സൂര്യാഘാതം മരണകാരണമായേക്കാം. സൂര്യാഘാതമേറ്റാൽ ആദ്യം വെള്ളം നനച്ച് നന്നായി തുടയ്ക്കുക, കുടിക്കാൻ ധാരാളം വെള്ളം നൽകുക, തൊട്ടടുത്ത മൃഗാശുപത്രിയിൽ ചികിത്സ തേടുക എന്നിവ ചെയ്യേണ്ടതാണ്. തളർച്ച, ഭക്ഷണം വേണ്ടായ്ക, പനി, വായിൽ നിന്നും നുരയും പതയും വരൽ, വായ തുറന്ന ശ്വസനം , പൊള്ളിയ പാടുകൾ എന്നിവ ശ്രദ്ധയിൽ പെട്ടാൽ ഉടൻ വിദഗ്ദ്ധ ചികിത്സ തേടണമെന്നും മ്യഗസംരക്ഷണ വകുപ്പ് അറിയിച്ചു.കന്നുകാലികളേയും വളർത്തുമൃഗങ്ങളേയും അത്യുഷ്ണത്തിൽ നിന്ന് രക്ഷിക്കുന്നതിന്
ശുദ്ധമായ തണുത്ത ശുദ്ധജലം എല്ലാ വളർത്തുമൃഗങ്ങൾക്കും ലഭ്യമാക്കണം. വായു സഞ്ചാരമുള്ള തൊഴുത്തും ഫാനും നിർബന്ധമാക്കുക. മേൽക്കൂരയ്ക്ക് മുകളിൽ പച്ചക്കറി പന്തൽ / തുള്ളി നന/ സ്പ്രിങ്ക്ളർ / നനച്ച ചാക്കിടുന്നത് ഉത്തമം. രാവിലെ 9 മുതൽ വൈകിട്ട് 5 വരെ പൊള്ളുന്ന വെയിലിൽ തുറസ്സായ സ്ഥലത്ത് കെട്ടിയിടുന്നത് ഒഴിവാക്കുക. വളർത്തുമൃഗങ്ങളുടെ യാത്രകൾ രാവിലെയും വൈകിട്ടുമായി പരിമിതപ്പെടുത്തണം.