ചിമ്മിനി ഡാം നിര്‍മ്മാണത്തിനായി സ്ഥലം ഏറ്റെടുത്തപ്പോള്‍ കുടിയൊഴിപ്പിക്കപ്പെട്ട വരന്തരപ്പിള്ളി പഞ്ചായത്ത് നടാംപാടം കള്ളിച്ചിത്ര കോളനിയിലെ 17 കുടുംബങ്ങള്‍ക്കാണ് വാഗ്ദാനം ചെയ്യപ്പെട്ട ഓരോ ഏക്കര്‍ ഭൂമിയില്‍ ബാക്കിയുള്ള 35 സെന്റ് വീതം കൂടി വിതരണം ചെയ്തു. ഊരുമൂപ്പന്‍ ഗോപാലനും സമരനേതാവ് പുഷ്പനും ഉള്‍പ്പെടെ 17 കുടുംബങ്ങള്‍ക്കുള്ള പട്ടയം റവന്യൂ മന്ത്രി കെ. രാജന്‍ വിതരണം ചെയ്തു. നടാംപാടം കള്ളിച്ചിത്ര സാംസ്‌കാരിക നിലയത്തില്‍ നടന്ന ചടങ്ങില്‍ പട്ടികജാതി പട്ടിക വര്‍ഗ വികസന മന്ത്രി കെ. രാധാകൃഷ്ണന്‍ അധ്യക്ഷനായി.
കള്ളിച്ചിത്ര കോളനി നിവാസികള്‍ക്ക് പുനരധിവാസത്തിന്റെ ഭാഗമായി വാഗ്ദാനം നല്‍കപ്പെട്ട ഭൂമിക്കു വേണ്ടി നാലു പതിറ്റാണ്ടോളം നീണ്ട സമരങ്ങള്‍ക്ക് വിജയകരമായ പരിസമാപ്തി
