ചടങ്ങില്‍ കെ. കെ. രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിക്കുകയും ശിലാഫലകം അനാച്ഛാദന കര്‍മ്മം നിര്‍വഹിക്കുകയും ചെയ്തു. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍, ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ്, എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ എന്‍.വി. ആന്റണി, ഡിഡിഇ ടിവി. മദനമോഹന്‍, പ്രധാനാധ്യാപിക വി.എ. ശ്രീജയ എന്നിവര്‍ പ്രസംഗിച്ചു. 2021-2022 വര്‍ഷത്തില്‍ എല്‍എസ്എസ്, യുഎസ്എസ് സ്‌കോളര്‍ഷിപ്പ് നേടിയ കുട്ടികള്‍ക്കുള്ള അവാര്‍ഡ് വിതരണവും നടത്തി. സര്‍ക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 2019-2020 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 200 ലക്ഷം രൂപ ചിലവിലാണ് കെട്ടിടം നിര്‍മ്മിച്ചത്. 2 നിലകളിലായി 10 ക്ലാസ്സ് മുറികള്‍, ഡെയിനിങ് ഹാളുകള്‍, 6 സ്‌പെഷ്യല്‍ ടോയ്‌ലറ്റുകള്‍, 10 ടോയ്‌ലറ്റുകള്‍, യൂറിനലുകള്‍, വരാന്ത, ഒന്നാം നിലയില്‍ ഗ്രില്ല് വര്‍ക്ക് ചെയ്ത ഷീറ്റ് റൂഫിങ് ഉള്ള ലൈബ്രറിയും പുതിയ കെട്ടിടത്തില്‍ ഒരുക്കിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗത്തിനായിരുന്നു നിര്‍മ്മാണ ചുമതല.
നന്തിപുലം ഗവ. യുപി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഓണ്‍ലൈനായി നിര്‍വഹിച്ചു
