വിവര സാങ്കേതിക രംഗത്ത് നഗര-ഗ്രാമ വ്യത്യാസമില്ലാതെ എവിടേയും ലഭ്യമാകുന്ന രീതിയില്‍ സാനിധ്യം അറിയിക്കാന്‍ കേരളവിഷന് കഴിഞ്ഞതായും കെ. ഗോവിന്ദന്‍ വ്യക്തമാക്കി. കണ്‍വെന്‍ഷന് മുന്നോടിയായ നടന്ന പതാക ഉയർത്തല്‍ സി.ഒ.എ.ജില്ലാ പ്രസിഡന്‍റ് ടി.ഡി. സുഭാഷ് നിര്‍വ്വഹിച്ചു.സി.ഒ.എ തൃപ്രയാര്‍ മേഖല സെക്രട്ടറി ബെെജു കെ.ബിയുടെ അനുശോചന പ്രമേയത്തോടെ ആരംഭിച്ച കണ്‍വെന്‍ഷന് സ്വഗത സംഘം കണ്‍വീനര്‍ മോഹനകൃഷ്ണന്‍.ആര്‍ സ്വഗതം പറഞ്ഞു. സി.ഒ.എ ജില്ലാ പ്രസിഡന്‍റ് സുഭാഷ് ടി.ഡി അദ്ധ്യക്ഷത വഹിച്ചു. സി.ഒ.എ ജില്ലാ സെക്രട്ടറി ആന്‍റണി .പി ജില്ലാ അവലോകന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.സി.സി.എല്‍ മാനേജിംങ് ഡയറക്ടര്‍ സുരേഷ് കുമാര്‍ പി.പി, സി.ഒ.എ സംസ്ഥാന സെക്രട്ടറി സുരേഷ് പി.ബി, തൃശ്ശൂര്‍ കേരളവിഷന്‍ ചെയര്‍മാന്‍ നാസര്‍ പി.എം, കെ.സി.സി.എല്‍ ഡയറക്ടര്‍ ബിജു വി.പി , സി.ഒ.എ ജില്ലാ ട്രഷറര്‍ വിനോദ് കുമാര്‍ .ടി.വി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.മാള മേഖല സെക്രട്ടറി ജോണി പി.എല്‍ നന്ദി അര്‍പ്പിച്ചു സംസാരിച്ചു.മാള, പുതുക്കാട് , തൃപ്രയാര്‍ മേഖലകളിലെ 150ഓളം പ്രതിനിധികള്‍ കണ്‍വെന്‍ഷന്‍റെ പങ്കെടുത്തു.തൃശ്ശൂര്‍ ജില്ലയെ മൂന്ന് സോണുകളാക്കി തിരിച്ചാണ് കണ്‍വെന്‍ഷനുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഈ മാസം 10ന് ഒളരിക്കരയിലും , 15ന് വെള്ളറക്കാടുമാണ് മറ്റു കണ്‍വെന്‍ഷനുകള്‍.
കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ സോണല്‍ കണ്‍വെന്‍ഷനുകള്‍ക്ക് തുടക്കമായി. ഇരിങ്ങാലക്കുടയില്‍ ആരംഭിച്ച ആദ്യ കണ്‍വെന്‍ഷന്റെ ഉദ്ഘാടനം കെസിസിഎല്‍ ചെയര്‍മാന്‍ കെ. ഗോവിന്ദന്‍ നിര്‍വ്വഹിച്ചു
