റേഷന്‍ കടകളില്‍ എത്തി റേഷന്‍ കൈപ്പറ്റാന്‍ സാധിക്കാത്ത ജനവിഭാഗങ്ങള്‍ക്ക് ഓട്ടോ തൊഴിലാളി കൂട്ടായ്മയുടെ സഹകരണത്തോടെ വീടുകളിലേക്ക് റേഷന്‍ എത്തിക്കുന്ന നൂതന പദ്ധതിയാണ് ഒപ്പം. പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, ചാലക്കുടി താലൂക്ക് സപ്ലൈ ഓഫീസര്‍ ടി.ജി. സിന്ധു, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഓട്ടോറിക്ഷ തൊഴിലാളികള്‍ എന്നിവര്‍ പങ്കെടുത്തു.
അതിദാരിദ്ര്യ നിര്‍മാര്‍ജനം എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച ഒപ്പം പുതുക്കാട് മണ്ഡലതല ഉദ്ഘാടനം കോടാലി സെന്ററില്‍ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു
