മറ്റത്തൂര്‍ പഞ്ചായത്തിലെ കടമ്പോട് തെക്കേത്തല വീട്ടില്‍ മാധവനും ഭാര്യ സരസ്വതിയുമാണ് വീട്ടുപറമ്പിലെ മൂന്നുസെന്റോളം സ്ഥലത്ത്് ചെറിയ ഉള്ളി കൃഷി ചെയ്ത് വിജയം കൊയ്തത്. കടയില്‍ നിന്ന് വാങ്ങിയ ചെറിയ ഉള്ളിയാണ് വിത്തായി ഉപയോഗിച്ചത്. യൂട്യൂബില്‍ നോക്കിയാണ് കൃഷിചെയ്യുന്ന വിധവും പരിചരണരീതികളും ഇവര്‍ മനസിലാക്കിയത്. കൃഷി ചെയ്ത് രണ്ടുമാസം കൊണ്ട് പാകമായ ഉള്ളി കൃഷി കഴിഞ്ഞ ദിവസം വിളവെടുത്തു.
യൂട്യൂബ് നോക്കി ചെയ്ത ഉള്ളി കൃഷിയില്‍ വിജയം നേടി ദമ്പതികള്‍
