nctv news pudukkad

nctv news logo
nctv news logo

Local News

pulakattukara road

മുഖ്യമന്ത്രിയുടെ തദ്ദേശീയ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്ന പുലക്കാട്ടുകര ഷട്ടര്‍ പാലം മഠം റോഡിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു.

തൃക്കൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നമ്പാടന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജോസഫ് ടാജറ്റ് മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം പോള്‍സണ്‍ തെക്കുംപീടിക, വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍, പഞ്ചായത്തംഗങ്ങളായ സലീഷ് ചെമ്പാറ, അനു പനംങ്കൂടന്‍, കപില്‍രാജ്, മോഹനന്‍ തൊഴുക്കാട്ട്, കെ.കെ. സലീഷ് എന്നിവര്‍ പ്രസംഗിച്ചു. രണ്ടാംഘട്ട നിര്‍മ്മാണത്തിനായി 43 ലക്ഷം രൂപ അനുവദിച്ചതായും ആയതിന് ഭരണാനുമതി ലഭിച്ചതായും എംഎല്‍എ അറിയിച്ചു. 30 ലക്ഷം രൂപ ചിലവിലാണ് റോഡ് നവീകരണ പ്രവര്‍ത്തികള്‍ നടക്കുന്നത്

irijalakuda excercise

വരന്തരപ്പിള്ളി വേപ്പൂരില്‍ ആളൊഴിഞ്ഞ പറമ്പില്‍ ചാരായം വാറ്റുന്നതിനിടെ 150 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളുമായി ഒരാളെ എക്‌സൈസ് സംഘം പിടികൂടി.

. വേപ്പൂര്‍ കാട്ടുപറമ്പന്‍ വേലായുധനെയാണ് അറസ്റ്റ് ചെയ്തത്. കൂടെയുണ്ടായിരുന്ന കളരിക്കല്‍ സോമന്‍ ഓടിരക്ഷപ്പെട്ടു.ബുധനാഴ്ച്ച വൈകിട്ടായിരുന്നു സംഭവം. ഇരിങ്ങാലക്കുട എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.എ. അനീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രിവെന്റീവ് ഓഫീസര്‍മാരായ എം.ഒ.അബ്ദുഗലീല്‍, സി.ബി. ജോഷി, പി.കെ. ഷെന്നി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം.പി. ജീവേഷ് , ഐ.വി.സാബു, ശ്യാമ ലത എന്നിവരും സംഘത്തിലുണ്ടായിരുന്നു. 

bkmu

കേരള സ്‌റ്റേറ്റ് കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ ബികെഎംയു ജില്ലാ സമ്മേനത്തിന്റെ പ്രചാരണ ലോഗോ ബികെഎംയു സംസ്ഥാന പ്രസിഡന്റ് എ.കെ.ചന്ദ്രനും സെക്രട്ടറി പി.കെ. കൃഷ്ണനും ചേര്‍ന്ന് പ്രകാശനം ചെയ്തു.

സ്വാഗത സംഘം ചെയര്‍മാന്‍ വി.എസ്. പ്രിന്‍സ് അധ്യക്ഷത വഹിച്ചു. സി.സി. മുകുന്ദന്‍ എംഎല്‍എ, ബികെഎംയു സംസ്ഥാന എക്‌സിക്യൂട്ടീവംഗം രജനി കരുണാകരന്‍, സിപിഐ മണ്ഡലം സെക്രട്ടറി പി.കെ. ശേഖരന്‍, അസി. സെക്രട്ടറി സി.യു. പ്രിയന്‍, കെ.കെ. സുധീര്‍, സി.യു. അബൂബക്കര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജനുവരി 21, 22 തിയ്യതികളില്‍ ആമ്പല്ലൂരിലാണ് സമ്മേളനം നടക്കുന്നത്.

palapilli

ചര്‍മ്മമുഴ രോഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ വരന്തരപ്പിള്ളി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറ് കന്നുകാലികള്‍ക്ക് പ്രതിരോധ വാക്‌സിന്‍ കുത്തിവെപ്പ് നടത്തി.

പാലപ്പിള്ളി മേഖലയില്‍ വൈറസ് ബാധയേല്‍ക്കാത്ത പശുക്കളിലാണ് കുത്തിവെപ്പ് നടത്തിയത്. ഉടമസ്ഥരില്ലാതെ തോട്ടങ്ങളില്‍ അലഞ്ഞുനടക്കുന്ന ഇവയെ പിടിച്ചുകെട്ടിയാണ് വാക്‌സിന്‍ നല്‍കിയത്. വരന്തരപ്പിള്ളി വെറ്റിനറി ഡോക്ടര്‍ ദേവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കുത്തിവെപ്പ് നടത്തിയത്. വേലൂപ്പാടം, പാലപ്പിള്ളി മൈസൂര്‍ എന്നിവിടങ്ങളിലും പശുക്കള്‍ക്ക് വാക്‌സിന്‍ നല്‍കി.

pensioners matathur

 കേരള സ്‌റ്റേറ്റ് പെന്‍ഷനേഴ്‌സ് യൂണിയന്‍ മറ്റത്തൂര്‍ യൂണിറ്റിന്റെ കുടുംബസംഗമം അവിട്ടപ്പിള്ളിയില്‍ സംഘടിപ്പിച്ചു.

 കുടുംബസംഗമം ജില്ലാ ട്രഷറര്‍ കെ.എ. ശിവരാമന്‍ ഉദ്ഘാടനം ചെയ്തു. ടി. ബാലകൃഷ്ണമേനോന്‍ അധ്യക്ഷത വഹിച്ചു.  80 വയസ് കഴിഞ്ഞ അംഗങ്ങളെ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി കെ.വി. രാമകൃഷ്ണന്‍ പൊന്നാട അണിയിച്ച് ആദരിച്ചു. പുതിയ അംഗങ്ങള്‍ക്ക് സ്വീകരണം നല്‍കി. ജില്ലാ കമ്മറ്റി അംഗം സി.ടി. ത്രേസ്യ, ടി.വി. വേലായുധന്‍, ഐ.ആര്‍. ബാലകൃഷ്ണന്‍, ഒ.ആര്‍. നാരായണന്‍കുട്ടി, ടി. ഹരിദാസന്‍ മുല്ലപ്പിള്ളി. ഗിരിജ, വള്ളിയമ്മ മാധവന്‍ എന്നിവര്‍ പ്രസംഗിച്ചു.

kunjalipara bridge

മറ്റത്തൂര്‍ പഞ്ചായത്തിലെ 16-ാം വാര്‍ഡിലെ കുഞ്ഞാലിപാറ ഭഗവതിക്ഷേത്രം പാലം നാടിന് സമര്‍പ്പിച്ചു.

പാലത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി നിര്‍വ്വഹിച്ചു. പഞ്ചായത്തംഗം എം.എസ്. സുമേഷ് അദ്ധ്യക്ഷനായി. എഇ പി.കെ. അജയ്കുമാര്‍, എം.എം. കൃഷ്ണപ്രിയ, പി.കെ. സുരേന്ദ്രന്‍, എം.എ. വര്‍ഗീസ്, വിജിത് വര്‍ഗ്ഗീസ്, യു.കെ. മല്ലിക എന്നിവര്‍ പ്രസംഗിച്ചു. 12,30,000 രൂപ ചെലവഴിച്ചാണ് പാലം നിര്‍മിച്ചത്.

adhar deatails

 മറ്റൊരു കുടുംബാംഗത്തിന്റെ സഹായത്തോടെ ആധാറിലെ മേല്‍വിലാസം ആധാര്‍ പോര്‍ട്ടല്‍ വഴി അപ്‌ഡേറ്റ് ചെയ്യാം. 

വിലാസം അപ്‌ഡേറ്റ് ചെയ്യാന്‍ നിലവില്‍ പുതിയ മേല്‍വിലാസം തെളിയിക്കുന്ന രേഖ നിര്‍ബന്ധമാണ്. അത്തരം രേഖകളില്ലാത്ത വ്യക്തിക്കും മറ്റൊരു കുടുംബാംഗത്തിന്റെ സഹായത്തോടെ വിലാസം അപ്‌ഡേറ്റ് ചെയ്യാം. ഓണ്‍ലൈന്‍ ആധാര്‍ സേവനത്തിലെ ‘ഹെഡ് ഓഫ് ഫാമിലി’ അധിഷ്ഠിത അപ്‌ഡേഷന്‍ സൗകര്യമാണ് ഇതിന് ഉപയോഗിക്കേണ്ടത്. 50 രൂപയാണ് അപേക്ഷാ ഫീസ്. ഇരുവരും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന റേഷന്‍ കാര്‍ഡ്, വിവാഹ സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് തുടങ്ങിയ രേഖകളിലൊന്ന് സമര്‍പ്പിക്കണം. ഒടിപി അടിസ്ഥാനമാക്കിയാകും ഈ സൗകര്യം ലഭ്യമാകുക. ഒരാള്‍ക്ക് പേര് രണ്ട് തവണയും ജെന്‍ഡര്‍ …

