എംഎല്‍എ കെ.കെ. രാമചന്ദ്രന്‍ കര്‍മ്മ സേനാംഗങ്ങള്‍ക്ക് വാഹനത്തിന്റെ താക്കോല്‍ നല്‍കി. നെന്മണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീലാ മനോഹരന്‍ മുഖ്യാതിഥിയായി.വി.ടി.വിജയലക്ഷ്മി, എം.ബി.സജിന്‍, കെ.വി.ഷാജു, കെ.അജിത തുടങ്ങിയവര്‍ സംസാരിച്ചു. എസ്ബിഐഎം ഫണ്ടില്‍ നിന്ന് നാലര ലക്ഷം രൂപ ഉപയോഗിച്ചാണ് പ്രകൃതി സൗഹൃദ ഇലക്ട്രിക് വാഹനം വാങ്ങിയത്.
നെന്മണിക്കര ഗ്രാമപഞ്ചായത്തിലെ ഹരിത കര്‍മ്മ സേന അംഗങ്ങള്‍ക്ക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനായുള്ള വാഹനം കൈമാറി
