിനംപ്രതി ആയിരക്കണക്കിന് ആളുകളാണ് ഉപയോഗിക്കുന്നത്. …

ദേശീയപാത സര്‍വീസ് റോഡുകളിലെ ഹംപുകള്‍ അപകടഭീഷണിയാകുന്നതായി പരാതി ഉയരുന്നു. Read More »

eravakadu temple

എറവക്കാട് മാരിയമ്മന്‍ കോവിലിലെ പത്താമുദയ മഹോത്സവം ആഘോഷിച്ചു. 

 തിങ്കളാഴ്ച രാവിലെ ഗുരുതി അഭിഷേകത്തോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് ചിറ്റിശ്ശേരി അയ്യന്‍കോവിലില്‍ നിന്ന് കാവടി എഴുന്നള്ളിപ്പ് ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. ഉച്ചതിരിഞ്ഞ് പുല്ലാനിപ്പാടം പന്തലില്‍ പറനിറക്കലും  കാവടി എഴുന്നള്ളിപ്പും നടന്നു. വൈകീട്ട് ആല്‍ത്തറ മണ്ഡപത്തില്‍ കൂട്ടപ്പറയും തുടര്‍ന്ന് പഞ്ചവാദ്യം, ഉടുക്കുവാദ്യം താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് പ്രധാന എഴുന്നള്ളിപ്പും നടന്നു. ക്ഷേത്രം രക്ഷാധികാരി സി.കെ. ചാമിക്കുട്ടി, ഭാരവാഹികളായ റെനീഷ് കണ്ണാംകുളം, കെ.എ. രാജന്‍, എന്‍.വി. രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

murikungal road

 മറ്റത്തൂര്‍ മുരിക്കുങ്ങല്‍ പ്രദേശത്ത് തൊഴിലുറപ്പ് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച കോണ്‍ക്രീറ്റ് റോഡ് ജനങ്ങള്‍ക്കായി തുറന്ന് കൊടുത്തു. 

പഞ്ചായത്ത് അംഗം ലിന്റോ പള്ളിപറമ്പനും വിരമിച്ച സൈനികന്‍ സുരേന്ദ്രന്‍ നമ്പകനും ചേര്‍ന്നാണ് റോഡ് നാടിന് സമര്‍പ്പിച്ചത്. തൊഴിലുറപ്പ് അസിസ്റ്റന്റ് എഞ്ചിനിയര്‍ എന്‍.എസ്. ഗ്രീഷ്മ, തൊഴിലുറപ്പ് മേറ്റ് ഗ്രേസി വര്‍ഗ്ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സിജി ജോബോയ്, ജിനി ജെയ്‌സന്‍ നാട്ടുകാരായ ഹംസ കൊല്ലേരി, മുഹമ്മദ് ചെങ്ങനാശ്ശേരി, സിസിലി സുരേന്ദ്രന്‍, ജോഫി ബാബു, സിനി ഷാജു, സുമി സനോജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പതിമൂന്നോളം വീട്ടുകാരുടെ ആശ്രയമായ സഞ്ചാരയോഗ്യമല്ലാതെ കിടന്ന റോഡാണ് കോണ്‍ക്രീറ്റ് ചെയ്ത് നവീകരിച്ചത്.

arogya-gramam.

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ ‘ആരോഗ്യ ഗ്രാമം’ പദ്ധതിക്ക് തുടക്കമായി. 

 കായിക സംസ്‌കാരം രൂപപ്പെടുത്തുന്നതിനും ആരോഗ്യമുള്ള പൊതുജനതയെ വാര്‍ത്തെടുക്കുന്നതിനും വേണ്ടിയാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.  ഇതിനോട് അനുബന്ധിച്ച് ഫുട്‌ബോള്‍ ഷൂട്ടൗട്ട് മത്സരം, വനിതകളുടെ രാത്രി നടത്തം തുടങ്ങി വിവിധ കലാപരിപാടികള്‍ മൂലംകുടം ഗ്രൗണ്ടില്‍ നടത്തി. ഗ്രൗണ്ടില്‍  സ്ഥാപിച്ചിട്ടുള്ള ഹൈമാസ് ലൈറ്റുകളുടെ ഉദ്ഘാടനം മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി നിര്‍വഹിച്ചു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സനല ഉണ്ണികൃഷ്ണന്‍, യുവധാര ക്ലബ്ബ് സെക്രട്ടറി പി.ജി. ഗോകുല്‍ എന്നിവര്‍ പ്രസംഗിച്ചു. …

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ ‘ആരോഗ്യ ഗ്രാമം’ പദ്ധതിക്ക് തുടക്കമായി.  Read More »

pulikanni

 നിര്‍ദിഷ്ട മലയോര ഹൈവേയുടെ ഭാഗമായ വരന്തരപ്പിള്ളി പഞ്ചായത്തിലെ സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച ജനങ്ങളുടെ ആശങ്കകള്‍ അകറ്റുന്നതിനായി പുലിക്കണ്ണിയില്‍ യോഗം ചേര്‍ന്നു. 

നാട്ടുകാരുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും, ജനപ്രതിനിധികളുടെയും, വിവിധ രാഷ്ട്രീയ കക്ഷികളുടെയും  യോഗമാണ് നടന്നത്. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.  വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ.കെ. സദാശിവന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദു ബഷീര്‍, അഷറഫ് ചാലിയതൊടി, കെ.എച്ച്. സുഹറ, എം.ബി. ജലാല്‍, ഷീല ശിവരാമന്‍, വിജിത ശിവദാസന്‍, റഷീദ്, പുഷ്പകാരന്‍ ഒറ്റാലി, റോസ്ലി തുടങ്ങിയ ജനപ്രതിനിധികളും, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ബിന്ദു പരമേശ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സൈനബ , അസിസ്റ്റന്റ് …

 നിര്‍ദിഷ്ട മലയോര ഹൈവേയുടെ ഭാഗമായ വരന്തരപ്പിള്ളി പഞ്ചായത്തിലെ സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച ജനങ്ങളുടെ ആശങ്കകള്‍ അകറ്റുന്നതിനായി പുലിക്കണ്ണിയില്‍ യോഗം ചേര്‍ന്നു.  Read More »

highway police

ദേശീയപാത മരത്താക്കരയില്‍ ഹൈവേ പൊലീസിന്റെ വാഹനപരിശോധന അപകട ഭീഷണിയാകുന്നതായി വാഹനയാത്രക്കാരുടെ പരാതി ഉയരുന്നു.

 ടോറസ്, ചരക്ക് ലോറിയടക്കമുള്ള വലിയവാഹനങ്ങള്‍ പരിശോധന നടത്തുമ്പോള്‍ ഗതാഗത കുരുക്കിനും കാരണമാകുന്നുണ്ട്. പരിശോധനയ്ക്കിടെ വാഹനങ്ങളുടെ ബാഹുല്യം അപകട സാധ്യത വര്‍ദ്ധിപ്പിക്കുകയാണ്.  പരിമിതമായ സ്ഥലത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്താണ് പരിശോധന നടത്തുന്നത്. ഇതും ഗതാഗത കുരിക്കിലേക്കും അപകടങ്ങള്‍ക്കും വഴിതെളിക്കും. ഹൈവേ പൊലീസിന്റെ പരിശോധന വിസ്താരമുള്ള സ്ഥലത്തേക്ക് മാറ്റി വാഹനംനിര്‍ത്തിയിടാനുള്ള സൗകര്യം ഒരുക്കണമെന്നാണ് വാഹനയാത്രക്കാരുടെ ആവശ്യം.