 മറ്റൊരു കുടുംബാംഗത്തിന്റെ സഹായത്തോടെ ആധാറിലെ മേല്‍വിലാസം ആധാര്‍ പോര്‍ട്ടല്‍ വഴി അപ്‌ഡേറ്റ് ചെയ്യാം.  Read More »

bufferzone.

ജനവാസ മേഖലകളെ പൂര്‍ണ്ണമായും ബഫര്‍സോണില്‍ നിന്നും ഒഴിവാക്കാനുള്ള നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മറ്റത്തൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബഫര്‍സോണ്‍ മാപ്പില്‍ കരിഓയില്‍ ഒഴിച്ച് പ്രതിഷേധിച്ചു

ബഫര്‍സോണ്‍ വിഷയത്തില്‍ പഞ്ചായത്ത് മൗനത്തിലാണെന്നും യൂത്ത് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ഡിസിസി ജനറല്‍ സെക്രട്ടറി ടി.എം. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ലിനോ മൈക്കിള്‍ അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ലിന്റോ പള്ളിപറമ്പന്‍ വിശദീകരണ പ്രഭാഷണം നടത്തി. കോണ്‍ഗ്രസ് വെള്ളിക്കുളങ്ങര മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലൂപറമ്പില്‍, ന്യൂനപക്ഷ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം എ.എം. ബിജു, പഞ്ചായത്ത് അംഗങ്ങളായ സൂരജ് കുണ്ടനി, ഷൈനി ബാബു, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം …

ജനവാസ മേഖലകളെ പൂര്‍ണ്ണമായും ബഫര്‍സോണില്‍ നിന്നും ഒഴിവാക്കാനുള്ള നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മറ്റത്തൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബഫര്‍സോണ്‍ മാപ്പില്‍ കരിഓയില്‍ ഒഴിച്ച് പ്രതിഷേധിച്ചു Read More »

kerala state forest workers union

വേതന കുടിശിക ഉടന്‍ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ഫോറസ്റ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ ചാലക്കുടി ഫോറസ്റ്റ് ഓഫീസിന് മുന്നില്‍ ഏകദിന സത്യാഗ്രഹ സമരം നടത്തി. 

 ജില്ലായൂണിയന്‍ പ്രസിഡന്റ് കെ.ജി. ശിവാനന്ദന്‍ ഉദ്ഘാടനം ചെയ്തു. ചാലക്കുടി ഡിവിഷന്‍ കമ്മിറ്റി പ്രസിഡന്റ് ടി.ആര്‍. ബാബു അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.സി. രാജഗോപാല്‍, പി.സി. രാമകൃഷ്ണന്‍, രാധാകൃഷ്ണന്‍, ജയശങ്കര്‍, പി. ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ചാലക്കുടി ഡിവിഷനിലെ വെള്ളിക്കുളങ്ങര, പാലപ്പിള്ളി, പരിയാരം റേഞ്ചുകളില്‍ സെപ്റ്റംബര്‍ മുതലുള്ള വേതനം കുടിശികയാണെന്നും ഉത്സവബത്തയും ലഭ്യമായിട്ടില്ലെന്നും കേരള സ്റ്റേറ്റ് ഫോറസ്റ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ ഭാരവാഹികള്‍ പറഞ്ഞു. സമരത്തെ തുടര്‍ന്ന് ഡിഎഫ്ഒ, ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് കുടിശിക ഉടന്‍ വിതരണം ചെയ്യാനുള്ള …

വേതന കുടിശിക ഉടന്‍ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ഫോറസ്റ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ ചാലക്കുടി ഫോറസ്റ്റ് ഓഫീസിന് മുന്നില്‍ ഏകദിന സത്യാഗ്രഹ സമരം നടത്തി.  Read More »

korechal temple

 കൊരേച്ചാല്‍ ദുര്‍ഗ്ഗ കിരാത പാര്‍വ്വതി ക്ഷേത്രത്തിലെ തൃക്കാര്‍ത്തിക മഹോത്സവം ആഘോഷിച്ചു. 

 രാവിലെ ക്ഷേത്രം തന്ത്രിയുടെ കാര്‍മ്മികത്വത്തില്‍ മഹാ ഗണപതി ഹോമം നടന്നു. തുടര്‍ന്ന് ശ്രീഭൂതബലിക്ക് ശേഷം പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ പുറത്തേക്കെഴുന്നള്ളിപ്പ് നടന്നു. ഉച്ചതിരിഞ്ഞ് 9 കരയോഗങ്ങളില്‍ നിന്നെത്തിയ ഗജവീരന്‍മാരെ അണിനിരത്തി പാണ്ടിമേളത്തിന്റെ അകമ്പടിയോടെ കാഴ്ച്ചശീവേലി നടന്നു. വൈകീട്ട് തായമ്പക, വിവിധ ദേശങ്ങളില്‍ നിന്നെത്തിയ താലവരവ് എന്നിവയും ഉണ്ടായി. രാത്രി അത്താഴപൂജയ്ക്ക് ശേഷം പഞ്ചാരിമേളത്തോടെ വിളക്കിനെഴുന്നള്ളിപ്പ് നടന്നു.

mankuttipadam

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ മാങ്കുറ്റിപ്പാടം പാടശേഖരത്തില്‍ ആറുവര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും കൃഷിയിറക്കുന്നു.

തരിശുനില കൃഷിയുടെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.വി. ഉണ്ണികൃഷ്ണന്‍, കൃഷി ഓഫീസര്‍ എം.പി. ഉണ്ണികൃഷ്ണന്‍, പഞ്ചായത്ത് അംഗങ്ങളായ ശിവരാമന്‍ പോതിയില്‍, സനല ഉണ്ണികൃഷ്ണന്‍, വി.എസ്. നിജില്‍, ദിവ്യ സുധീഷ്, കെ.ആര്‍. ഔസേപ്പ്, ഹിതേഷ്, ശാലിനി, ഗ്രീഷ്മ, പാടശേഖര പ്രസിഡന്റ് വിജയലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു

kodakara block seminar

 കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ 2023 -24 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതികളുടെ ഭാഗമായി വികസന സെമിനാര്‍ നടത്തി. 

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ കരടു പദ്ധതി രേഖ പ്രകാശനം ചെയ്തുകൊണ്ട്  ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. മറ്റത്തൂര്‍ സിഎച്ച്‌സി, പുതുക്കാട് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലെ 9 കോടി വീതമുള്ള പദ്ധതികള്‍ കേന്ദ്രസര്‍ക്കാരിന് ശുപാര്‍ശ ചെയ്തിട്ടുള്ളതായി എംഎല്‍എ പറഞ്ഞു. ജില്ലയില്‍ 3 ശുപാര്‍ശകളില്‍ 2 എണ്ണം കൊടകര ബ്ലോക്കിന്റെതാണ്. വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ അശ്വതി വിബി, കെ.എം. ബാബുരാജ്, സൈമണ്‍ നമ്പാടന്‍, നെന്മണിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി. വിജയലക്ഷ്മി …

 കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ 2023 -24 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതികളുടെ ഭാഗമായി വികസന സെമിനാര്‍ നടത്തി.  Read More »

echippapara

പാലപ്പിള്ളി എച്ചിപ്പാറ തോട്ടം മേഖലയിലെ കന്നുകാലികളില്‍ ചര്‍മ്മമുഴ രോഗം പടരുന്നു.

പാലപ്പിള്ളി കുള്ളന്‍ എന്ന പേരില്‍ അറിയപ്പെടുന്ന നാടന്‍ ഇനത്തില്‍പ്പെട്ട കന്നുകാലികളില്‍ വൈറസ് അതിവേഗമാണ് വ്യാപിക്കുന്നത്. മുഴ പൊട്ടിയൊലിച്ച് വൃണമായ കന്നുകാലികള്‍ തോട്ടങ്ങളില്‍ അലഞ്ഞുനടക്കുന്നത് ആശങ്കക്കിടയാക്കുന്നുണ്ട്. 1300 ലേറെ കന്നുകാലികളാണ് മേഖലയിലുള്ളത്. ഇതില്‍ ഭൂരിഭാഗവും ഉടമസ്ഥരില്ലാതെ തോട്ടങ്ങളില്‍ അലഞ്ഞു നടക്കുന്നവയാണ്.  വരന്തരപ്പിള്ളി മൃഗാശുപത്രി അധികൃതരുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞുവെങ്കിലും വാക്‌സിന്റെ ക്ഷാമം നേരിടുകയാണ്. 200 ഡോസ് വാക്‌സിനാണ് ഇതുവരെ ലഭിച്ചത്. വൈറസ് ബാധിക്കാത്ത പ്രദേശങ്ങളില്‍ ഈ വാക്‌സിന്‍ ഉപയോഗിച്ചു കഴിഞ്ഞതായും, കൂടുതല്‍ വാക്‌സിന്‍ ലഭിക്കുന്ന മുറക്ക് …

പാലപ്പിള്ളി എച്ചിപ്പാറ തോട്ടം മേഖലയിലെ കന്നുകാലികളില്‍ ചര്‍മ്മമുഴ രോഗം പടരുന്നു. Read More »

kerala vyapari vyavasayi pudukad

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പുതുക്കാട് യൂണിറ്റിന്റെ കുടുംബസംഗമവും ജില്ലാ നേതാക്കളെ ആദരിക്കലും അവാര്‍ഡ് ദാനവും സംഘടിപ്പിച്ചു. 

 സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. അബ്ദുള്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജോജോ കുറ്റിക്കാടന്‍ അധ്യക്ഷത വഹിച്ചു. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ മുഖ്യാതിഥിയായിരുന്നു. പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് അവാര്‍ഡ് ദാനം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.ആര്‍. വിനോദ്കുമാര്‍ മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനം നടത്തി. ജില്ലാ ട്രഷറര്‍ ജോയ് മൂത്തേടന്‍ ചാരിറ്റി ഉദ്ഘാടനം ചെയ്തു. പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന പള്ളി വികാരി ഫാ. ജോണ്‍സണ്‍ ചാലിശ്ശേരി, പുതുക്കാട് സ്റ്റേഷന്‍ എസ്എച്ച്ഒ സുനില്‍ദാസ്, അസോസിയേഷന്‍ …

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പുതുക്കാട് യൂണിറ്റിന്റെ കുടുംബസംഗമവും ജില്ലാ നേതാക്കളെ ആദരിക്കലും അവാര്‍ഡ് ദാനവും സംഘടിപ്പിച്ചു.  Read More »

pudukad residence association

പുതുക്കാട് കാഞ്ഞൂര്‍ വിസ്മയനഗര്‍ റസിഡന്‍സ് അസോസിയേഷന്റെ പത്താമത് വാര്‍ഷിക ആഘോഷം സംഘടിപ്പിച്ചു. 

 കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് അധ്യക്ഷനായിരുന്നു. പുതുക്കാട് സ്്‌റ്റേഷന്‍ സിഐ സുനില്‍ദാസ് മുഖ്യപ്രഭാഷണം നടത്തി. ഫാ. ജോണ്‍സണ്‍ ചാലിശേരി വിസ്മയനഗര്‍ ഡയറക്ടറി പ്രകാശനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് സെന്‍ജോ ജോണ്‍സണ്‍, സെക്രട്ടറി സുനന്ദ ശശി, രക്ഷാധികാരി റാഫേല്‍ ഐനിക്കല്‍, ട്രഷറര്‍ റോബസ് പറപ്പുള്ളി എന്നിവര്‍ പ്രസംഗിച്ചു.

പുലക്കാട്ടുകര – മഠം ഷട്ടര്‍ റോഡിലെ ഗതാഗതം തടസപ്പെടും

റോഡ് പണി ആരംഭിക്കുന്നതിനാല്‍പുലക്കാട്ടുകര – മഠം ഷട്ടര്‍ റോഡിലെ വാഹനഗതാഗതം ചൊവ്വാഴ്ച മുതല്‍ പൂര്‍ണമായും തടസ്സപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു.

kappa arrest

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെതിരെ പൊലീസ് കാപ്പ ചുമത്തി.

കണ്ണമ്പത്തൂര്‍ പുന്നത്തുക്കാട്ടില്‍ 35 വയസുള്ള രഞ്ചിത്തിനെയാണ് പുതുക്കാട് പൊലീസ് കാപ്പ ചുമത്തി നാടുകടത്തിയത്. വിവിധ സ്‌റ്റേഷനുകളിലായി 26 ഓളം കേസുകളില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. പ്രതിക്ക് ഒരു വര്‍ഷത്തേക്ക് ജില്ലയില്‍ പ്രവേശിക്കുന്നതിനാണ് വിലക്ക്. ഇക്കാലയളവില്‍ ഏറ്റവും അടിയന്തിര ഘട്ടങ്ങളില്‍ കോടതി ഉത്തരവോടെ മാത്രമേ ജില്ലയില്‍ പ്രവേശിക്കാന്‍ അനുവദിക്കു. പൊലീസ് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ പുട്ട വിമലാദിത്യയുടെ ഉത്തരവിന്‍ പ്രകാരം തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ഐശ്വര്യ ഡോങ്ഗ്രയുടെ നിര്‍ദേശപ്രകാരമായിരുന്നു അറസ്റ്റ്.

commercial gas

 പാചകവാതകവില വീണ്ടും വര്‍ധിച്ചു. 

 19 കിലോയുടെ വാണിജ്യ സിലിണ്ടറുകള്‍ക്ക് 25 രൂപയാണ് വര്‍ധിപ്പിച്ചത്. ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് വില വര്‍ധിപ്പിച്ചിട്ടില്ല. വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ നിരക്ക് വര്‍ധിച്ചതോടെ ഹോട്ടല്‍ ഭക്ഷണത്തിന്റെ വിലയെയും ഇത് ബാധിച്ചേക്കും

varakara church

വരാക്കര സൗത്ത് ഇന്‍ഫന്റ് ജീസസ് പള്ളിയില്‍ ഉണ്ണീശോയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാള്‍ ആഘോഷിച്ചു. 

രാവിലെ ആഘോഷമായ വിശുദ്ധ കുര്‍ബാന നടത്തി. റവ.ഫാ. സിന്റോ തൊറയന്‍ റവ.ഫാ. ജോസ് പല്ലിശേരി എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു. റവ.ഫാ. ഷിന്‍സ് പോട്ടോക്കാരന്‍ തിരുനാള്‍ സന്ദേശം നല്‍കി. വൈകീട്ട് ദിവ്യകാരുണ്യ ആരാധന, കരുണ കൊന്ത, തുടര്‍ന്ന് പ്രദക്ഷിണവും നടത്തി. ബാന്‍ഡ് സംഗീതവിരുന്ന് അരങ്ങേറി. വികാരി റവ.ഫാ. സോണി കിഴക്കൂടന്‍, സിസ്റ്റര്‍ ലിസിയ, കൈക്കാരന്മാരായ അലക്‌സ് ചുക്കിരി, ജോഷി ആട്ടോക്കാരന്‍, ഹരണ്‍ ബേബി, പൊറുത്തൂക്കാരന്‍, ജനറല്‍ കണ്‍വീനര്‍ ഡെയ്‌സന്‍ നേരെപറമ്പില്‍, ജോയിന്റ് കണ്‍വീനര്‍ പോളി പണ്ടാരി, ജോയിന്റ് കണ്‍വീനര്‍ …

വരാക്കര സൗത്ത് ഇന്‍ഫന്റ് ജീസസ് പള്ളിയില്‍ ഉണ്ണീശോയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാള്‍ ആഘോഷിച്ചു.  Read More »

varakara church

കല്ലൂര്‍ കിഴക്കേ പള്ളിയിലെ വി. സെബാസ്റ്റ്യാനോസിന്റെ തിരുനാളിന്റെ കൊടിയേറ്റം ഫാ. ജോര്‍ജ്ജ് തേര്‍മഠം നിര്‍വഹിച്ചു.

വികാരി ഫാ. വര്‍ഗീസ് തരകന്‍, അസി. വികാരി ഗോഡ്‌വിന്‍ എടക്കളത്തൂര്‍, തിരുനാള്‍ കണ്‍വീനര്‍ സജി പനോക്കാരന്‍, ട്രസ്റ്റിമാരായ ജോഷികളപ്പുര, പോള്‍സണ്‍ പൂക്കോടന്‍, തോമസ് തോട്ടുപുറത്ത്, ലിജോ പാറേക്കാട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജനുവരി 10,11,12, തീയതികളിലായാണ് തിരുനാള്‍ ആഘോഷിക്കുന്നത്.